ഗ്രീന്‍ലാന്റിലെ ഇരുട്ട് ലോകത്തെ ഭയപ്പെടുത്തുന്നു..
സമുദ്രങ്ങളില്‍ വ്യാപകമായി കണ്ടുവരുന്ന ആല്‍ഗ സസ്യങ്ങള്‍ ചൂടുള്ള സാഹചര്യങ്ങളില്‍ ഐസിന്റെ മുകള്‍ പാളികളിലേക്ക് വ്യാപിക്കും. ഇങ്ങനെ വ്യാപിക്കുന്ന ഐസ് പാളികള്‍ കറുത്തനിറമുള്ളതായി മാറും. തെളിമയുള്ള ഐസിനെക്കാള്‍ കൂടുതല്‍ സൗരവികിരണം കറുത്ത നിറം ബാധിച്ച ഐസ് ആഗിരണം ചെയ്യും. ഇത് വേഗത്തില്‍ ഐസ് ഉരുകുന്നതിന് കാരണമാകുന്നു.
കടപ്പാട് : ബിബിസി
“ഞങ്ങള്‍ ഭയത്തിലാണ്. ജനങ്ങളെ ഇതറയിക്കാതെ നിവൃത്തിയില്ല. വളരെയധികം ഭയത്തിലാണ്”. കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് അഞ്ച് വര്‍ഷമായി പഠനം നടത്തുന്ന അമേരിക്കയിലെ ശാസ്ത്രജ്ഞരുടെ വാക്കുകളാണ് ഇത്. ബ്ലാക്ക് ആന്റ് ബ്ലൂം എന്ന പേരിലാണ് ഇവരുടെ ഗവേഷണം മുന്നേറുന്നത്. ലോകത്തെ ഞെട്ടിപ്പിച്ച അവരുടെ ഭയം ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
നോര്‍ത്ത് അറ്റ്ലാന്റിക്കിന്റെയും ആര്‍ട്ടിക് സമുദ്രത്തിന്റെയും ഇടയില്‍ വരുന്ന ഡാനിഷ് ഭൂപ്രദേശത്ത് സ്ഥിതിചെയ്യുന്ന വലിയ തുരുത്താണ് ഗ്രീന്‍ലാന്റ്. ഭൂരിഭാഗവും ഐസിനാല്‍ മൂടപ്പെട്ട പ്രദേശം. സാധാരണയില്‍ നിന്നും വ്യത്യസ്തമായി ഇന്ന് ഗ്രീന്‍ലാന്റ് ഉരുകുകയാണ്. ഓസോണ്‍ പാളിയിലെ വിള്ളല്‍ ഭൂമിയിലെ മഞ്ഞുപാളികള്‍ ഉരുകുകയും സമുദ്ര നിരപ്പ് ഉയര്‍ത്തുകയും ചെയ്യുന്നതിന് കാരണമാകുന്നുണ്ട് എന്ന് ലോകത്തെല്ലാവര്‍ക്കും അറിയാം. എന്നാല്‍ അതിന്റെ തീവ്രത ഗ്രീന്‍ലാന്റില്‍ നിന്നും കൂടി വരുന്നു എന്നത് അപകടകരമായ വസ്തുതയാണ്.
സമുദ്രത്തിലെ സൂക്ഷ്മ ചെറുകിട സസ്യങ്ങളില്പ്പെടുന്ന ആല്‍ഗ സസ്യങ്ങള്‍ കൂടി വരുന്നതാണ് ഐസ് ഉരുകുന്നതിന് പ്രധാന കാരണം. സമുദ്രങ്ങളില്‍ വ്യാപകമായി കണ്ടുവരുന്ന ആല്‍ഗ സസ്യങ്ങള്‍ ചൂടുള്ള സാഹചര്യങ്ങളില്‍ ഐസിന്റെ മുകള്‍ പാളികളിലേക്ക് വ്യാപിക്കും. ഇങ്ങനെ വ്യാപിക്കുന്ന ഐസ് പാളികള്‍ കറുത്തനിറമുള്ളതായി മാറും. തെളിമയുള്ള ഐസിനെക്കാള്‍ കൂടുതല്‍ സൗരവികിരണം കറുത്ത നിറം ബാധിച്ച ഐസ് ആഗിരണം ചെയ്യും. ഇത് വേഗത്തില്‍ ഐസ് ഉരുകുന്നതിന് കാരണമാകുന്നു.
ഗ്രീന്‍ലാന്റ് ഐസിന് മറ്റുള്ളവയില്‍ നിന്നും വ്യത്യസ്തമായി രണ്ട് മൈല്‍ വരെ കനം കൂടുതലാണ്. ഇപ്പോഴത്തെ കണക്കനുസരിച്ച് ഐസ് പാളികള്‍ ഉരുകുമ്പോള്‍ നമ്മുടെ സമുദ്ര നിരപ്പ് വര്‍ഷത്തില്‍ ഒരു മില്ലിമീറ്ററോളം ഉയരുന്നുണ്ട്. കട്ടിയുള്ള ഗ്രീന്‍ലാന്റിലെ ഐസ് ഉരുകുന്നത് ഏഴ് മില്ലിമീറ്റര്‍ വരെ സമുദ്ര നിരപ്പ് ഉയരുന്നതിന് കാരണമായേക്കാം എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ലോകത്തെ ഭയപ്പെടുത്തുന്ന വാര്‍ത്തയും ഇതാണ്.
ബ്ലാക് & ബ്ലൂം എന്ന പേരില്‍ നടത്തുന്ന അമേരിക്കയിലെ ശാസ്ത്രജ്ഞരുടെ ഗവേഷണം സൂക്ഷ്മജീവികളുടെ വളര്‍ച്ചയും അതിന്റെ അപകടവും പറയുന്നുണ്ട്. ഭാവിയില്‍ സമുദ്ര നിരപ്പ് ഉയരാന്‍ സാധ്യതയുള്ള കമ്പ്യൂട്ടര്‍ പ്രവചനങ്ങള്‍ മെച്ചപ്പെടുത്തിയെടുക്കാന്‍ ഈ ഗവേഷണത്തിലൂടെ സാധ്യമാകുമെന്നാണ് ലോകം കരുതുന്നത്.