‘ഒപ്പമുണ്ട് പോലീസ്’ പദ്ധതിയുമായി തൃശ്ശൂര്‍ ജനമൈത്രി പോലീസ്

Sharing is caring!

കോവിഡ്-19 ന്‍റെ പശ്ചാത്തലത്തില്‍ സാമ്പത്തിക ഭദ്രതയില്ലാത്ത കുടുംബങ്ങള്‍ക്ക് ഭക്ഷണ സാധനങ്ങളെത്തിച്ച് തൃശ്ശൂര്‍ ജനമൈത്രി പോലീസ് മാതൃകയാകുന്നു. ഒപ്പമുണ്ട് പോലീസ് എന്ന് പേര് നല്‍കിയിരിക്കുന്ന പദ്ധതിയുടെ ഭാഗമായി തൊഴിലും സാമ്പത്തിക ഭദ്രതയുമില്ലാത്തവരും ഒറ്റയ്ക്ക് താമസിക്കുന്നവരുമായവരെ കണ്ടെത്തി ഭക്ഷ്യധാന്യ കിറ്റുകള്‍ എത്തിച്ചു നല്‍കുന്ന പദ്ധതിക്ക് തുടക്കമായി. തൃശ്ശൂര്‍ റേഞ്ച് ഡി.ഐ.ജി എസ്.സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. 5000 നിര്‍ധനകുടുംബങ്ങള്‍ക്കാണ് 14 തരം ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തത്.

കൊറോണ വൈറസിന്‍റെ അപകടത്തെക്കുറിച്ചും വ്യാപനത്തിന്‍റെ ഭീകരതയെക്കുറിച്ചുമുളള ബോധവത്ക്കരണങ്ങളും സമ്പൂര്‍ണ്ണ അടച്ചുപൂട്ടലിനോടനുബന്ധിച്ചുളള നിയന്ത്രണങ്ങളും നടത്തുന്നതിനൊപ്പമാണ് തൃശ്ശൂര്‍ പോലീസ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സമയം കണ്ടെത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com