സൂക്ഷിക്കുക: കൊറോണ ഷൂവിലൂടെയും പകരുമെന്ന് മുന്നറിയിപ്പ്

Sharing is caring!

കൊറോണ വൈറസ് പ്രതിരോധത്തിനായി ലോകം മുഴുവന്‍ ആരോഗ്യപ്രവര്‍ത്തകര്‍ രാവും പകലും കഷ്ടപ്പെടുമ്പോഴാണ് ആശങ്കപ്പെടുത്തുന്ന പുതിയ റിപ്പോര്‍ട്ട്.

കൊറോണ വൈറസ് ബാധിതരെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ വാര്‍ഡുകളില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ചെരുപ്പ് നന്നായി വൃത്തിയാക്കണമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. മുന്‍പുള്ള അവസ്ഥകളേക്കാളും ഇപ്പോഴത്തെ കൊറോണ വൈറസിനെ നേരിടുന്നവര്‍ നിര്‍ബന്ധമായും അവരുടെ ഷൂസ് വൃത്തിയാക്കണമെന്നാണ് ഗവേഷകര്‍ ആവശ്യപ്പെടുന്നത്. വൈറസ് ഷൂകളിലൂടെയും പടരുന്നതിന് കാരണമാകുമെന്ന പുതിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ നടപടി.

എമര്‍ജിംഗ് ഇന്‍ഫെക്റ്റിയസ് ഡിസീസസ് എന്ന തലക്കെട്ടില്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍റെ (Centers for Disease Control and Prevention’s (CDC)  ജേണലുകളില്‍ നടത്തിയ പഠനത്തില്‍, തീവ്രപരിചരണ വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ആരോഗ്യപരിപാലന വിദഗ്ധരില്‍ പകുതിയോളം പേരും ചെരുപ്പുകളില്‍ കൊറോണ വൈറസ് വഹിക്കുന്നതായി കണ്ടെത്തി. ആരോഗ്യസംരക്ഷണ പ്രവര്‍ത്തകരും രോഗികളുമില്ലാത്ത ഫാര്‍മസിയുടെ തറയില്‍ നിന്ന് 100 ശതമാനം കൊറോണ പോസിറ്റീവ് റേറ്റ് ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ കണ്ടെത്തി.

Quarantines, cordons: Age-old measures of protection | Life ...

ഇതിന്‍റെ അടിസ്ഥാനത്തിലാണ് കോവിഡ് -19 രോഗികളുള്ള വാര്‍ഡുകളില്‍ നിന്ന് ഇറങ്ങുന്നതിന് മുമ്പ് ആളുകള്‍ ഷൂ കാലുകള്‍ അണുവിമുക്തമാക്കണമെന്ന് ഗവേഷകര്‍ നിര്‍ദ്ദേശിച്ചത്.
വൈറസിനെ പ്രതിരോധിക്കാന്‍ മികച്ച രീതിയില്‍ ഷൂസ് വൃത്തിയാക്കുന്നതിനുള്ള മികച്ച മാര്‍ഗ്ഗങ്ങളെക്കുറിച്ച് ഇതുവരെ ഒരു അറിവും ഉണ്ടായിരുന്നില്ല. എന്നാല്‍ പുതിയ പഠനം ഏറെ ആശങ്കപ്പെടുത്തുന്നതാണെന്ന് ആരോഗ്യവിഭാഗം കരുതുന്നു. ആയതിനാല്‍ ഷൂസ് ഉള്‍പ്പെടെ അണുവിമുക്തമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരുന്നുണ്ട്.

മെഷ് അല്ലെങ്കില്‍ ക്യാന്‍വാസ് പോലുള്ള തുണിത്തരങ്ങളില്‍ നിന്ന് നിര്‍മ്മിച്ച ഷൂസ് വാഷിംഗ് മെഷീനില്‍ വൃത്തിയാക്കാന്‍ സാധിക്കും. ബ്ലീച്ച് അടങ്ങിയിരിക്കുന്ന സോപ്പ് ഉപയോഗിച്ച് വളരെ ഉയര്‍ന്ന താപനിലയില്‍ തുണിത്തരങ്ങള്‍ കഴുകാന്‍ എന്‍എച്ച്എസ് (NHS) ആളുകളെ ഉപദേശിച്ചിട്ടുണ്ട്. ചെരുപ്പുകള്‍ അണുവിമുക്തമാക്കാന്‍ 70 ശതമാനം മദ്യവും വെള്ളവും ചേര്‍ത്ത് മിശ്രിതം ഉണ്ടാക്കി ഉപയോഗിക്കാമെന്ന് സിഡിസി ഉപദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com