”പോടാ കൊറോണ വൈറസേ…” പ്രതിരോധിക്കാന്‍ കുട്ടികളും
30 സെക്കന്റ് മാത്രമുള്ള ഒരു കുഞ്ഞു സിനിമ. അഭിനയം അനുജന് നീരജ്. തിരക്കഥയും സംവിധാനവും എഡിറ്റിംഗും ജ്യേഷ്ഠന് നിരഞ്ജന്. വിഷയം കൊറോണ.
നാടിനെ ഭീതിയിലാഴ്ത്തിയ കൊറോണ വൈറസിനെതിരെ നാടൊന്നാകെ ഒറ്റക്കെട്ടായി നീങ്ങുമ്പോള്‍ കുട്ടികളും ബോധവല്‍ക്കരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. തിരുവനന്തപുരം തട്ടത്തുമല ഗവ. ഹയര്‍ സെക്കന്ററി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി നീരഞ്ജനും എല്‍കെജി വിദ്യാര്‍ത്ഥിയായ അനുജന് നീരജും തയ്യാറാക്കിയ കുഞ്ഞുസിനിമയാണ് ശ്രദ്ധേയമാകുന്നത്. ഗെറ്റ് ലോസ്റ്റ് കൊറോണ വൈറസ് എന്ന തലക്കെട്ടോടെയാണ് കുട്ടികള്‍ രസകരമായ വീഡിയോ ചെയ്തിരിക്കുന്നത്.
അറിഞ്ഞില്ലേ, കൊറോണ എന്നൊരു ഭയങ്കര വൈറസ് ഇറങ്ങിയിട്ടുണ്ട്. അത് പിടിച്ചാലെ ഭയങ്കര പനി വരും.. ചിലപ്പോ മരിച്ചും പോകും. അതുകൊണ്ട് കൊറോണ നമ്മുടെ ശരീരത്തില്‍ കേറല്ല്.. നമ്മള് കാരണം ആരുടെയും ശരീരത്തില്‍ കേറാനും ഇടയാവരുത്.. പോടാ കൊറോണ വൈറസേ..
വീഡിയോ കാണാം..
നീരജാണ് അഭിനയം. തന്റേതായ ശൈലിയില്‍ മികച്ച രീതിയില്‍ അഭിനയിക്കാൻ കുഞ്ഞുനടന്‍ സാധിച്ചിട്ടുണ്ട്. സ്ക്രിപ്റ്റ് തയ്യാറാക്കിയതും മൊബൈലില്‍ ഷൂട്ട് ചെയ്തതും നിരഞ്ജനാണ്. ലാപ്ടോപ്പിലെ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് എഡിറ്റിംഗും നിര്‍വ്വഹിച്ചു.
സ്വന്തം കഴിവും അഭിരുചിയും ഉപയോഗിച്ച് കുട്ടികൾ നാടിനൊപ്പം നിൽക്കുന്ന കാഴ്ചയാണ് കേരളം നൽകുന്ന മറ്റൊരു മാതൃക.