അർണാബ് ഗോസ്വാമി വരവറിയിച്ചു കഴിഞ്ഞു…

ഒരു പക്ഷെ ഇന്ത്യൻ ടെലിവിഷൻ ചാനലുകളിൽ നിന്നും ഏറ്റവും കൂടുതൽ ചർച്ചകൾ നടത്തുകയും അതുപോലെതന്നെ ചർച്ച ചെയ്യപ്പെടുകയും ചെയ്ത ഒരേയൊരു വ്യക്തി അർണാബ് ഗോസ്വാമി അല്ലാതെ മറ്റൊരാൾ ഉണ്ടാകില്ല.
എന്നാൽ ഈ മാസം മധ്യത്തിൽ ടൈമ്സ് നൗ എഡിറ്റർ ഇൻ ചീഫ് സ്ഥാനത്തുനിന്നും രാജിവച്ച അർണാബ് ഇനി എന്താണ് പ്ലാൻ എന്നതാണ് ഇപ്പോഴത്തെ ചർച്ചാ വിഷയം എന്നാൽ ഈ ചോദ്യത്തിനുള്ള ഉത്തരം അർണാബ് തന്നെ നൽകിയെന്നാണ് സൂചന.

തന്റെ ടൈമ്സ് നൗവിൽനിന്നുള്ള വിടവാങ്ങൽ പ്രസംഗത്തിൽ ഇൻഡിപെൻഡന്റ് മീഡിയകളാണ് ഇനി നയിക്കുകില്ലേയെന്നും. താൻ കാളി തുടങ്ങിയൊയിട്ടേ ഉള്ളൂവെന്നും അർണാബ് വ്യക്തമായി സൂചിപ്പിച്ചിരുന്നു.

താൻ പുതുതായി തുടങ്ങാൻ  പോകുന്ന മാധ്യമ സ്ഥാപനത്തിന്റെ പേര് റിപ്പബ്ലിക് എന്നായിരിക്കും എന്നും അർണാബ് ചിലയിടങ്ങളിൽ സൂചിപ്പിച്ചിരുന്നു.

എന്നാൽ പിന്നീട് വന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഏഷ്യാനെറ്റ് ന്യൂസ് തലവൻ രാജീവ് ചന്ദ്രശേഖറും, ഇന്ത്യയിലെ പല പ്രമുഖ വ്യവസായികളും അര്ണാബ്മായി കൈകോർക്കുന്നു എന്നായിരുന്നു വാർത്തകൾ.
എന്നാൽ ഏറ്റവും അവസാനം വന്ന വാർത്തയനുസരിച് അർണാബ് തന്റെ ഓൺലൈൻ ഡൊമൈൻ തയ്യാറായി എന്നതാണ്.

http://www.republicworld.com/

എന്നാണു ഡൊമൈൻ നെയിം , കൂടാതെ വെബ്‌സൈറ്റിലേക്ക് കടക്കുമ്പോൾ അര്ണാബിബിന്റെ മുഖമടക്കം ഉടനെ വരുന്നു എന്ന ഒരു ചിത്രമാണ് കാണാൻ സാധിക്കുന്നു.

എന്തുതന്നെയായാലും അർണാബ് ഒരുങ്ങിത്തന്നെ ഇറങ്ങിയിരിക്കുകയാണ് എന്ന് ചുരുക്കം. കേവലം ഒരു ചാനൽ എന്നതിനേക്കാളുപരി അന്താരാഷ്‌ട്ര മാധ്യമ കുത്തകകളുടെ ആധിപത്യം തകരണമെന്നും ആത്മാർത്ഥമായി ആഗ്രഹിക്കുന്ന അർണാബിന്റെ പുതിയ അവതാരത്തിനായി കാത്തിരിക്കുകയാണ് മാധ്യമ ലോകം.

Leave a Reply

Your email address will not be published. Required fields are marked *