“BREXIT” ഇനി നമുക്കെന്തു കാര്യം..?
യൂറോപ്യന്‍ യൂണിയന് വിടുക വഴി ഈ നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട തീരുമാനം ബ്രിട്ടന് എടുത്തു കഴിഞ്ഞു എന്നാല്‍ ഇതിലിനി ഇന്ത്യക്കാരായ നമുക്കെന്തു കാര്യമെന്നെ ആലോചിക്കാനുള്ളൂ ,
കഴിഞ്ഞ നവംബറില്‍ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ബ്രിട്ടന് സന്ദര്‍ശന വേളയില്‍ പറഞ്ഞത് “ഇന്ത്യയുടെ ഭാവിയില്‍ യൂറോപ്യന്‍ യൂണിയനിലേക്ക് ഇന്ത്യയ്ക്ക് ഒരു വഴിയുണ്ടെങ്കില്‍ അത് ബ്രിട്ടന് വഴിയായിരിക്കും” എന്നാണ് ,എന്നാല്‍ ഈ ബ്രിട്ടനാണ് റെഫറന്‍ഡം വഴി ആദ്യമായി യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തു പോന്നത് . മാറിവരുന്ന ലോകക്രമം നമ്മളെ എങ്ങനെയൊക്കെ ബാധിക്കാം എന്നതാണ് ഇനി ഉയര്‍ന്നു വരുന്ന പ്രധാന ചോദ്യം .
ഇന്ത്യ ബ്രിട്ടനിലെ ഏറ്റവും വലിയ നിക്ഷേപകരില്‍ ഒന്നാണ് , ജഗ്വാറും ലാന്‍ഡ് റോവറും ടാറ്റാ സ്ടീലും ഉള്‍പ്പടെ ഏകദേശം 800 ഓളം കമ്പനികള്‍ ഇന്ത്യക്കാരുടെതായി ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്നു ,രാജ്യത്തൊട്ടാകെ 110,000 അധികം ജോലിക്കാര്‍ ഇന്ത്യക്കാരാണ്.
ലാന്‍ഡ് റോവറിന്റെ 20 ശതമാനത്തില്‍ അധികം വില്പനയും നടക്കുന്നത് യൂറോപ്പിലാണ് ,ചൈനയുടെ ചെറിയ തളര്‍ച്ച സംഭവിച്ച ഇന്നത്തെ സാഹചര്യത്തില്‍ ഈ വിഷയത്തിന് ഒരുപാട് പ്രാധാന്യമുണ്ട് . ബ്രെക്സിറ്റ് ഫലം പുറത്തുവന്നതിനു ശേഷം തങ്ങളുടെ യൂറോപ്പുമായുള്ള ബിസിനസ് നിലപാടുകള്‍ പുനരാലോചിക്കുമെന്നും ടാറ്റ പറയുകയുണ്ടായി .കൂടാതെ ഇന്ത്യയിലെ ഐ ടി കമ്പനികളില്‍ ഭൂരിപക്ഷത്തിനും ബ്രിട്ടന് പ്രിയപ്പെട്ടതാണ് ഇരുവരും തമ്മിലുള്ള വാര്‍ഷിക ബിസിനസ് 30 ബില്ല്യന്‍ ഡോളറിന്റെതാണ് .
ഇത്രയൊക്കെയാണെങ്കിലും ചില പ്രതീക്ഷകളും ഇന്ത്യയ്ക്ക് ബ്രിട്ടന്റെ തീരുമാനം നല്‍കുന്നുണ്ട് .
ഇന്ത്യയുടെ ഷോപ്പിംഗ് മാള്‍ ആണ് ബ്രിട്ടന് ,വര്‍ഷത്തില്‍ ഭീമമായ തുക നമ്മള് അവരുടെ ഉത്പന്നങ്ങള്‍ വാങ്ങാനായി നമ്മള് ചിലവഴിക്കുന്നുണ്ട് ,ഇതില്‍ യൂറോപ്യന്‍ യൂണിയന് നിയമങ്ങള്‍ ഒഴിവാക്കുക വഴി ഇന്ത്യയ്ക്ക് നല്ലൊരു ലാഭം ഇനി പ്രതീക്ഷിക്കാം , മാത്രമല്ല ഒരു സ്വതന്ത്ര നിലനില്പ് ആഗ്രഹിക്കുന്ന ബ്രിട്ടന് ചില്ലറ വിലപേശലുകള്‍ ഇന്ത്യ നടത്തിയാലും അനുവദിച്ചു തരാതെ തരമില്ല , തുടക്കത്തില്‍ ഇന്ത്യയെന്ന വമ്പന്‍ മാര്‍ക്കറ്റ് ബ്രിട്ടന് കൈവിടില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം .
ഇതുകൂടാതെ ബ്രെക്സിറ്റ് ഫലം പുറത്തുവന്നതിനു ശേഷമുള്ള ധനമന്ത്രി അരുണ്‍ ജൈറ്റ്ലിയുടെ പ്രസ്താവനയും ശ്രദ്ധിക്കേണ്ടതാണ് ,”നിക്ഷേപകര്‍ക്ക് ഇന്ത്യ ഏറ്റവും മികച്ച ചോയ്സ്” ആണെന്ന് ജൈറ്റ്ലി പറയുന്നു , ലോകക്രമത്തിലെ ചാഞ്ചാട്ടത്തില്‍ നിക്ഷേപം മാറ്റാന്‍ ആഗ്രഹിക്കുന്നവരെ ഉദ്ദേശിച്ചായിരുന്നു അത് .
വര്‍ഷങ്ങളായി സ്വതന്ത്ര വ്യാപാര കരാറിനായി ശ്രമിക്കുകയാണ് ഇന്ത്യ , ബ്രെക്സിറ്റിലൂടെ ഈ പ്രതീക്ഷയ്ക്കും പുതിയ മാനം കൈവന്നിരിക്കുന്നു ,കൂടാതെ ബ്രിട്ടനുമായി പുതിയ കരാറുകള്‍ക്കും ഇന്ത്യയ്ക്ക് ശ്രമിക്കാം.
ഇത്തരത്തില്‍ ഒട്ടേറെ പ്രതീക്ഷകള്‍ക്കും ആശങ്കകള്‍ക്കും തുടക്കം കുറിച്ചുകൊണ്ടാണ് ബ്രിട്ടന്റെ ഇറങ്ങിപോക്ക് നമ്മളോട് സംസാരിക്കുന്നത്.