എതിർപ്പുകൾ മാറ്റി വച്ച്‌ കൊണ്ട്‌ തന്നെ പറയട്ടെ; ക്രൈസിസ് മാനേജ്മെന്‍റ് എങ്ങനെ നടത്തണം എന്ന് നിങ്ങൾ കാട്ടിത്തന്നു

മിസ്റ്റർ പിണറായി വിജയൻ,താങ്കളോടുള്ള അൽപ എതിർപ്പുകൾ മാറ്റി വച്ച്‌ കൊണ്ട്‌ തന്നെ പറയട്ടെ; Crisis Management എങ്ങനെ നടത്തണം എന്ന് നിങ്ങൾ കാട്ടിത്തരുന്നു. ഒരു ജനതയ്ക്ക്‌ നിങ്ങളിൽ പ്രതീക്ഷയുണ്ട്‌

അമല ഷഫീഖ് എഴുതുന്നു..

”എന്റെ മുഖ്യമന്ത്രി,

എല്ലാക്കാലത്തും കൃത്യവും വ്യക്തവുമായ ഒരു രാഷ്ട്രീയം എനിക്കുണ്ട്‌. എന്നാൽ അതൊരിക്കലും അന്ധമായ ആരാധനയോ ന്യായീകരണ തൊഴിലാളി ലെവലോ അല്ല. തെറ്റിനെ അംഗീകരിക്കാനും മടിയില്ല; തിരുത്തേണ്ടത്‌ ന്യായീകരിക്കാൻ മുതിർന്നിട്ടുമില്ല.

ഒരിക്കലും ഞാനൊരു പിണറായി ആരാധികയല്ല. അദ്ദേഹത്തിന്റെ ചില ശരീരഭാഷയും പെരുമാറ്റങ്ങളും ഒരു പൊതുസമ്മതനായ നേതാവെന്ന നിലയിൽ മാറ്റേണ്ടതാണെന്ന അഭിപ്രായവും ഉണ്ട്‌; പല അവസരങ്ങളിലും പറഞ്ഞിട്ടുമുണ്ട്‌.

എന്നാൽ ഇന്ന് വൈകിട്ടത്തെ അദ്ദേഹത്തിന്റെ പ്രെസ്‌ മീറ്റ്‌, ആധുനിക യുഗത്തിലെ ഒരു നേതാവെങ്ങനെയാകണം എന്ന് നമുക്ക്‌ സുവ്യക്തമായി കാണിച്ചു തരുന്നു. സ്റ്റാറ്റജിക്‌ പ്ലാന്നിംഗ്‌, ക്വാളിറ്റി അഷ്വറൻസ്‌, ക്രൈസിസ്‌ മാനേജ്‌മന്റ്‌ എന്നീ area കളിൽ പ്രവർത്തിച്ചിട്ടുള്ള ഒരു വ്യക്തി എന്ന നിലയിൽ പറയട്ടെ:

ഒരു ക്രൈസിസോ ദുരന്തമോ ഉണ്ടാകുമ്പോൾ, പകയ്ക്കാതെ, അനേകം അഭിപ്രായങ്ങൾക്കിടയിലും, നൂറായിരം എതിർപ്പുകൾക്കിടയിലും, സമചിത്തതയോടെ കാര്യങ്ങൾ വിലയിരുത്തി, അടിയന്തര സ്വഭാവമുള്ളവ വേർതിരിച്ച്,‌ കാര്യക്ഷമമായ തീരുമാനങ്ങളെടുത്ത്,‌ പ്രാവർത്തികമാക്കുക എന്നതാണ്‌ ഒരു നേതാവ്‌ ചെയ്യേണ്ടത്‌. പിണറായ്‌ വിജയൻ എന്ന മനുഷ്യൻ ഇക്കഴിഞ്ഞ ആഴ്ച്ച ചെയ്ത്‌ കാണിച്ച്‌ തന്നത്‌ ഇതാണ്‌.

നേതാക്കളായ്‌ നടക്കുന്ന ബാക്കിയുള്ളവർ ഒന്ന് കേൾക്കുക..

നാടകം, കരച്ചിൽ തുടങ്ങിയവ ഒരു നേതാവിന്റെ മുഖമുദ്രയാക്കരുത്‌. ഇമോഷണലി തകർന്ന, വാക്കുകൾ കൊണ്ട്‌ കാര്യങ്ങൾ വളച്ചൊടിക്കുന്ന, നിലവിളിക്കുന്ന, ദുരന്തമുഖത്ത്‌ രാഷ്ട്രീയം കളിക്കുന്ന, മറ്റുള്ളവരിൽ കലാപമുണ്ടാക്കാൻ ശ്രമിച്ചും സ്വന്തം മെയിലേജ്‌ വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന, കുത്തിത്തിരിപ്പുണ്ടാക്കുന്ന ഒരു നേതാവിനെയല്ല ദുരന്തത്തിൽ പെട്ടവർക്കാവശ്യം; മറിച്ച്‌ കാര്യങ്ങൾ അവതാളത്തിലാകുമ്പോൾ അവ നേരെയാക്കാൻ വേണ്ടി ശ്രമിക്കുന്ന, അവ നേരെയാക്കുന്ന ഒരു നേതാവിനെയാണ്‌.

മിസ്റ്റർ പിണറായി വിജയൻ,

താങ്കളോടുള്ള അൽപ എതിർപ്പുകൾ മാറ്റി വച്ച്‌ കൊണ്ട്‌ തന്നെ പറയട്ടെ; Crisis Management എങ്ങനെ നടത്തണം എന്ന് നിങ്ങൾ കാട്ടിത്തരുന്നു. ഒരു ജനതയ്ക്ക്‌ നിങ്ങളിൽ പ്രതീക്ഷയുണ്ട്‌.

എന്റെ, നിങ്ങളുടെ പ്രിയങ്കരനായ മുഖ്യമന്ത്രി…”

#നാംഅതിജീവിക്കും

Leave a Reply

Your email address will not be published. Required fields are marked *