പേടിക്കേണ്ട.. നമ്മളൊക്കെ ജീവിക്കുന്നത് കേരളത്തിലാണ്.. ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും മല്ലു ട്രാവലര്‍

Sharing is caring!

കൊറോണയും ഐസൊലേഷന്‍ വാര്‍ഡും കേട്ടതല്ലാതെ നേരിട്ട് കണ്ടിട്ടുണ്ടോ..? കേരളത്തിന്‍റെ ആരോഗ്യ രംഗം എത്രമാത്രം ജാഗ്രതയോടെയാണ് കൊറോണയെ നേരിട്ടതെന്ന് മനസിലാക്കിയിട്ടുണ്ടോ.? ഇതാ ഈ വീഡിയോ കണ്ടാല്‍ മതി..

കൊറോണ പ്രതിരോധത്തിന്റെയും, ചികിത്സയുടെയും കാര്യത്തിൽ ലോകം ചർച്ച ചെയ്ത കേരളത്തിലെ ആരോഗ്യ മേഖല, ഒരു കൊറോണ രോഗി എന്ന് സംശയിക്കുന്ന ആളെ എങ്ങനെ ചികിൽസിക്കുന്നു എന്നാണ് മല്ലു ട്രാവലർ സ്വന്തം അനുഭവത്തിലൂടെ കാണിച്ചുതരുന്നത്. എന്ത് കൊണ്ടാണ് നമ്മുടെ നാട്ടിലെ ആരോഗ്യ വകുപ്പ് മികച്ചതായി നില്കുന്നതെന്ന് ഇത് കണ്ട് മനസിലാക്കാം..

വിമാനത്തില്‍ ഇറങ്ങിയ ശേഷം ഐസൊലേഷന്‍ വാര്‍ഡ് വരെയുള്ള തന്‍റെ യാത്രയാണ് മല്ലു ട്രാവലര്‍ ചിത്രീകരിച്ച് യുട്യൂബിലൂടെ പങ്കുവെച്ചിരിക്കുന്നത്. അഞ്ച് ലക്ഷത്തോളം ആളുകള്‍ ഇതിനകം വീഡിയോ കണ്ടുകഴിഞ്ഞ്
ലോകം മുഴുവന്‍ സഞ്ചരിച്ച് അതിന്‍റെ വീഡിയോ യുട്യൂബില്‍ പങ്കുവെക്കുന്ന ട്രാവലറാണ് മല്ലു ട്രാവലര്‍. മറ്റൊരു രാജ്യത്ത് നിന്നും ജലദോഷവും ചുമയുമായി എത്തിയ മല്ലു ട്രാവലറെ എങ്ങനെയാണ് കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ സ്വീകരിച്ചതെന്നും ഐസൊലേഷന്‍ വാര്‍ഡിലെ പ്രവര്‍ത്തനങ്ങളും ആരോഗ്യ വകുപ്പിന്‍റെ ജാഗ്രതയും മല്ലു ട്രാവലര്‍ പകര്‍ത്തിയിട്ടുണ്ട്.

വിമാനത്താവളത്തില്‍ ഇറങ്ങിയത് മുതല്‍ മുന്നിലും പിന്നിലുമായി ആരോഗ്യ പ്രവര്‍ത്തകര്‍ അനുഗമിച്ചാണ് മല്ലു ട്രാവലറെ ആംബുലന്‍സിന് സമീപം എത്തിച്ചത്. ആളുകളെയെല്ലാം മാറ്റി ജാഗ്രതയോടെയുള്ള പ്രവര്‍ത്തനമായിരുന്നു. ആംബുലന്‍സില്‍ കയറുമ്പോള്‍ പേടിക്കണ്ട, ഇത് ഒരു പരിശോധനയുടെ ഭാഗം മാത്രമാണെന്ന മുന്നറിയിപ്പും.

ലോകം അംഗീകരിച്ച കേരളത്തിലെ ആരോഗ്യമേഖലയ്ക്ക് ചുറ്റുമാണ് നമ്മള്‍ ജീവിക്കുന്നത്. ആ നമ്മള്‍ എന്തിനാണ്കൊറോണയെ പേടിക്കുന്നത്. കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരോട് സഹകരിച്ചാല്‍ മാത്രം മതി. – മല്ലു ട്രാവലര്‍ പറയുന്നു..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com