വീണ്ടും ഞെട്ടിച്ച് കേരളം.. 20,000 കോടിയുടെ പാക്കേജ് പ്രഖ്യാപിച്ചു..

Sharing is caring!

കോവിഡ് 19 പടർന്നുപിടിക്കുമ്പോൾ സംസ്ഥാനത്തിന്‍റെ സാമ്പത്തിക രംഗത്ത് അസ്ഥിരത ഉണ്ടാകാതിരിക്കാന്‍ കോവിഡ് പാക്കേജുമായി കേരളം. കൊറോണ അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയത്. കൊറോണയെ തുടര്‍ന്ന് നിശ്ചലമായ സാമ്പത്തിക രംഗത്തെ നേരെയാക്കാനാണ് സര്‍ക്കാരിന്‍റെ മുന്‍കൂട്ടിയുള്ള നടപടി.

20000 കോടിയുടെ സാമ്പത്തിക പാക്കേജാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. രണ്ട് മാസത്തെ പെൻഷൻ ഒരുമിച്ചു നൽകും, ഏപ്രിലിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ ഈ മാസം നൽകും, ഒരുമാസത്തേക്കു സൗജന്യറേഷൻ നൽകും, വിവിധ കുടിശിക കൾ ഉടൻ കൊടുത്തു തീർക്കും, സിനിമ തിയേറ്ററുകൾക്ക് വിനോദനികുതി ഇളവ് അനുവദിക്കും.

ഏപ്രിലിൽ 20 രൂപ നിരക്കിൽ ഭക്ഷണം നൽകുന്ന 1000 ഭക്ഷണശാലകൾ ആരംഭിക്കും. ഇതിനായി 50 കോടി അനുവദിക്കും, മുൻഗണന, മുൻഗണനേതര വ്യത്യാസമില്ലാതെ ഒരു മാസത്തെ ഭക്ഷ്യധാന്യം നൽകും, ഹെൽത്ത് പാക്കേജിന് 500 കോടി രൂപ, കരാർ കുടിശിക കൊടുത്തു തീർക്കാൻ 14000 കോടി രൂപ അനുവദിക്കും.

എപിഎൽ ബിപിഎൽ തരംതിരിവും ഇല്ലാതെ എല്ലാവർക്കും റേഷൻ അനുവദിക്കും, കുടുംബശ്രീക്ക് 2000 കോടി ലഭ്യമാക്കും, ഏപ്രിൽ, മെയ് മാസങ്ങളിൽ 1000 കോടി രൂപ വീതം ഉള്ള തൊഴിൽ പദ്ധതി നടപ്പിലാക്കും എന്നിവയാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com