ഇരുണ്ട ലോകത്ത് പ്രതീക്ഷയുടെ ദീപനാളമാണ് എന്‍റെ സര്‍ക്കാര്‍

Sharing is caring!

വെബ് ഡസ്ക്

ജാതീയതയുടെയും വര്‍ഗ്ഗീയതയുടെയും നാനാ വിധത്തിലുള്ള പ്രതിബന്ധങ്ങളുടെയും ഇരുണ്ട മേഘങ്ങള്‍ നിറഞ്ഞ ഈ ലോകത്ത് പ്രതീക്ഷയുടെ ഒരു ദീപനാളമാണ് എന്‍റെ സര്‍ക്കാര്‍ എന്ന് പറയുന്നതിന് എനിക്കുള്ള അഭിമാനവും സന്തോഷവും ഞാന്‍ ആരംഭത്തില്‍ തന്നെ അറിയിക്കട്ടെ. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം നിയമസഭയില്‍ അവതരിപ്പിച്ച നയപ്രഖ്യപന പ്രസംഗത്തിലെ ആമുഖഭാഷണമാണിത്.

പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ ഗവര്‍ണര്‍ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തെ സൂചിപ്പിച്ചുകൊണ്ടാണ് ആമുഖഭാഷണം നടത്തിയത്. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുതന്നെ നമ്മുടെ സാമൂഹ്യ ജീവിതത്തിന്‍റെ എല്ലാ തുറകളിലും മതനിരപേക്ഷതയുടെയും നാനാത്വത്തിന്‍റെയും ശ്രേഷ്ഠമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനുള്ള ദൗത്യത്തില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നതായും  ഗവര്‍ണര്‍ പറഞ്ഞു.

ലിഗംസമത്വത്തിനും സാമൂഹ്യനീതിക്കും കഠിനാധ്വാനം ചെയ്യുന്ന ജനതയുടെ അന്തസ്സിനുമായി എന്‍റെ സര്‍ക്കാര്‍ നിലകൊണ്ടുവെന്നും വളര്‍ന്നുവരുന്ന തലമുറയുടെ മനസ്സുകളില്‍ ഏകത്വത്തിന്‍റെ പുതിയ ഭാവം പകരുന്ന സര്‍ക്കാരാണിതെന്നും ഗവര്‍ണര്‍ സൂചിപ്പിച്ചു. അതോടൊപ്പം കേന്ദ്ര-സംസ്ഥാന ബന്ധം ഉടച്ചുവാര്‍ക്കേണ്ടതിന്‍റെ ആവശ്യകതയും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. നേട്ടങ്ങള്‍ കൈവരിക്കുന്നതിന് അനുസരിച്ച് കിട്ടേണ്ട സഹായങ്ങള്‍ വെട്ടിച്ചുരുക്കുന്ന അവസ്ഥയാണ് കേന്ദ്രത്തില്‍ നിന്നും ഉണ്ടാകുന്നതെന്നും ഇത് ശരിയല്ലെന്നും ഗവര്‍ണര്‍ വിമര്‍ശിച്ചു.

ശബരിമല വിഷയത്തെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളില്‍ ആശങ്കയും സര്‍ക്കാര്‍ നടപടികളിലെ പ്രത്യാശയും പ്രകടിപ്പിക്കുന്ന വാക്കുകളിലൂടെയാണ് ഗവര്‍ണര്‍ പ്രസംഗം തുടങ്ങിയത്. പൊതുസമൂഹത്തില്‍ ഒരു സര്‍ക്കാര്‍ വഹിക്കുന്ന പങ്ക് എന്താണെന്നും ഇനി ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ എന്താണെന്നും വ്യക്തമാക്കുന്നതായിരുന്നു ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം.

 

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com