സന്നദ്ധ സേനയിലേക്ക് ടോവിനോയും പൂർണിമയും സണ്ണി വെയ് നും
കോവിഡ് 19 പ്രതിരോധം ശക്തമാക്കാൻ സംസ്ഥാന യുവജന കമീഷൻ സജ്ജമാക്കുന്ന സന്നദ്ധസേനയിലേക്ക് യുവതാരങ്ങളും. ചലച്ചിത്ര പ്രവർത്തകരായ ടൊവീനോ തോമസ്, സണ്ണി വെയ്ൻ, മേജർ രവി, പൂർണിമ ഇന്ദ്രജിത്, അരുൺ ഗോപി തുടങ്ങിയവർ സന്നദ്ധ സേനയിൽ രജിസ്റ്റർ ചെയ്തു.
കമീഷന്റെ യൂത്ത് ഡിഫൻസ് ഫോഴ്സിൽ ഒറ്റദിവസം കൊണ്ട് അയ്യായിരത്തിലധികം പേരാണ് രജിസ്റ്റർ ചെയ്തത്. ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കും രോഗികൾക്കും കൂട്ടിരിക്കാൻ 1465 പേർ സന്നദ്ധത അറിയിച്ചു.
യൂത്ത് ഡിഫൻസ് ഫോഴ്സിലേക്ക് https://forms.gle/Q6jWkHLHL4CRjWfb8 ലിങ്ക് വഴി രജിസ്റ്റർ ചെയ്യാം. ഫോൺ: 8086987262, 92885 59285, 9061304080.