അര്‍ണാബ് ഗോസ്വാമി; അറിയേണ്ട 5 കാര്യങ്ങള്‍, ചുരുക്കത്തില്‍

Sharing is caring!

 

*ടൈംസ് നൗ ചാനല്‍ ഏഡിറ്റര്‍ ഇന്‍ ചീഫ് സ്ഥാനത്തുനിന്നാണ് അര്‍ണാബിന്‍റെ രാജി,കേവലം ചാനല്‍ റേറ്റിങ് കുറഞ്ഞത്  മാത്രമല്ല അര്‍ണാബിന്‍റെ രാജിക്കുപിന്നില്‍ , അന്താരാഷ്ട്രനിലവാരത്തില്‍ ഒരു ചാനല്‍ശൃംഗല തുടങ്ങാന്‍ അര്‍ണാബ് കരുക്കള്‍ നീക്കുന്നതായാണ് സൂചന.

*എന്‍ ഡി ടി വി യിലായിലൂടെയായിരുന്നു അര്‍ണാബ് ശ്രദ്ധിക്കപ്പെട്ടതെങ്കിലും  അതിനുമുന്‍പ് സ്റാര്‍ ന്യൂസിലും അര്നാബ് ജോലിചെയ്തിരുന്നു , ടെലഗ്രാഫ് എന്ന പത്രത്തിന്‍റെ റിപ്പോര്‍ട്ടര്‍ ആയിട്ടായിരുന്നു അര്‍ണാബിന്‍റെ പത്രപ്രവര്‍ത്തനത്തിലേക്കുള്ള അരങ്ങേറ്റം.

അര്നാബ് സ്റാര്‍ ന്യൂസില്‍ രാജ്ദീപ് സര്‍ദേശായിയോടൊപ്പം
അര്നാബ് സ്റാര്‍ ന്യൂസില്‍ രാജ്ദീപ് സര്‍ദേശായിയോടൊപ്പം

 

*രാജ്യം മുഴുവന്‍ പ്രേക്ഷകരുള്ള സ്റാര്‍ ന്യൂസിന്റെ ന്യൂസ് അവറില്‍ അര്‍ണാബിനൊപ്പം പരിപാടി നയിച്ചിരുന്നത് സാക്ഷാല്‍ പ്രണോയ് റോയിയും രാജ്ദീപ് സര്‍ദേശായിയുമായിരുന്നു.

പ്രണോയ് റോയ് നയിക്കുന്ന ന്യൂസ് അവര്‍ , ഇടത്ത് അറ്റത്തിരിക്കുന്നത്  പ്രധാനമന്ത്രി മോഡി.
പ്രണോയ് റോയ് നയിക്കുന്ന ന്യൂസ് അവര്‍ , ഇടത്ത് അറ്റത്തിരിക്കുന്നത് പ്രധാനമന്ത്രി മോഡി.

*അര്‍ണാബ് രാജി ഭീഷണി മുഴക്കുന്നത് ആദ്യമായിട്ടല്ല ഇതിനുമുന്‍പും പലവ
ട്ടം അര്‍ണാബ് പല അടവുകളും പയറ്റിയിട്ടുണ്ട്. ഒടുവിലത്തേത് റിലയന്‍സ് ടൈംസ് നൗ ഷെയറുകള്‍ ഭീമമായി ഏറ്റെടുത്തപ്പോഴും അര്‍ണാബ് ലോംങ് ലീവില്‍ പ്രവേശിച്ചിരുന്നുവെങ്കിലും പിന്നീട് തിരിച്ചുവന്നു.

_f1bc3c8a-939b-11e6-ab84-dfe1f1607a79

*അര്‍ണാബ് ടൈംസ് നൗ വിടുമെന്ന് 6 മാസമായി സൂചനകള്‍ കേള്‍ക്കുന്നുണ്ട് , കുറച്ചുമാസങ്ങള്‍ക്കുമുന്‍പ് റഷ്യ ടുഡേ എന്ന ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അര്‍ണാബ് ഇനി ബിബിസി-ക്കും സിഎന്‍എന്നിനും ബദലായുള്ള തന്‍റെ ചാനല്‍ സ്വപ്നത്തെക്കുറിച്ച് സൂചനകള്‍ നല്‍കിയിരുന്നു , മാത്രമല്ല താന്‍ ഈ മേഖലയില്‍തന്നെ തുടരുമെന്നാണ് ഇന്നും അര്‍ണാബ് സൂചന നല്‍കിയത്.

 

അന്തരാഷ്ട്ര മാധ്യമങ്ങളുടെ ആധിപത്യം അവസാനിപ്പിക്കണം എന്ന് പറയുന്ന അര്നാബിന്റെ റഷ്യ ടുഡേയുമായുള്ള അഭിമുഖം …

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com