കലകള്‍ക്കായി ഗള്‍ഫില്‍ സര്‍വകലാശാല വേണം: ആശാശരത്ത്

Sharing is caring!

ഒരു സാധാരണ സ്ത്രീക്ക് വിദേശത്ത് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ എവിടെ ബന്ധപ്പെടണമെന്ന് ധാരണയില്ല. വിദേശ രാജ്യത്തേക്ക് പോകുന്നതിനു മുന്‍പ് സ്ത്രീകള്‍ക്ക്  പരിശീലനം നല്‍കണം.
വെബ്‌ ഡസ്ക്
കലകള്‍ക്കായി ഗള്‍ഫ് മേഖലയില്‍ സര്‍വകലാശാല സ്ഥാപിക്കണമെന്ന് നടിയും നര്‍ത്തകിയുമായി ആശാശരത്ത് . സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ലോക കേരള സഭയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു  അവര്‍.
ഗള്‍ഫ് മേഖലകളിലുള്ള നിരവധി മലയാളി കുട്ടികള്‍ കലാഭിരുചിയുള്ളവരാണ്. എന്നാല്‍ പത്താം ക്‌ളാസ് കഴിഞ്ഞാല്‍ ഇവര്‍ക്ക് കലാ പഠനം തുടരണമെങ്കില്‍ നാട്ടിലേക്ക് വരേണ്ട സ്ഥിതിയാണ്. മോഹിനിയാട്ടം, ഭരതനാട്യം, ഓട്ടന്‍തുള്ളല്‍ തുടങ്ങി എല്ലാ കലകളും അഭ്യസിപ്പിക്കുന്ന ഒരു സര്‍വകാശാലയുണ്ടെങ്കെില്‍ അത് വളരെ സഹായകരമാവും. സര്‍വകലാശാല സ്ഥാപിക്കുന്നതിലൂടെ നിരവധി കലാകാരന്‍മാര്‍ക്ക് ജോലിയും ലഭിക്കും.
ലോക കേരള സഭ സര്‍ക്കാര്‍ സംഘടിപ്പിച്ചതില്‍ വളരെയേറെ സന്തോഷവും ആശ്വാസവും ഉത്‌സാഹവും തോന്നുന്നതായി ആശാശരത്ത് പറഞ്ഞു. ഒരു സാധാരണ സ്ത്രീയ്ക്ക് വിദേശരാജ്യത്ത് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായാല്‍ എവിടെ ബന്ധപ്പെടണമെന്ന് ധാരണയില്ല. എവിടെ ബന്ധപ്പെടണമെന്നും എന്ത് ചെയ്യണമെന്നതു സംബന്ധിച്ചും ഇത്തരക്കാര്‍ക്ക് കൃത്യമായ ധാരണ നല്‍കുന്നതിന് വിദേശ രാജ്യത്തേക്ക് പോകുന്നതിനു മുന്‍പ് പരിശീലനം നല്‍കണമെന്നും ആശാശരത്ത് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com