തിരുവനന്തപുരം ജില്ലയിൽ രോഗികൾ സഞ്ചരിച്ച സ്ഥലങ്ങൾ ഇതാണ്..
മൂന്ന് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ച തിരുവനന്തപുരം ജില്ലയിൽ രോഗികൾ സഞ്ചരിച്ച സ്ഥലങ്ങളുടെ ഫ്ലോ ചാർട്ട് പുറത്തുവിട്ടു.
ഇവർ സഞ്ചരിച്ച തീയ്യതിയിലെ നിശ്ചിത സമയത്ത് ഈ സ്ഥലങ്ങളില്‍ ഉണ്ടായിരുന്ന വ്യക്തികള്‍ ആരോഗ്യവിഭാഗത്തിന്റെ സ്കീനിംഗില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ ചാര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ആരോഗ്യ വിഭാഗത്തിന്റെ ശ്രദ്ധയിൽപ്പെടാത്ത ആളുകൾ ഉണ്ടെങ്കിൽ ബന്ധപ്പെടുവാന്‍ 0471 -2466828, 0471-2730045, 0471-2730067 എന്നീ നമ്പറുകളും നല്‍കിയിട്ടുണ്ട്.

ഇതില്‍ വലിയ വിഭാഗം ആളുകളെ ആരോഗ്യം വിഭാഗം പ്രവര്‍ത്തകര്‍ ബന്ധപ്പെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു. ചില ആളുകളെങ്കിലും നിര്‍ഭാഗ്യവശാല്‍ ആരോഗ്യവിഭാഗത്തിന്റെ നീരീക്ഷണത്തിൽപ്പെടാതെ വന്നിട്ടുണ്ടാകും. അത്തരം ആളുകള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കുന്നതിനാണ് ഫോണില്‍ ബന്ധപ്പെടുവാന്‍ അഭ്യര്‍ഥിക്കുന്നത്. എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു. – ജില്ലാ കളക്ടർ പറഞ്ഞു.
