കുരീപ്പുഴയെ ആക്രമിച്ചത് സംഘപരിവാര്‍ ഗൂഢാലോചന.. ബിജെപിയുടെ പരാതി ഇങ്ങനെ..

Sharing is caring!

പരാതിയിലെ ആരോപണങ്ങള്‍ വായിച്ചാല്‍ തന്നെ കുരീപ്പുഴയെ അക്രമിച്ചത് ഗൂഢാലോചനയാണെന്ന് വ്യക്തമാകും. പരിഹരിക്കാന്‍ ശ്രമിച്ചത് കയ്യേറ്റം നടത്തിയിട്ടാണെന്ന് കുരീപ്പുഴയുടെ പരാതിയില്‍ നിന്നും വ്യക്തവുമാണ്.

വെബ്‌ ഡസ്ക്

“ബഹുമാനപ്പെട്ട കടയ്ക്കല്‍ പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സമക്ഷത്തിലേക്ക് ബിജെപി ജില്ലാ കമ്മിറ്റിയംഗം എസ് വിജയന്‍ ബോധിപ്പിക്കുന്ന പരാതി” എന്ന് തുടങ്ങുന്ന ഒന്നരപേജ് പരാതി ഇന്ന് കരീപ്പുഴയ്ക്കെതിരെ സമര്‍പ്പിച്ചുകഴിഞ്ഞു.

പരാതിയിലെ ആരോപണങ്ങള്‍ വായിച്ചാല്‍ തന്നെ കുരീപ്പുഴയെ അക്രമിച്ചത് ഗൂഢാലോചനയാണെന്ന് വ്യക്തമാകും. ഹിന്ദു ദൈവങ്ങളെ ആക്ഷേപിക്കുകയും സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്ക് എതിരെ പ്രകോപനപരമായി സംസാരിക്കുകയും ചെയ്തതില്‍ നാട്ടുകാര്‍ക്ക് പരാതി ഉണ്ടായപ്പോള്‍ അത് പരിഹരിക്കുന്നതിനാണത്രെ വാര്‍ഡ് മെമ്പര്‍ ഉള്‍പ്പെടെയുള്ള ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ശ്രമിച്ചത്. ഗൂഢാലോചന ഇല്ലാതെ പരിഹരിക്കാന്‍ ശ്രമിക്കില്ലല്ലോ.? പരിഹരിക്കാന്‍ ശ്രമിച്ചത് കയ്യേറ്റം നടത്തിയിട്ടാണെന്ന് കുരീപ്പുഴയുടെ പരാതിയില്‍ നിന്നും വ്യക്തവുമാണ്. ആര്‍എസ്എസുകാരെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും കുരീപ്പുഴയ്ക്കെതിരെ കേസ് എടുക്കണമെന്നും ബിജെപി നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നുണ്ട്.
പരാതി ഒന്ന് വിശദമായി പരിശോധിച്ച് നോക്കാം. കുരീപ്പുഴയ്ക്ക് നേരെ പാരിതിയില്‍ ആരോപിക്കുന്ന പ്രധാന വിഷയങ്ങള്‍ താഴെ പറയുന്നവയാണ്. ? ചില വിശകലനങ്ങളും കൂടെ ചേര്‍ക്കുന്നു..
1. സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ക്കെതിരെ പ്രകോപനപരമായി പ്രസംഗിച്ചു

വിമര്‍ശനങ്ങള്‍ക്ക് അതീതരാണോ സംഘപരിവാര്‍ പ്രസ്ഥാനം.? അങ്ങനെ പ്രസംഗിച്ചുവെങ്കില്‍ സംഘപരിവാറിന്‍റെ എത്രയോ നേതാക്കള്‍ ഇന്ത്യാമഹാരാജ്യത്ത് പ്രകോപനപരമായി പ്രസംഗിച്ചിട്ടുണ്ട്.? അവരെ ജനങ്ങള്‍ കൈയ്യേറ്റം ചെയ്തിരുന്നെങ്കിലോ.?

2. സമൂഹത്തില്‍ ജാതിസ്പര്‍ദ്ധ വളര്‍ത്തുകയും സാമൂഹിക സന്തുലിതാവസ്ഥ തകര്‍ക്കുന്ന തരത്തില്‍ മോശമായി സംസാരിക്കുകയും ചെയ്തു

ജാതി സ്പര്‍ദ്ധ വളര്‍ത്തുന്ന തരത്തില്‍ ഏതെങ്കിലും ജാതിയെ പറ്റി മോശമായി സംസാരിച്ചതായി ബിജെപിയുടെ തന്നെ പരാതിയില്‍ തെളിയിക്കുന്നില്ല. നിലവിലുള്ള വിശ്വാസങ്ങളെ വിമര്‍ശിച്ചാല്‍ അത് സാമൂഹിക അസന്തുലിതാവസ്ഥ തകരുമെങ്കില്‍ കേരളം എന്നേ അറബിക്കടലില്‍ മുങ്ങിയേനെ.?

3. ഹിന്ദു ദേവീ-ദേവന്മാരെ ആക്ഷേപിച്ചു

വിമര്‍ശിക്കാന്‍ പാടില്ലാത്തവരാണോ ഹിന്ദു ദേവീ-ദേവډാര്‍.? എത്രയോ സംഘപരിവാര്‍ വേദികളില്‍ മുസ്ലീം, ക്രിസ്ത്യന്‍ വിശ്വാസങ്ങളെ വിമര്‍ശിച്ചിട്ടുണ്ട്.എത്ര തവണ സംഘപരിവാര്‍ വേദികള്‍ മറ്റ് മതക്കാരെ ആക്ഷേപിച്ചിട്ടുണ്ട്?

4. ശ്രീപത്മനാഭസ്വാമി അനന്തശയനത്തില്‍ പാലാഴിയില്‍ വസിക്കുന്നത് കളവാണ്

ഇത് കുരീപ്പുഴയുടെ അഭിപ്രായമാണ്. കളവല്ല എന്ന് തെളിയിച്ചിട്ടായിരിക്കണം ഇതിന് മറുപടി പറയേണ്ടത്. കയ്യേറ്റം ചെയ്തതിലൂടെ കുരീപ്പുഴ പറഞ്ഞതാണ് ശരി എന്ന് വേണം കരുതാന്‍

5. പത്മനാഭ സ്വാമിയുടെ നാഭിയില്‍ നിന്നും താമര വിരിയുന്നത് ബിജെപിക്കാരുടെ സൃഷ്ടിയാണ്

ഇത് കുരീപ്പുഴയുടെ ആരോപണമാണ്. അങ്ങനെയല്ലെങ്കില്‍ അത് പറയാം. വിമര്‍ശിക്കുന്നവരുടെ നാവടപ്പിക്കുന്ന കയ്യേറ്റമെന്ന മാര്‍ഗം ഈ വിമര്‍ശനത്തിനും ശക്തിപകരുന്നു.

6. ബ്രഹ്മാവിന്‍റെ മൂന്ന് തലകള്‍ ഫെവിക്കോള്‍ വെച്ച് ഒട്ടിച്ചതാണ്

ഒട്ടിച്ചതല്ല എന്ന് തെളിയിക്കേണ്ടിയിരിക്കുന്നു. ബിജെപിക്കാര്‍ പരാതി കൊടുത്തതിന്‍റെ അടിസ്ഥാനത്തില്‍ ആ തലത്തിലേക്കും അന്വേഷണം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.
വിശ്വാസങ്ങളെ കുറിച്ച് എഴുതുന്ന പുസ്തകങ്ങള്‍ തീയിലിടാനും എഴുത്തുകാരനെ വെടിവെച്ചുകൊല്ലാനും സംഘപരിവാറിന് സാധിക്കുമെങ്കില്‍ എഴുതപ്പെട്ട പുരാണങ്ങളെ വിമര്‍ശിക്കാന്‍ ഏതൊരു മനുഷ്യനും അവകാശമുണ്ട്. ബ്രഹ്മാവിന്‍റെ മൂന്ന് തലകള്‍ ഫെവിക്കോള്‍ വെച്ച് ഒട്ടിച്ചതല്ലെന്ന് തെളിയിക്കാന്‍ ബ്രഹ്മാവിനെ ആദ്യം വരച്ച ചിത്രകാരനെയോ വര്‍ണിച്ച എഴുത്തുകാരനെയോ മുന്നില്‍ നിര്‍ത്തേണ്ടി വരും. എഴുതപ്പെട്ട പുരാണങ്ങളിലെ കഥാപാത്രം നിയമത്തിന് മുന്നില്‍ തെളിവല്ല എന്ന് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ വക്താക്കള്‍ക്ക് അറിയുമോ എന്തോ.?

7. അയ്യപ്പസ്വാമിയുടെ ജനനം സ്വവര്‍ഗ്ഗ രിതിയിലൂടെ ഉണ്ടായതാണ്

എത്ര മനോഹരമായിട്ടാണ് കുരീപ്പുഴ ഇത് പറഞ്ഞത്. പരമശിവന് വിഷ്ണുമായയില്‍ പിറന്ന കുട്ടിയാണ് അയ്യപ്പന്‍ എന്നാണ് ഐതിഹ്യം. യഥാര്‍ത്ഥ സ്ത്രീയല്ല വിഷ്ണുമായ. നോട്ട് ദ പോയിന്‍റ് യുവര്‍ ഓണര്‍. അതുകൊണ്ട് തന്നെ പരമശിവനും വിഷ്ണുവും ചേര്‍ന്നുള്ള ഒരു കുട്ടി സ്വവര്‍ഗ്ഗ രതിയിലൂടെ എന്ന് പറഞ്ഞാല്‍ അത് യാഥാര്‍ത്ഥ്യമല്ലെ.? എഴുതപ്പെട്ട വരികളെ വിമര്‍ശിച്ചാല്‍ എന്താണ് തെറ്റ്.

സ്വവര്‍ഗ്ഗരതി ഒരു കുറ്റമായിട്ടാണോ ബിജെപി കാണുന്നത്.? അല്ലെങ്കില്‍ പിന്നെ എന്തിന് കുരീപ്പുഴയെ ആക്രമിക്കണം.

കുരീപ്പുഴയ്ക്കെതിരെ ബിജെപി ഉന്നയിച്ച ആരോപണങ്ങളില്‍ ചില സംശയങ്ങള്‍ തിരിച്ചുചോദിച്ചു എന്നുമാത്രം. ഇത് ഏതൊരു കേരളീയന്‍റെയും സാധാരണ സംശയങ്ങള്‍ മാത്രമായിരിക്കുംഇത്..

One thought on “കുരീപ്പുഴയെ ആക്രമിച്ചത് സംഘപരിവാര്‍ ഗൂഢാലോചന.. ബിജെപിയുടെ പരാതി ഇങ്ങനെ..

  • February 8, 2018 at 7:14 AM
    Permalink

    അതായത് നിങ്ങളുടെ അച്ഛനെയോ അമ്മയെയോ തെറി വിളിച്ചാലും സഹിഷ്ണുത കാണിക്കണം എന്ന്. കാരണം അയാൾ നിങ്ങളുടെ അച്ഛനാണെന്നത് വെറുമൊരു വിശ്വാസമാണല്ലോ. ആ ബന്ധത്തെ വിമർശിക്കാനുള്ള സ്വാതന്ത്ര്യം കവിക്കുണ്ടെന്നും അതൊക്കെ കേട്ട് ഒന്നും മിണ്ടാതെ കുന്തം വിഴുങ്ങിയതുപോലെ നിൽക്കുകയാണ് നിങ്ങൾ ചെയ്യേണ്ടതെന്നും. പൊളിച്ച്

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com