കൊവിഡ് 19 : നഴ്സുമാരെ വാടകവീട്ടില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി, കളക്ടർ ഇടപെട്ടു..
കൊവിഡ് ബാധിതരെ പരിചരിച്ച നഴ്സുമാരെ വാടകവീട്ടില്‍ നിന്ന് ഇറക്കി വിട്ടതായി പരാതി. കോട്ടയത്താണ് സംഭവം. കോട്ടയം മെഡിക്കല്‍ കോളേജിലെ മൂന്ന് മെയില്‍ നഴ്സുമാരെയാണ് വീട്ടില്‍ നിന്ന് പുറത്താക്കിയത്. രോഗം പടരാൻ സാധ്യതയുണ്ടെന്ന് ആരോപിച്ചാണ് ഇവരെ വീട്ടുടമസ്ഥൻ ഇറക്കി വിട്ടത്. നഴ്സുമാര്‍ക്ക് താമസ സൗകര്യം ഒരുക്കാനാകില്ലെന്ന് മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍ പറഞ്ഞെന്നും നഴ്സുമാര്‍ ആരോപിച്ചു.
അതിനിടെ സംഭവം അറിഞ്ഞ കളക്ടര്‍ ഇടപെട്ടിട്ടുണ്ട്. നഴ്സുമാര്‍ക്ക് മെഡിക്കൽ കോളേജിൽ തന്നെ താമസ സൗകര്യം ഒരുക്കുമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പ് നൽകി. രോഗികളെ പരിചരിച്ചതിന്റെ പേരിൽ കൊറോണാ വാര്‍ഡിന് മുകളിലത്തെ പൊട്ടിപ്പൊളിഞ്ഞ മുറിയിലാണ് നഴ്സുമാര്‍ ഇപ്പോള്‍ താമസിക്കുന്നത്.