കൊറോണക്കാലത്തെ കൈ കഴുകൽ.. നീരജ്-നിരഞ്ജന്‍ ഭാഗം 2

Sharing is caring!

കൊറോണ കാലത്ത് എങ്ങനെ കൈകഴുകണമെന്നും പറഞ്ഞാണ് രണ്ടാം ഭാഗത്തിൽ നീരജ്-നിരഞ്ജന്‍ ടീം എത്തിയിരിക്കുന്നത്. കൊറോണയെ തുരത്തുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആത്മവിശ്വാസം പകർന്നുകൊണ്ട് ”പോടാ കൊറോണ വൈറസേ” വീഡിയോ ചെയ്ത് വൈറലായ ശേഷമാണ് ഇവർ വീണ്ടും ബോധവൽക്കരണവുമായി എത്തിയത്.

കൊറോണയെ പ്രതിരോധിക്കാൻ ഏറ്റവും മികച്ച മാർഗം ശുചിത്വമാണ്. വ്യക്തി ശുചിത്വം പാലിക്കുക എന്നത് മാത്രമാണ് വൈറസ് പടരാതിരിക്കാനുള്ള ഏക മാർഗം. എങ്ങനെ കൈകഴുകണമെന്നും ചുമയ്ക്കുന്ന സമയത്ത് സ്വീകരിക്കേണ്ട മാർഗങ്ങളും ഇതിനകം തന്നെ ആരോഗ്യ പ്രവർത്തകർ വിശദീകരിച്ചു കഴിഞ്ഞിട്ടുണ്ട്.

മൊബൈലിൽ ഷൂട്ട് ചെയ്ത് എഡിറ്റ് ചെയ്ത വീഡിയോ ആണ് നീരജ്-നിരഞ്ജന്‍ ടീം പങ്കുവെച്ചിരിക്കുന്നത്. എങ്ങനെ കൈകഴുകണമെന്ന് ഇവർ കാണിച്ചുതരുന്നു. അതോടൊപ്പം കേരളത്തിലേക്ക് വന്ന കൊറോണയോട് സൂക്ഷിച്ചോളാനും പറയുന്നുണ്ട് ഇവർ..

തിരുവനന്തപുരം തട്ടത്തുമല ഗവ. ഹയര്‍ സെക്കന്‍ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി നീരഞ്ജനും എല്‍കെജി വിദ്യാര്‍ത്ഥിയായ അനുജന്‍ നീരജും തയ്യാറാക്കിയ രണ്ടാമത്തെ വീഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com