രാജ്യത്ത് 80 നഗരങ്ങള്‍ നിശ്ചലം, കേരളത്തില്‍ കാസര്‍ഗോഡ് പൂര്‍ണമായും മൂന്ന് ജില്ലകള്‍ ഭാഗികമായും അടച്ചിടും
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ 80 നഗരങ്ങള്‍ പൂര്‍ണ്ണമായും അടച്ചിടാൻ തീരുമാനിച്ചു. കേരളത്തിഷൽ മൂന്ന് ജില്ലകൾ ഭാഗീകമായി അടച്ചിടാനാണ് സർക്കാർ തീരുമാനിച്ചത്. കേന്ദ്ര സർക്കാർ നിർദ്ദേശ പ്രകാരം മാർച്ച് 31 വരെയാണ് പല പ്രധാന നഗരങ്ങളും അടച്ചിടുന്നത്. ഇതോടെ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ, ബെംഗളൂരു അടക്കം രാജ്യത്തെ പ്രധാന നഗരങ്ങളെല്ലാം നിശ്ചലമാകും. കേരളത്തിൽ എറണാകുളം, പത്തനംതിട്ട, കണ്ണൂർ ജില്ലകളാണ് ഭാഗികമായി അടയ്ക്കുന്നത്. കാസർകോട് ജില്ല പൂർണമായി അടച്ചിടും.
കേരളത്തിൽ പൂർണമായി അടച്ചിടുന്ന കാസർകോട് ജില്ലയിലെ ജനങ്ങൾ വീടിന് പുറത്ത് ഇറങ്ങരുത്. അവശ്യസാധനങ്ങൾ വ്യാപാരികൾ എത്തിച്ചുതരും. ഭാഗികമായി അടച്ച മറ്റ് ജില്ലകളിൽ കടകൾ പൂർണമായി അടച്ചിടേണ്ടതില്ല. പാൽ , പച്ചക്കറി സ്റ്റാളുകൾ എന്നിവ അടച്ചിടില്ല.
മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഹരിയാന, കര്‍ണാടക, തെലങ്കാന, രാജസ്ഥാന്, ആന്ധ്ര പ്രദേശ്, തമിഴ്നാട്, പഞ്ചാബ്, ജമ്മു കശ്മീര്‍, ലഡാക്ക്, പശ്ചിമ ബംഗാള്‍, ചണ്ഡീഗഢ്, ചത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ഒഡീഷ, ഉത്തരാഖണ്ഡ്, പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് ഇതുവരെ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. പല സംസ്ഥാനങ്ങളും 144 പ്രഖ്യാപിച്ചു. നിരോധനാജ്ഞ പ്രകാരം അഞ്ചിലധികം പേര് ഒത്തുകൂടാന്‍ പാടില്ല. മാര്‍ക്കറ്റുകളും സിനിമാ തിയേറ്ററുകളും സ്കൂളും കോളേജുകളുമെല്ലാം മിക്ക സംസ്ഥാനങ്ങളിലും അടച്ചിട്ടു.