ബ്രേക്ക് ദ ചെയിൻ : നിമിഷങ്ങൾക്കുള്ളിൽ ഏറ്റെടുത്ത് കേരളം..

Sharing is caring!

കോവിഡ് 19 പടരുന്നത് മനുഷ്യനിൽ നിന്നാണ്. ചൈനയിലെ ഒരാളിൽ നിന്നും ആ മഹാരോഗം ഇന്ന് ലോകത്തിലെ കോടിക്കണക്കിന് ജനങ്ങളിലേക്ക് പടർന്നുകൊണ്ടിരിക്കുകയാണ്. ഈ ചെയിൻ ഇല്ലാാക്കുന്നതിന് കേരള സർക്കാർ പ്രഖ്യാപിച്ച ബ്രേക്ക് ദ ചെയിൻ പദ്ധതി നിമിഷ നേരം കൊണ്ടാണ് ജനം ഏറ്റെടുത്തത്.

സംസ്ഥാനത്ത് വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും ഗണ്യമായി കുറക്കുന്നതിനായാണ് ബ്രേക്ക് ദ ചെയിൻ എന്ന പേരില്‍ ഒരു ബൃഹത്തായ ക്യാമ്പയിന്‍ ആരോഗ്യ വകുപ്പ് ആരംഭിച്ചത്. സെലിബ്രറ്റികൾ സ്വമേധയാ ബ്രേക് ദ ചെയിൻ ക്യാമ്പെയിൻ ഏറ്റെടുത്തു. മഞ്ജു വാര്യർ, ജോജു ജോർജ്ജ്, ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങിയവർ വീഡിയോ പോസ്റ്റ് ചെയ്തപ്പോൾ മജീഷ്യൻ ഗോപിനാഥ് മുതുകാട് മാജിക്കിലൂടെയാണ് ഇതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തിയത്.

കോവിഡ് 19 പടര്‍ന്നുപിടിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കേണ്ടതുണ്ട്. ഹസ്തദാനം പോലെ സ്പര്‍ശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകള്‍ ഒഴിവാക്കുക. മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. തുമ്മുമ്പോഴും, ചുമയ്ക്കുമ്പോഴും വായും, മൂക്കും തൂവാല കൊണ്ട് മൂടേണ്ടതും ഇടയ്ക്കിടെ കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് കഴുകേണ്ടതുമാണ്. ഫലപ്രദമായി കൈ കഴുകിയാല്‍ കോവിഡ് 19 വൈറസിന്റെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കാവുന്നതാണ്. ഇതിന്റെ ഭാഗമായാണ് ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്.

Break the Chain…

𝐁𝐫𝐞𝐚𝐤 𝐭𝐡𝐞 𝐂𝐡𝐚𝐢𝐧…

Gepostet von Gopinath Muthukad am Sonntag, 15. März 2020

ക്യാമ്പയിന്റെ ഭാഗമായി പൊതുസമൂഹം ആകെ സ്വീകരിക്കേണ്ട നടപടികള്‍ താഴെ പറയുന്നു..

  • സര്‍ക്കാര്‍-അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയിലെ ജീവനക്കാരെയും പൊതുജനങ്ങളെയും പ്രവേശിക്കുന്നതിനുമുമ്പ് Hand Sanitizer ഉപയോഗിക്കുന്നതിനോ, ഹാന്‍ഡ് വാഷ് സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനോയുള്ള സൗകര്യം ഒരുക്കുകയും ഇവ ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തുകയും ചെയ്യണം. ഇതിനായി എല്ലാ പ്രധാന ഓഫീസുകളുടേയും കവാടത്തോട് ചേര്‍ന്ന് break the chain കിയോസ്‌കുകള്‍ സ്ഥാപിക്കണം.
  • റസിഡന്‍ഷ്യല്‍ അസോസിയേഷനുകളും ഫ്‌ളാറ്റുകളും അവരുടെ കെട്ടിടങ്ങള്‍ പ്രവേശിക്കുന്നിടത്ത് break the chain കിയോസ്‌കുകള്‍ സ്ഥാപിക്കുകയും വീടുകളിലേക്കും ഫ്‌ളാറ്റുകളിലേക്കും പ്രവേശിക്കുന്നവര്‍ കൈകളില്‍ വൈറസ് മുക്തിയായി കയറണമെന്ന് ഉറപ്പ് വരുത്തുകയും വേണം.
  • · ബസ് സ്റ്റോപ്പുകള്‍, മാര്‍ക്കറ്റ് എന്നീ പൊതു ഇടങ്ങളില്‍ break the chain ക്യാമ്പയന്റെ ഭാകമായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനും അതിന്റെ ഉപയോഗം ഉറപ്പ് വരുത്തുന്നതിനുമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്‍കാവുന്നതാണ്.
  • രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ബഹുജന ക്യാമ്പയ്‌നായി ഇതിനെ മാറ്റുന്നതിന് യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ നേതൃത്വം നല്‍കേണ്ടതാണ്. ഇതിനായുള്ള ഹാഷ്ടാഗ് (#breakthechain) മാധ്യമങ്ങളും നവമാധ്യമങ്ങളും വഴി വ്യാപക പ്രചാരണം നടത്തേണ്ടതാണ്.
  • ബഹുഭൂരിപക്ഷം ആള്‍ക്കാരും ഒരേസമയം ഈ ക്യാമ്പയനില്‍ പങ്കെടുത്താല്‍ വൈറസിന്റെ സാന്ദ്രതയും വ്യാപനവും വലിയ തോതില്‍ കുറയ്ക്കുവാനും പകര്‍ച്ച വ്യാധിയുടെ പ്രാദേശിക വ്യാപനം വലിയ തോതില്‍ നിയന്ത്രിക്കാനാകുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com