സഹറന്‍പുരില്‍ നിന്നും ഗംഗോത്രി മലനിരകള്‍ മൂന്ന് പതിറ്റാണ്ടിനു ശേഷം നഗ്നനേത്രത്തിൽ

Sharing is caring!

മൂന്ന് പതിറ്റാണ്ടിന് ശേഷം ഉത്തർപ്രദേശിലെ സഹറന്‍പുരില്‍ നിന്നും ഗംഗോത്രി മലനിരകള്‍ നഗ്നനേത്രങ്ങളിൽ കണ്ടു. ലോക്ക്ഡൗണ്‍ കാരണം മലിനീകരണം ഇല്ലാതായതോടെയാണ് മനോഹര ദൃശ്യം കാണാൻ സാധിച്ചത്.

ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ രമേശ് പാണ്ഡേയാണ് ട്വിറ്ററിലൂടെ നഗ്നനേത്രങ്ങളാൽ ദൃശ്യമായ മലനിരകളുടെ ചിത്രം പുറത്തുവിട്ടത്. സഹറന്‍പുരില്‍ നിന്നും 150 കിലോമീറ്റര്‍ ദൂരമുണ്ട് ഗംഗോത്രിയിലേക്ക്. വസന്ത് വിഹാര്‍ കോളനിയില്‍ താമസിക്കുന്ന ദുഷ്യന്ത് എന്ന ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥനില്‍ നിന്നുമാണ് രമേശ് പാണ്ഡേ ചിത്രം ശേഖരിച്ചത്.

മൂന്ന് പതിറ്റാണ്ടിന് ശേഷമാണ് സഹറന്‍പുര്‍ നിവാസികള്‍ ഇങ്ങനെയൊരു കാഴ്ച കാണുന്നത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് പ്രദേശത്തെ വായുമലിനീകരണം 40 ശതമാനം കുറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലോക്ക്ഡൗണ്‍ കാലത്ത് വായുമലിനീകരണത്തില്‍ കുറവുണ്ടായത് കാരണം ലോകത്താകെ പ്രകൃതിയിൽ വലിയ മാറ്റം വന്നിരുന്നു. രാജ്യത്തെ ഏറ്റവും വലിയ വായുമലിനീകരണ കേന്ദ്രമായ ഡൽഹിയിലാണ് പ്രകടമായ മാറ്റം ദൃശ്യമായത്. തിളങ്ങുന്ന ഇന്ത്യാഗേറ്റും മാലിന്യമില്ലാത്ത ഗംഗാനദിയുടെയും ചിത്രങ്ങൾ ഇതിനകം വാർത്തയായിരുന്നു. പഞ്ചാബിലെ ജലന്ധറില്‍ നിന്നും ധോലാധര്‍ മലനിരകളും ശ്രീനഗറില്‍ നിന്നും പിര്‍ പഞ്ചാല്‍ മലനിരകളും നേരത്തെ ഇതുപോലെ നഗ്നനേത്രങ്ങളാൽ ദൃശ്യമായി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com