ബജറ്റില്‍ താരമായി സ്നേഹ
സ്നേഹ ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ കുറിച്ചിട്ട അടുക്കളയെന്ന കവിതയിലെ വരികളും ഉള്‍പ്പെട്ടപ്പോള്‍ ബജറ്റിന് മറ്റൊരു ജനകീയമുഖം കൂടി കൈവന്നു.
വെബ് ഡസ്ക്
കഴിഞ്ഞ വര്‍ഷം കേരള ബജറ്റില്‍ താരമായത് എംടിയായിരുന്നെങ്കില് ഇത്തവണ പുലാപ്പറ്റ സ്വദേശിയായ കൊച്ചുമിടുക്കി എന്‍ പി സ്നേഹയാണ് താരമായത്. വിവിധ വിഷയങ്ങളെ കുറിച്ച് പറയാന്‍ ഡോ. തോമസ് ഐസക് വിവിധ കവിതകളും കഥാഭാഗങ്ങളും ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഐസക്കിന്റെ ബജറ്റ് എന്നും കൗതുകമുള്ളതായിരുന്നു. പി വത്സലയുടെ നോവല്‍ നെല്ല് ഉള്‍പ്പെടെ ഇത്തവണ വിവിധ കവിതാശകലങ്ങളും കഥാഭാഗങ്ങളും മന്ത്രി ഉപയോഗിച്ചു. അതില്‍ സ്നേഹ ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ കുറിച്ചിട്ട അടുക്കളയെന്ന കവിതയിലെ വരികളും ഉള്‍പ്പെട്ടപ്പോള്‍ ബജറ്റിന് മറ്റൊരു ജനകീയമുഖം കൂടി കൈവന്നു.
ഡോ. തോമസ് ഐസക്കിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ഇത്തവണ എഴുത്തുകാരികളുടെ വരികളാണ് ബജറ്റില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചത്. വിവിധ വിഷയങ്ങള്‍ക്ക് ചേരുന്ന വരികള്‍ തിരഞ്ഞു ചെന്നപ്പോള്‍ എന്‍ പി സ്നേഹ എന്ന കൊച്ചുമിടുക്കിയുടെ ഒരു കവിത ശ്രദ്ധയില്‍പ്പെട്ടു. അടുക്കള എന്ന വിഷയത്തെക്കുറിച്ചെഴുതിയ ശക്തമായ പന്ത്രണ്ടു വരികള്‍. അടുക്കളയില്‍ സ്ത്രീയെടുക്കുന്ന കാണാപ്പണിയെ കൃത്യമായി കുറിച്ചിടാന്‍ സ്നേഹയ്ക്കു കഴിഞ്ഞു. ഹൈസ്ക്കൂള് ക്ലാസില്‍ പഠിക്കുമ്പോഴാണ് സ്നേഹ ഈ വരികളെഴുതിയത്. പുലാപ്പറ്റ എംഎന്‍കെഎം ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ് ഇപ്പോള്‍ സ്നേഹ. പുലാപ്പറ്റ സ്വദേശികളായ പ്രദീപിന്റെയും ഷീബയുടെയും മകളാണ് സ്നേഹ. പ്രദീപ് കോണ്‍ട്രാക്ടറും ഷീബ അധ്യാപികയുമാണ്. മലയാളത്തിലെ കരുത്തുറ്റ എഴുത്തുകാരികളിലൊരാളായി സ്നേഹ വളരട്ടെ എന്ന് ആശംസിക്കുന്നു.
സ്നേഹ എഴുതിയ കവിത ‘അടുക്കള’