ജാതി-മത ചിന്തയില്‍ നിന്നും ഭയം ഉടലെടുക്കുന്നു : ഷാജി എന്‍ കരുണ്‍

Sharing is caring!

വെബ് ഡസ്ക് 

സമൂഹത്തില്‍ വേരുറപ്പിക്കാന്‍ നോക്കുന്ന ജാതി-മത ചിന്തകളില്‍ നിന്നും ഭയം ഉടലെടുക്കുകയാണെന്നും ഭയം മൂലം കലാകാരന്മാര്‍ക്ക് പലതും പറയാന്‍ കഴിയുന്നില്ലെന്നും സംവിധായകന്‍ ഷാജി എന്‍ കരുണ്‍. പുരോഗമന കലാസാഹിത്യ സംഘം നടത്തുന്ന നവകേരള സാംസ്കാരിക യാത്രയുടെ സ്വീകരണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

കാലത്തെ ഗൗരവമായി നോക്കിക്കാണുന്ന കലാകാരന്മാര്‍ക്ക് ഇപ്പോഴത്തെ അവസ്ഥകളെക്കുറിച്ച് പലതും പറയാനുണ്ട്. എന്നാല്‍ അതിന് സാധിക്കാത്തവരാണ് പലരും. ഇതിന് പരിഹാരം കണ്ടേതീരു. ഭയം നിലനിര്‍ത്തേണ്ടത് മതവും ജാതിയും സംരക്ഷിക്കേണ്ടവരുടെ ആവശ്യമാണ്. എന്നാല്‍ ഇതിനെ പ്രതിരോധിക്കേണ്ടത് കാലത്തിന്‍റെ ആവശ്യമാണ്.

എഴുത്തുകാര്‍, ചിത്രകാരന്മാര്‍, ഗായകര്‍, ശില്‍പികള്‍ തുടങ്ങി ഒട്ടേറെപ്പേര്‍ സമൂഹത്തിലുണ്ട്. അവരെ തിരിച്ചറിയേണ്ടത് ഇന്നിന്‍റെ ആവശ്യമാണ്. ഇവരെല്ലാം ഇപ്പോഴത്തെ സാഹചര്യങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറാകുന്നവരാണ്. പക്ഷെ അവര്‍ക്ക് അങ്ങനെ പറയാന്‍ അവസരങ്ങള്‍ ഉണ്ടാകുന്നില്ല. അല്ലെങ്കില്‍ ഭയം അവരെ ഉള്‍വലിക്കുന്നു. ഇത് മാറണം. ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയെന്നത് ഇന്ന് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു

പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡന്‍റായ ഷാജി എന്‍ കരുണ്‍ നവകേരള സാംസ്കാരിക യാത്രയുടെ തെക്കന്‍മേഖല ജാഥയുടെ ക്യാപ്റ്റന്‍ കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com