സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതി

Sharing is caring!

കോവിഡ് 19 പടരുന്നതിന്‍റെ ഭാഗമായി ദുബായിലും അബുദാബിയിലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ അനുമതിയായി. ദുബായിലെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, നിശ്ചയദാര്‍ഢ്യ വിഭാഗക്കാര്‍, 9ാം ക്ലാസ് വരെയുള്ള കുട്ടികളുടെ അമ്മമാര്‍ എന്നിവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമാണ് ഈ നടപടി. സ്വകാര്യ സ്ഥാപനങ്ങളില്‍ ഈ സംവിധാനം നേരത്തെ ഒരുക്കിയിട്ടുണ്ട്.

അബുദാബിയില്‍ ഡിജിറ്റല്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍ക്കാണ് തുടക്കത്തില്‍ ഈ ആനുകൂല്യം ലഭിക്കുക. വൈകാതെ ഈ സംവിധാനം വ്യാപകമാക്കും. രോഗം എളുപ്പത്തില്‍ പിടിപെടാന്‍ സാധ്യതയുള്ള മുതിര്‍ന്ന പൗരന്മാര്‍, അമ്മമാര്‍, കടുത്ത ആരോഗ്യപ്രശ്നം നേരിടുന്നവര്‍ തുടങ്ങിയവര്‍ വീട്ടിലിരുന്ന് ജോലി ചെയ്താല്‍ മതിയെന്നു നിര്‍ദേശിച്ചിട്ടുണ്ട്.

ഓഫിസ് മീറ്റിങ്ങുകള്‍ക്ക് വെര്‍ച്വല്‍ സംവിധാനം ഉപയോഗപ്പെടുത്തണം, രോഗപ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് ജീവനക്കാര്‍ക്കും ഇടപാടുകാര്‍ക്കും ബോധവല്‍ക്കരണം നല്‍കണം, ഓഫിസുകള്‍ അണുവിമുക്തമാക്കുകയും സാനിറ്റൈസറുകള്‍ സ്ഥാപിക്കുകയും വേണം, അടിയന്തര പ്രാധാന്യമില്ലാത്ത ബിസിനസ് യാത്രകള്‍ ഒഴിവാക്കണം, ഇടപാടുകള്‍ക്ക് കഴിയുന്നതും സ്മാര്‍ട് സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുക, പൊതുപരിപാടികള്‍ ഒഴിവാക്കുക തുടങ്ങിയവയാണ് പ്രധാനപ്പെട്ട നിര്‍ദ്ദേശങ്ങള്‍.

ഇനിയൊരറിയിപ്പ് ഉണ്ടാകും വരെ ‘സ്മാര്‍ട് എംപ്ലോയി’ ആപ്പോ മറ്റേതെങ്കിലും സംവിധാനമോ ഒരുക്കാനാണ് നിര്‍ദേശം. ദുബായില്‍ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് മക്തൂമിന്‍റെ നിര്‍ദേശപ്രകാരം സൗകര്യം ഏര്‍പ്പെടുത്തുന്നതെന്നു കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ അബ്ദുല്ല മുഹമ്മദ് അല്‍ ബസ്തി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com