ഭയമോ, നിസ്സംഗതയോ, മനസ്സില്‍ പതിയിരിക്കുന്ന ഹിന്ദുത്വമോ : അനുപമ ശശിധരന് എഴുതുന്നു..
കാശ്മീരില്‍ എട്ടു വയസുകാരി ബാലിക ക്രൂര പീഡനത്തിനു ഇരയായ സംഭവം രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍ മനസ് മരവിച്ചവരായി ഇന്ത്യന്‍ ജനത മാറുകയാണ്. ഇത് കശ്മീരിന്റെ മാത്രം പ്രശ്നമല്ല, ഇത് മുസ്ലീമിന്റെയോ ഹിന്ദുവിന്റെയോ പ്രശ്നമല്ല. ഇത് നമ്മുടെ വീട്ടിലും നാളെ സംഭവിച്ചേക്കാവുന്ന വലിയൊരു വിപത്താണ്. ഫാസിസത്തിന്റെ ഭയാനകതകള്‍ ഉണ്ടാക്കുന്ന വിപത്ത്. രാജ്യത്തിന്റെ മൗനം ഭയപ്പെടുത്തുന്നു.. അനുപമ ശശിധരന് എഴുതുന്നു..
“അവള് സദാ ചിലച്ചുകൊണ്ടിരുന്ന ഒരു കിളിയെപ്പോലെയായിരുന്നു. ഒരു മാന്‍കുട്ടിയെപ്പോലെ അവള് ഓടി നടന്നു.ഞങ്ങളുടെ കാലിക്കൂട്ടങ്ങളെ അവള് പോന്നു പോലെ സംരക്ഷിച്ചു.
എല്ലാവരുടെയും ഓമനയായിരുന്നു അവള്.ഞങ്ങളുടെ ലോകം അവള്‍ക്കു ചുറ്റുമായി ചുരുങ്ങി” ഒരമ്മ.
കാശ്മീരിനെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന, മരണം. എട്ടുവയസ്സുകാരി ഗുജ്ജര്‍ ബാലികയുടെ ക്രൂരമായ ബാലാല്സംഘത്തിനും ,അതിലും ക്രൂരമായ കൊലയ്ക്കും, പക്ഷെ, ഇന്ത്യന്‍ മനസ്സക്ഷികളെ ഒന്ന് തൊടാന്‍ പോലുമായിട്ടില്ല. ഭയമാണോ, അതോ ,നിസ്സംഗതയോ അതോ നമ്മുടെയെല്ലാം മനസ്സില്‍ പതിയിരിക്കുന്ന ഹിന്ദുത്വമോ അതിനെതിരെ പ്രതികരിക്കാതിരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നത്?
കുറച്ചു ദിവസം മുന്‍പ് കാട്ടില്‍ മേയാന്‍ പോയ കുതിരകളെ അന്വേഷിച്ചു നടന്ന ബാലികയെ തട്ടിക്കൊണ്ടു പോയി നിരന്തരം പീഡനതിനിരയാക്കിയത് ഒരു ക്ഷേത്രത്തിനകത്താണ്. ബന്ധുക്കളയും കൂട്ടുകാരെയും അവളുടെ പിഞ്ചു ശരീരം ആസ്വദിക്കാന്‍ ക്ഷണിച്ചതും,മൃതപ്രായയായ അവളെ കല്ലുകൊണ്ട് തല്ക്കിടിച്ചു കൊന്നതും ഒരു പതിനഞ്ചു കാരനാണ്. കുറ്റവാളിയുടെ വസ്ത്രങ്ങള്‍ കഴുകിയുണക്കി ടെസ്റ്റുകള്ക്കയച്ചത് കേസിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ്. കുട്ടവാളികളെന്നു തെളിഞ്ഞിട്ടും കോടതിയില്‍ അവരെയെത്തിക്കുന്നതില് നിന്നും പോലീസുകാരെ മണിക്കൂറുകളോളം തടഞ്ഞത് ജന പ്രതിനിധികളും അഭിഭാഷകന്മാരുമാണ് സ്വന്തം പറമ്പില്‍ അവളെ മറവു ചെയ്യാന്‍ സമ്മതിക്കാഞ്ഞതു അന്നാട്ടുകാര്‍ മുഴുവനുമാണ്. അവള് ചെയ്ത കുറ്റം അവള് ഇസ്ലാമായി പിറന്നു എന്നതാണ്.
ജമ്മുവിലെ മുസ്ലീം കൊലകളെ പറ്റി പറയുമ്പോള്‍ ഹിന്ദു പണ്ഡിറ്റുകളുടെ കൊലകളെ പറ്റിആരുമെന്തേ മിണ്ടാത്തത് എന്നാ ചോദ്യം കേട്ടിട്ടുണ്ട്. ഹിന്ദു ഭൂരിപക്ഷമുള്ള കാശ്മീരില്‍ നിശ്ശബ്ദമായി, ആസൂത്രിതമായി നടന്നുകൊണ്ടിരിക്കുന്ന വര്‍ഗ്ഗീയ ശുചീകരണം നമ്മള് കാണാത്തതാണോ, അതോ കണ്ണടക്കുന്നതാണോ?