അഭിപ്രായം പറഞ്ഞതിന് പലതും നഷ്ടപ്പെട്ടിട്ടുണ്ട് : ഹിമ ശങ്കര്‍ പറയുന്നു..

Sharing is caring!

മലയാളികളേ നിങ്ങൾ മയങ്ങിയിരിക്കുന്നത് വളരെ അപകടകരമായ ,പൊള്ളയായ , നിങ്ങളെ തന്നെ മയക്കുന്ന ലിംഗബോധം എന്ന മയക്കുമരുന്നിലാണ് … ആണും പെണ്ണും ചേരാതെ ആണോ , പെണ്ണോ ഉണ്ടാവില്ല ..

ഒരു മഹാനടന്‍റെ സിനിമയ്ക്കെതിരെ അഭിപ്രായം പറഞ്ഞു എന്നതിനാല്‍ മാത്രം നടി പാര്‍വ്വതിയെ കടന്നാക്രമിക്കുന്ന ഫാന്‍സ് സമൂഹവും സിനിമാ സമൂഹവുമാണ് മലയാളികളുടെത്. തുറന്നു പറഞ്ഞതിനും നോ പറഞ്ഞതിനും കഴിവുള്ള പലരും മലയാള സിനിമ മേഖലയില്‍ നിന്നും പുറത്ത് പോയിട്ടുണ്ട്. സ്വന്തം അനുഭവത്തിലൂടെ പാര്‍വ്വതി തന്നെ ഇത് തുറന്നു പറഞ്ഞിട്ടുമുണ്ട്.
സമൂഹത്തിലെ അരാജകത്വത്തിനെതിരെ പ്രതികരിക്കേണ്ടത് കലാകാരന്‍റെ ധര്‍മ്മമാണ്. മലയാള സിനിമാ മേഖലയില്‍ നിന്നും നട്ടെല്ലുള്ള നടിമാര്‍ ഇത്തരത്തില്‍ മുന്നോട്ട് വരുന്നത് അഭിമാനകരമാണ്. തുറന്നുപറയേണ്ടി വന്നതില്‍ അവഗണിക്കപ്പെടേണ്ടി വന്ന അവസ്ഥ നടി ഹിമ ശങ്കറിനും ഉണ്ടായിട്ടുണ്ട്. തന്‍റെ അനുഭവത്തിലൂടെ ഇപ്പോഴത്തെ വിവാദങ്ങളെ രൂക്ഷമായി വിമര്‍ശിക്കുന്ന ഹിമ ശങ്കറിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം.

WCCഎല്ലാ നടിമാരുടേയും കൂടെ നിൽക്കാൻ സാധ്യത വളരെ കുറവാണ് .. വലിപ്പചെറുപ്പങ്ങൾ അവർക്കുമുണ്ടായിരിക്കാം … പല കാര്യങ്ങളിലും അവർ എടുക്കാത്തതോ, മെൻഷൻ ചെയ്യാത്തതോ ആയ നിലപാടുകൾ ഉണ്ടായിരിക്കാം .. ചിലപ്പോൾ ഞാനെന്ന നടിക്ക് അവരോട് പല രീതിയിൽ യോജിക്കുമ്പോൾ തന്നെ വിയോജിപ്പുകൾ ഉണ്ടായിരിക്കാം … പക്ഷേ, പുരുഷൻമാരേക്കാൾ വലിയ സ്ത്രീ വിദ്വേഷം ചൊരിയുന്ന സ്ത്രീകൾ ഉള്ള ഈ നാട്ടിൽ ഒരു അഭിപ്രായമുള്ള താരമായിരിക്കുക, മനുഷ്യനായിരിക്കുക എന്നുള്ളത് ഇത്രക്കും ബുദ്ധിമുട്ടേറിയ കാര്യമായിരിക്കുമ്പോൾ ചില ഇടങ്ങളോട് ചെറിയ ഒരു അഭിപ്രായപ്രകടനം മാന്യമായി നടത്തുമ്പോൾ പോലും സ്ത്രീയായത് കൊണ്ട് ഇത്രയധികം കല്ലേറുകൾ ലഭിക്കേണ്ടി വരിക എന്നുള്ളത് ഞാൻ ജീവിച്ചിരിക്കുന്ന സമൂഹത്തിന്റെ സാംസ്ക്കാരിക മണ്ടത്തരം അതിനേക്കാൾ പൊള്ളത്തരം ആണെന്ന് മനസിലാകുന്നു .. ഈ അടുത്ത ദിവസങ്ങളിൽ അതിന്റെ ‘ വൾഗാരിറ്റി എന്റെ മുൻപിൽ മറനീക്കി മുന്നോട്ട് വരുന്നു ..

ഹിമ .. ഇനി ഫേസ് ബുക്കിൽ കമന്റ് കൾക്ക് മറുപടി കൊടുക്കരുത് .. താനൊരു സെലിബ്രിറ്റിയല്ലേ , മാധ്യമ ചർച്ചകൾക്ക് പോയി വിലയില്ലാതാവരുത് .അഭിപ്രായം നീ പറയേണ്ടതില്ല , മിണ്ടാതിരുന്നൂടെ വെറുതേ ആളുകളെ വെറുപ്പിക്കാൻ … നീ അങ്ങനെ അല്ലെങ്കിലും , ഇങ്ങനെ പെരുമാറണം .. ആൾക്കാരെ സോപ്പിടണം .. എന്നാലേ നിനക്ക് വർക്ക് കിട്ടൂ … പലരും adjustment ചെയ്തല്ലേ കയറി പോകുന്നത് ഒന്ന് കണ്ണടച്ചേക്കണം, അവള് ഗ്ലാമർ ചെയ്തതല്ലേ , വെടിയാവാതെ തരമുണ്ടോ .. അവൾ പിഴയാ , അവന് കിടന്ന് കൊടുത്താ അവള് സിനിമേൽ ആളായത് … കിട്ടുമോ ??

അഭിപ്രായം പറഞ്ഞതിന് പലതും നഷ്ടപ്പെട്ടിട്ടുണ്ട് .. പേരറിയാത്ത , മുഖമറിയാത്ത ശത്രുക്കൾ ഉണ്ടായിട്ടുണ്ട് .. കള്ളുകുടിച്ച് , സിഗററ്റ് വലിച്ച് കൺട്രോൾ ഇല്ലാതെ ഫ്രീ സെക്ഷ്വാലിറ്റിയും , ഗ്രൂപ്പ് സെക്സും ചെയ്ത് നടക്കുന്നവൾ എന്ന പ്രചാരണം ഉണ്ടായിട്ടുണ്ട് ..പക്ഷേ മൈൻഡ് ചെയ്തിട്ടില്ല .. പണ്ട് ആരും പ്രതികരിക്കാത്ത സമയത്ത് പ്രതികരിച്ച നടിയായതിന്റെ ഏനക്കേടുകൾ .. കൂടെ നിൽക്കാൻ വളരെ കുറച്ച് പേരെ ഉണ്ടായിട്ടുള്ളൂ .. തനിച്ച് നിന്ന് ശീലിച്ച് പോയി , ഇനിയും എനിക്ക് തോന്നുമ്പോഴൊക്കെ അഭിപ്രായം പറയും.. ജാഗ്രതെ

നടിയെന്ന നിലയിൽ റിസ്ക് എടുക്കാൻ ഒരു മടിയുമില്ല .. അതിനോട് പൂർണമായും ആത്മാർത്ഥത പുലർത്തും , നെഗറ്റീവ് കഥാപാത്രം ആണെങ്കിലും … ഇനി സിനിമ.. അതിന്റെ സ്വഭാവം തിരഞ്ഞെടുക്കാൻ സ്വതന്ത്ര്യം എന്നെങ്കിലും കിട്ടുകയാണെങ്കിൽ തീർച്ചയായും മൂർച്ചയുള്ള , സമൂഹത്തെ Constructive ആയി മാറ്റുന്ന സിനിമകളെ സാധ്യമാക്കും .. കലയുടെ ശക്തിയെന്തെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട് .. കലാകാരൻമാർ എന്ത് ആവാൻ പാടില്ല എന്നും മനസിലായി …

സ്ത്രീയുടെ അഭിപ്രായങ്ങളെ , ഒരു സത്യസന്ധമായ വിമർശനത്തെ ഇത്ര വൃത്തികേട് ആയി കാണുന്ന പുരോഗമനക്കാരടക്കമുള്ള
അസഹിഷ്ണുതാ ന്യൂ ജെൻ , ഓൾഡ് പുരുഷൻമാരോടും , വിധേയരായി നിന്ന് ആധിപത്യത്തിന്റെ താക്കോൽ കൂട്ടം പേറുന്ന , സ്വയം തിരിച്ചറിയാത്ത സ്ത്രീകളോടും കൂടി പറയട്ടെ,

ഈ സിനിമ ലോകത്ത് സ്ത്രീകൾക്ക് ഒരു സംഘടനയുണ്ടാവുന്നത് തന്നെ വലിയ കാര്യമാണ് … ഈ ദിവസങ്ങളിൽ നിന്ന് മനസിലായി അവർക്ക് ഒരു അഭിപ്രായം പറയുക എന്നാൽ എത്ര ബുദ്ധിമുട്ടാണ് എന്ന് . അതു കൊണ്ട് അവർ പലതിലും നിലപാട് എടുത്തില്ലെങ്കിലും , വിയോജിപ്പുകൾ ഉണ്ടെങ്കിലും ഞാൻ അവരുടെ കൂടെ നിൽക്കും കാരണം അവർ കൂട്ടം കൂടി ഒരുമിച്ച് നിൽക്കുന്നു എന്നുള്ളത് തന്നെ വലിയ സമരമാണ് … അത് മനസിലാക്കി തന്നത് ഈ കടന്ന് പോയ ദിവസങ്ങൾ ആണ് …

മലയാളികളേ നിങ്ങൾ മയങ്ങിയിരിക്കുന്നത് വളരെ അപകടകരമായ ,പൊള്ളയായ , നിങ്ങളെ തന്നെ മയക്കുന്ന ലിംഗബോധം എന്ന മയക്കുമരുന്നിലാണ് … ആണും പെണ്ണും ചേരാതെ ആണോ , പെണ്ണോ ഉണ്ടാവില്ല ..

പെണ്ണ് നിങ്ങളുടെ സ്വത്വത്തിൽ ഉണ്ട് ആണേ .എന്തിന് അവളെ അറിയാതെയിരിക്കുന്നു , അംഗീകരിക്കാതിരിക്കുന്നു?
.ആണ് .. നിന്റെ ശരീരത്തിന്റെ പകുതിയിലുമില്ലേ പെണ്ണേ … എന്തിന് പെണ്ണായി മാത്രം നിൽക്കുന്നു .. എന്തിന് പടവെട്ടാതിരിക്കുന്നു … ?

പൊള്ളയായ മാനുഷികാവസ്ഥകളിൽ നിന്ന് ശരിക്കും മനുഷ്യത്വത്തിലേക്ക് എന്ന് തിരിച്ച് പോകും ?

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com