രാജ്യത്ത് ആദ്യം : പ്ലാസ്മ തെറാപ്പിയ 49-കാരന്‍ കോവിഡില്‍ നിന്നു പൂര്‍ണ മുക്തനായി

Sharing is caring!

ഇന്ത്യയിൽ ആദ്യമായി പ്ലാസ്മ തെറാപ്പി ചികിത്സയ്ക്ക് വിധേയനായ 49-കാരന്‍ കോവിഡില്‍ നിന്നു പൂര്‍ണമായി മുക്തനായി. പ്ലാസ്മ നൽകാൻ തയ്യാറായത് ഡൽഹിയിലെ തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് കൊറോണ വൈറസ് ബാധിച്ച് ചികിത്സതേടിയവരാണ്. ചൈനയിൽ പരീക്ഷണാടിസ്ഥാനത്തില്‍ മാത്രം കണ്ട കോണ്‍വലസന്റ് പ്ലാസ്മ തെറാപ്പി ഇന്ത്യയില്‍ വിജയകരമായത് കോവിഡിനെതിരെയുള്ള രാജ്യത്തെ പോരാട്ടത്തിന് പുതിയ മുഖം നൽകും.

ഏപ്രില്‍ നാലുമുതല്‍ രോഗബാധിതനായ വ്യക്തി എട്ടുമുതല്‍ വെന്റിലേറ്ററിലായിരുന്നു. വീട്ടുകാരുടെ അഭ്യര്‍ഥനയെത്തുടര്‍ന്നാണ് പ്ലാസ്മ തെറാപ്പി ചെയ്തത്. മൂന്നാഴ്ച മുന്‍പ് രോഗം ഭേദമായ വ്യക്തിയായിരുന്നു പ്ലാസ്മ ദാതാവ്. തെറാപ്പി കഴിഞ്ഞ് നാലു ദിവസത്തിനുള്ളില്‍ വെന്റിലേറ്ററില്‍ നിന്നു മാറ്റി. രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ടെസ്റ്റ് നെഗറ്റീവായി. ഇന്നലെ രാവിലെ ഡല്‍ഹിയിലെ സാകേത് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു.

രോഗം ഭേദമായ വ്യക്തികളുടെ രക്തത്തിലെ പ്ലാസ്മ ഉപയോഗിച്ച് രോഗികളെ ചികിത്സിക്കുന്ന രീതിയാണ് കോണ്‍വലസന്റ് പ്ലാസ്മ തെറാപ്പി. അതിനായി രോഗം ഭേദമയയവര്‍ മുന്നോട്ടുവരണം. പ്ലാസ്മ നൽകാൻ തയ്യാറായി ആരും തുടക്കത്തിൽ വന്നില്ല. ഡോണേഴ്സിനെ കണ്ടെത്താനാകാതെ ഡല്‍ഹി സര്‍ക്കാര്‍ വിഷമിച്ചു. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ വാര്‍ത്താ സമ്മേളനം നടത്തി അഭ്യർത്ഥിച്ചു. ഒടുവില്‍ സര്‍ക്കാരിന്റെ ആശങ്കകള്‍ പരിഹരിച്ചുകൊണ്ട് ഡല്‍ഹിയിലെ ആശുപത്രികളില്‍ നിന്നു രോഗം ഭേദമായി ഡിസ്ചാര്‍ജായ മുന്നൂറോളം പേര്‍ പ്ലാസ്മ ഡൊണേറ്റ് ചെയ്യാനായി മുന്നോട്ടുവന്നിരിക്കുന്നു. ഇതിൽ 200 പേരും തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത് കൊറോണ വൈറസ് ബാധിച്ച് ചികിത്സതേടിയവരാണ്.

Of the over 2,300 people evacuated from the Nizamuddin Markaz in March-end, 1,080 had tested positive for the infection; many have now recovered.

തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിശ്വാസികൾക്ക് കൊറോണ വൈറസ് ബാധിച്ചപ്പോൾ രാജ്യത്തുടനീളം ഇവർക്കെതിരെ വിദ്വേഷപരമായ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇപ്പോൾ പ്ലാസ്മാ ദാതാക്കളായി മുന്നോട്ടുവന്നിരിക്കുന്നത് ഇവരാണ്. തെലങ്കാനയിലും ആന്ധ്രയിലും തങ്ങള്‍ പ്ലാസ്മ ഡൊണേറ്റ് ചെയ്യുമെന്നാണ് അവിടെ രോഗം ഭേദമായ തബ്‌ലീഗ് ജമാഅത്തുകാര്‍ പറഞ്ഞിരിക്കുന്നത്. ഏറ്റുവാങ്ങിയ വിദ്വേഷ പ്രചരണങ്ങൾക്ക് തബ്‌ലീഗ് ജമാഅത്തുകാര്‍ നൽകുന്ന ഏറ്റവും വലിയ ജനാധിപത്യ മറുപടിയാവുകയാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com