കൊറോണയെ തുരത്താൻ ചൈന പാരമ്പര്യ വൈദ്യവും ഉപയോഗിച്ചു : ഡോ. ബിജു എഴുതുന്നു..

Sharing is caring!

Dr Biju - Alchetron, The Free Social Encyclopedia
Dr. Biju

കൊറോണയെ ഏതാണ്ട് പൂർണ്ണമായും ആദ്യം തുരത്തുന്ന രാജ്യം ചൈന തന്നെയാണ്. ചൈനയിലെ കൊറോണ ചികിത്സയും പ്രതിരോധവും എങ്ങിനെ ആയിരുന്നു എന്നത് വിശദമായി തന്നെ നോക്കി കാണേണ്ടതാണ്. മൂന്ന് തവണ ഞാൻ ചൈന സന്ദർശിച്ചിട്ടുള്ള ആളാണ്. ഏപ്രിൽ മാസത്തിൽ വീണ്ടും പോകേണ്ടിയിരുന്നതും ആണ്. ചലച്ചിത്ര മേളകൾക്കായാണ് പോയിരുന്നത് എങ്കിലും ഒരു ആരോഗ്യ പ്രവർത്തകൻ കൂടി ആയതിനാൽ ചൈനയിലെ ആരോഗ്യ മേഖല നോക്കി കാണാൻ ആ സമയങ്ങളിൽ എല്ലാം പരമാവധി ശ്രദ്ധിച്ചിരുന്നു .

ചലച്ചിത്ര മേളയുമായി ബന്ധപ്പെട്ടു ചൈനീസ് സർക്കാരിലെ ഏതാനും ആളുകളുമായി നല്ല ബന്ധവും ഉണ്ട് . അതുകൊണ്ട് തന്നെ ചൈനയിലെ കൊറോണ പ്രതിരോധ പ്രവർത്തനങ്ങളെ പറ്റിയും അവരോട് അന്വേഷിച്ചു. ലോക്ക് ഡൗണിനൊപ്പം വലിയ തോതിലുള്ള മെഡിക്കൽ രംഗത്തെ ചിട്ടയായ പ്രവർത്തനങ്ങളും ചേർന്നാണ് അവർ കൊറോണയെ നേരിട്ടത്. ചൈനയിൽ ഏറ്റവും കൂടുതൽ പ്രാമുഖ്യം ഉള്ള ചൈനീസ് മെഡിസിനും മോഡേൺ മെഡിസിനൊപ്പം ചൈനീസ് സർക്കാർ ഉപയോഗപ്പെടുത്തി . ഐസൊലേഷൻ , വ്യക്തി ശുചിത്വം , പരിസര ശുചിത്വം , ബോധവൽക്കരണം എന്നിവയ്ക്ക് മോഡേൺ മെഡിസിൻ പ്രാമുഖ്യം നൽകിയപ്പോൾ കൊറോണ കൺഫേംഡ് കേസുകളിൽ പോലും ചൈനീസ് മരുന്ന് ധാരാളമായി ഉപയോഗപ്പെടുത്തിയിരുന്നു.

മോഡേൺ മെഡിസിനും ചൈനീസ് ട്രഡീഷണൽ മെഡിസിനും ഒരേ പോലെ കൊറോണയ്ക്കെതിരെ ഉപയോഗപ്പെടുത്തി ചൈന . കൊറോണ പ്രതിരോധത്തിനും കൊറോണ കൺഫേംഡ് കേസുകളിൽ ചികിത്സയ്ക്കും ട്രഡീഷണൽ ചൈനീസ് മെഡിസിൻ ഉപയോഗിച്ചു. ചൈനീസ് മെഡിസിൻ കൊറോണ ചികിത്സയിൽ ഏറെ സിഗ്നിഫിക്കന്റ് ആയ റോൾ വഹിച്ചു എന്നാണ് ഗവണ്മെന്റ് തന്നെ വിലയിരുത്തിയിട്ടുള്ളത്. ന്യുമോണിയ കേസുകളിൽ ഏതാണ്ട് പൂർണ്ണമായും ഉപയോഗിച്ചത് ചൈനീസ് മെഡിസിൻ ആയിരുന്നു എന്നാണ് സർക്കാർ റിപ്പോർട്ടുകൾ.

No photo description available.
Lian Hua Qing Wen

കൊറോണ പ്രതിരോധത്തിൽ വിജയിച്ച ” Lian Hua Qing Wen ” എന്ന ചൈനീസ് മരുന്ന് താരതമ്യേന വിലക്കുറവും ആണ്. മരുന്നിന്റെ ചൈനീസ് പേരാണ് അത്. മരുന്നിന് ഇംഗ്ലീഷിൽ പേരില്ല. ഇപ്പോൾ ചൈനീസ് സർക്കാർ ഈ മരുന്നിന്റെ ഒരു ലക്ഷം പാക്കറ്റുകൾ ആണ് ഇറ്റാലിയൻ സർക്കാരിന് കൊറോണയെ നേരിടുന്നതിനായി നൽകിയിട്ടുള്ളത് . അപ്പോൾ. ചുരുക്കത്തിൽ മോഡേൺ മെഡിസിനൊപ്പം തങ്ങളുടെ ട്രഡീഷണൽ ചൈനീസ് മെഡിസിൻ കൂടി ഉപയോഗപ്പെടുത്തി ആണ് ചൈന കൊറോണയ്ക്കെതിരെയുള്ള യുദ്ധത്തിൽ പൊരുതിയതും വിജയത്തിലേക്കെത്തുന്നതും. ഓരോ വൈദ്യശാസ്ത്രത്തിന്റെയും പ്രയോജനം പരമാവധി ഉപയോഗപ്പെടുത്തി യോജിച്ചു പ്രവർത്തിക്കുക എന്നതാണ് ചൈന കാട്ടിതരുന്ന വഴി . അതി ശാസ്ത്രീയതയുടെ തീവ്രവാദങ്ങളും,തൊട്ടു കൂടായ്മയും ഇല്ലാതെ പരമ്പരാഗത/ ബദൽ ചികിത്സകളുടെ സാധ്യതകൾ കൂടി പ്രയോജനപ്പെടുത്തി പരസ്പരം സഹകരിച്ചു പ്രവർത്തിക്കുക എന്ന തുറന്ന മനസ്സാണ് ചൈനയുടെ ശാസ്ത്രലോകം കൈക്കൊണ്ടിട്ടുള്ളത്. അതിന്റെ പ്രയോജനം അവർക്ക് ലഭിക്കുകയും ചെയ്തു. ഐ.എം.എ പോലെയുള്ള തീവ്രവാദ സ്വകാര്യ സംഘടനകൾ ചൈനയിൽ പ്രവർത്തിക്കുന്നില്ല എന്നതും ഓർക്കാം .

അപ്പോൾ പറഞ്ഞു വരുന്നതെന്തെന്നാൽ ശാസ്ത്രലോകം ഇതിനു മുൻപ് കണ്ടിട്ടില്ലാത്ത അനുഭവിച്ചിട്ടില്ലാത്ത ഒരു സാഹചര്യം ആണിത്. ഈ യുദ്ധത്തിൽ സാധ്യമായ എല്ലാ ആയുധങ്ങളും അതെത്ര ചെറുതാണെങ്കിൽ പോലും ഉപയോഗിക്കുക എന്നതാണ് ചെയ്യേണ്ടത്. ഏതാനും ചില തീവ്ര ശാസ്ത്ര വാദികളായ ഈഗോയിസ്റ്റിക് സെൽഫ് പ്രൊജക്റ്റഡ് അലോപ്പതി ഡോക്ടർമാരുടെ സമ്മർദ്ദത്തിന് വഴങ്ങി ആയുർവേദം ഹോമിയോപ്പതി പോലെ ഒട്ടേറെ സാദ്ധ്യതകൾ ഉള്ള പരമ്പരാഗത / ബദൽ വൈദ്യശാസ്ത്രങ്ങളുടെ സേവനം പൂർണ്ണമായും ഒഴിവാക്കി നിർത്തുന്ന ഒരു രീതി ഈ സാഹചര്യത്തിൽ ശരിയാണോ എന്ന് ചിന്തിക്കേണ്ടതുണ്ട്. പനി അപ്പർ റെസ്പിറേറ്ററി ട്രാക്ട് അസുഖങ്ങൾ എന്നിവയ്ക്ക് ആയുർവേദവും ഹോമിയോപ്പതിയും ഏറെ ഫലപ്രദമായി ചികിത്സാ നൽകുന്നുണ്ട്. അവയുടെ സേവനം പ്രാഥമിക ഘട്ടങ്ങളിൽ ഉപയോഗപ്പെടുത്തുന്നത് രോഗം ഏറ്റവും കുറഞ്ഞ കാലയളവിൽ ഭേദപ്പെടുവാൻ ഏറെ സഹായിക്കും. ഇതിന് മോഡേൺ മെഡിസിനും മറ്റ് വൈദ്യശാസ്ത്രങ്ങളും തമ്മിലുള്ള പരസ്പര സഹായത്തോടെയുള്ള പ്രവർത്തനം ഉണ്ടായാലേ സാധ്യമാകൂ.

ഓരോ വൈദ്യശാസ്ത്രത്തിനും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. ഓരോ വൈദ്യശാസ്ത്രത്തിന്റെയും ഗുണപരമായ വശങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്ന ഒരു പരസ്പര സഹകരണം ആണ് നമുക്ക് ഉണ്ടാകേണ്ടത്. അല്ലാതെ ഏതാനും ശാസ്ത്ര തീവ്രവാദികളുടെ ഈഗോയിസ്റ്റിക് കടുംപിടുത്തതിന് വഴങ്ങികൊടുക്കലല്ല വേണ്ടത് . നമ്മുടെ ചികിത്സാ രംഗം വിവിധ തോട്ട് പ്രോസസും, രീതികളും അനുവർത്തിക്കുന്ന വിവിധ വൈദ്യശാസ്ത്രങ്ങളുടെ പരസ്പരണ സഹകരണത്തിന് അനുയോജ്യമായ രീതിയിൽ തുറന്ന മനസ്സോടെ ചർച്ച ചെയ്യാനുള്ള ഒരു സ്പെയ്സിലേക്ക് ഇനി എന്നാണാവോ എത്തുക.?

ഏതായാലും മോഡേൺ മെഡിസിന്റെയും പരമ്പരാഗത ചൈനീസ് മെഡിസിന്റെയും സാധ്യതകൾ ആവശ്യാനുസരണം ഉപയോഗപ്പെടുത്തുന്ന ചൈനയുടെ മെഡിക്കൽ സഹകരണ രീതി നമുക്കും നോക്കി മനസ്സിലാക്കാവുന്നതാണ്. ചൈനീസ് മെഡിസിൻ കൊറോണ ചികിത്സയ്ക്കായി സ്വീകരിക്കുന്ന ഇറ്റലിയെയും നോക്കി കാണാം. ഹോമിയോ അശാസ്ത്രീയം എന്നൊക്കെയുള്ള പത്ര വാർത്തകളും വിക്കിപീഡിയ ലിങ്കും ഒക്കെ പൊക്കിപ്പിടിച്ചു വരുന്ന സ്ഥിരം വേഷങ്ങളോട് ചർച്ച ഇല്ല…ഒട്ടും സമയം ഇല്ലാത്തോണ്ടാ.. സോറി.. കൊറോണ രോഗ പ്രതിരോധ നടപടികളിൽ തിരക്കിലാണ്..

കൊറോണയെ ഏതാണ്ട് പൂർണ്ണമായും ആദ്യം തുരത്തുന്ന രാജ്യം ചൈന തന്നെയാണ് . ചൈനയിലെ കൊറോണ ചികിത്സയും പ്രതിരോധവും എങ്ങിനെ…

Gepostet von Bijukumar Damodaran am Freitag, 27. März 2020

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com