എന്തുകൊണ്ട് വീണ്ടും ഫ്രാന്‍സ് ?
ഓണ്‍ലൈന്‍ ന്യുസ് പോര്‍ട്ടലുകളുടെ ഒരു പ്രധാന പ്രശ്നം തലക്കെട്ടില്‍ ഒന്നും താഴെ വാര്‍ത്ത എന്തോ ഒന്നും എന്നതാണ് , ആ വിശേഷണം ഓണ്മലയാളത്തിനു കേള്‍ക്കാന്‍ താല്പര്യമില്ല , അതുകൊണ്ട് വലിച്ചുനീട്ടലുകളില്ലാതെ നമുക്ക് കാര്യത്തിലേക്ക് കടക്കാം .
എന്തുകൊണ്ട് ഫ്രാന്‍സ് ?

ഈ കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ ഐഎസ് നടത്തിയ അറ്റാക്ക്ന്യൂസ് കണ്ട് ടി വി ഓഫാക്കിയ ഏതൊരാള്‍ക്കും തോന്നാവുന്ന ഒരു സംശയമാണ് എന്തുകൊണ്ട് ഫ്രാന്‍സില്‍ മാത്രം ഇങ്ങനെ? ,അതിനു തക്കതായ കാരണങ്ങള്‍ ഉണ്ട് താനും , മറ്റു രാഷ്ട്രീയ താല്പര്യങ്ങളും ,ആഴത്തിലുള്ള വിശദീകരണങ്ങളും മാറ്റിവച്ച് ഫ്രാന്‍സിനെ ലക്ഷ്യമാക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്നതിന്റെ പ്രധാനപ്പെട്ട അഞ്ചു കാരണങ്ങള്‍ പരിശോധിക്കാം .
1.അമേരിക്കയോടൊപ്പം കഴിഞ്ഞ രണ്ടു മാസമായി ഫ്രാന്‍സ് ഇസ്ലാമിക് സ്റ്റേറ്റിന്റെ അധീന പ്രദേശങ്ങളില്‍ വിമാനയുദ്ധം (air strikes ) നടത്തി വരുന്നുണ്ട് ,കൂടാതെ യൂറോപ്പില്‍ നിന്നും ഇത്തരത്തില്‍ നേരിട്ടുള്ള യുദ്ധത്തിനു അമേരിക്കയോടൊപ്പം ചേര്‍ന്നതും ഫ്രാന്‍സ് മാത്രമാണ് ,ഒപ്പം വടക്കേ ആഫ്രിക്കയിലും ഐഎസ്സിനെതിരെ ശക്തമായ യുദ്ധം ഫ്രാന്‍സ് നടത്തുന്നുണ്ട് .
2.ഫ്രാന്‍സില്‍ ആദ്യം നടന്ന ചാര്‍ളി ഹെബ്ദോ കൂട്ടക്കൊലയ്ക്ക് ശേഷം ഫ്രാന്‍സ് പ്രഖ്യാപിച്ച നയം “ഇത്തരം ഇസ്ലാമിക നിലപാടുകളെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുന്നു” എന്നാണ് ,മാത്രമല്ല തുടര്ന്ന്ഇസ്ലാമിക ശക്തികളെ ഇത്തരത്തില്‍ പ്രോത്സാഹിപ്പിക്കുന്ന എല്ലാ സംഘടനകളെയും ശക്തമായി എതിര്‍ക്കുന്ന നിലപാടാണ് ഫ്രാന്‍സ് തുടര്‍ന്ന് പോരുന്നത്.ഫ്രാന്‍സ് പ്രസിഡന്റിന്റെ വാക്കുകള്‍ തന്നെ കടമെടുത്താല്‍ “ഞങ്ങള്‍ ഇസ്ലാമിക മൌലികവാദത്തിനു എതിരെ തുറന്ന യുദ്ധത്തിലാണ് ” എന്നാണു പ്രഖ്യാപിത നയം .
3. ഫ്രാന്‍സ് പറയുന്നത് ഇസ്ലാമിന്റെയും മുസ്ലിങ്ങളുടെയും ശാപമാണ് ഐസ്സെസ് എന്നാണ് , ഇസ്ലാമിന്റെ എല്ലാ സ്വാതന്ത്ര്യത്തിന്റെയും തടസവും ഇസ്ലാമിനെ ഒരു ലോക മാതൃകയാക്കി വളര്‍ത്താന്‍ സാധിക്കാത്തതും ഐഎസ് പോലെയുള്ള സംഘടനകള്‍ ആണെന്നുമാണ് . അതുകൊണ്ട് ഇസ്ലാമിക് സ്റ്റേറ്റിനെ ഇല്ലതാക്കുന്നതിലൂടെ സാധിച്ചാല്‍ ഞങ്ങള്‍ മുസ്ലിങ്ങള്‍ക്ക് പുതിയ മാനം നല്‍കുമെന്നും ഫ്രാന്‍സ് വാദിക്കുന്നു.
4.പാശ്ചാത്യ സാംസ്കാരിക ചിന്തകളുടെ ഉറവിടമാണ് ഫ്രാന്‍സ് , അതുകൊണ്ട് തന്നെ ഇസ്ലാമിക വിരുദ്ധമെന്ന് ഇവര്‍ കണ്ടെത്തുന്ന എല്ലാ ചിന്തകളുടെയും ഉറവിടം ഫ്രാന്‍സില്‍ നിന്നായതുകൊണ്ട് ഫ്രാന്‍സിനെ ആക്രമിക്കുന്നതിലൂടെ പാശ്ചാത്യ സംസ്കൃതിക്ക് ഐഎസ് മറുപടി നല്കുന്നു .
5.ഐസ്സെസ്സിനെ അസൂയപ്പെടുത്തുന്ന ഒരു ഭൂതകാല മഹിമയുണ്ട് ഫ്രാന്‍സിന് , ഇസ്ലാമിസ്റ്റുകളുടെ ഒട്ടോമന്‍ സാമ്രാജ്യത്തെ ഒന്നാം ലോക മഹായുദ്ധത്തില്‍ തകര്‍ത്തത് ഫ്രാന്‍സിന്റെ നേതൃത്വത്തിലായിരുന്നു , പാശ്ചാത്യ ശക്തികളുടെ ആ പഴയ കൊളോണിയല്‍ പാരമ്പര്യത്തെ അത്രയധികം വെറുക്കുന്ന ഐസ്സെസ്സിന്റെ അതിനുള്ള പകരം വീട്ടലായിരുന്നു റോമിലെ പാരമ്പര്യ സൂചകങ്ങളുടെ നേര്‍ക്ക് കഴിഞ്ഞ വര്‍ഷം നടന്ന അക്രമങ്ങള്‍ , പഴയ പകപോക്കല്‍ തന്നെ.
ഈ കാരണങ്ങളില്‍ പലതും ഏറിയും കുറഞ്ഞുമിരിക്കാം മറ്റു കാരണങ്ങളും ആക്രമണങ്ങള്‍ക്ക് ഹേതുവാകാം , പക്ഷെ ഫ്രാസിനോടുള്ള പക ഇന്നും ഇന്നലെയും തുടങ്ങിയതെല്ലെന്നു മാത്രം.എന്നിരുന്നാലും എന്തിനോ വേണ്ടിയുള്ള ഇത്തരം പകപോക്കലുകള്‍ ഇനിയും തുടരില്ലെന്ന് നമുക്ക് പ്രത്യാശിക്കാം.
Why Isis not fight against Israel?????