ഡ്രോൺ പറത്തി വീട്ടുസാധനങ്ങൾ വാങ്ങി.. വീഡിയോ
അരിയും കിറ്റും മരുന്നുകളും സര്‍ക്കാര്‍ സംവിധാനം വഴി എത്തിക്കുന്നുണ്ടെങ്കിലും ഒരു വീട്ടിലേക്ക് വേണ്ട സാധനങ്ങളെല്ലാം ആകുന്നില്ല. ചിലപ്പോള്‍ ഒരു പാക്കറ്റ് ബിസ്കറ്റ് ആകാം. പഴങ്ങളാകാം. അത്യാവശ്യം പച്ചക്കറികളാകാം. അതുമല്ലെങ്കില്‍ മീന്‍ ആകാം. വാങ്ങാന്‍ പുറത്തിറങ്ങിയല്ലേ പറ്റു. എങ്കില്‍ ഇനി മുതല്‍ പോലീസുകാരോട് വിശദീകരിച്ച് കടയില്‍ പോകേണ്ട. ഒരു ഡ്രോണ്‍ മതി. നിങ്ങളുടെ ആവശ്യങ്ങള്‍ വീട്ടുപടിക്കലെത്തും.
അഷ്റഫ് എക്സല്‍, ഷമീര്‍ തോപ്പില്‍ എന്നീ വ്ളോഗര്‍മാരാണ് ഡ്രോണ്‍ പറത്തി സാധനങ്ങള്‍ വാങ്ങിയിരിക്കുന്നത്. ഡ്രോണില്‍ ഒരു കൊളുത്ത് കെട്ടിയിട്ട് കടയിലേക്ക് പറത്തും. കടയില്‍ വിളിച്ച് ആവശ്യസാധനങ്ങള്‍ പറയുകയും ചെയ്യും. ഡ്രോണ്‍ പോകുന്ന വഴിയെല്ലാം നമുക്ക് വീഡിയോയില്‍ ദൃശ്യമായിരിക്കും. കടയ്ക്ക് സമീപം എത്തിയാല്‍ ഒന്ന് കൂടി കടക്കാരനെ വിളിച്ച് ഡ്രോണ്‍ എത്തിയ വിവരം അറിയിക്കും. അയാള്‍ സാധനങ്ങള്‍ ഒരു സഞ്ചിയിലാക്കി ഡ്രോണിന്റെ കൊളുത്തില്‍ തൂക്കിയിടും. അതും വഹിച്ച് ഡ്രോണ്‍ തിരിച്ച് വീട്ടിലേക്ക്. അഷ്റഫ് ഇങ്ങനെ വാങ്ങിയത് ബിസ്കറ്റും മുളകുപൊടിയും ആയിരുന്നു. ഷമീര്‍ ആകട്ടെ നല്ലെ ചെമ്മീനും.
അഷ്റഫും ഷമീറും വിവിധ സ്ഥലങ്ങളിലേക്ക് യാത്രകള്‍ ചെയ്ത വീഡിയോകളാണ് യൂട്യൂബില്‍ അപ്ലോഡ് ചെയ്യാറുള്ളത്. ഇത്ന് പുറമെ ടെക്നോളജികളും ടിപ്സുകളും ഇവര്‍ പങ്കുവെക്കാറുണ്ട്.