‘ഞങ്ങള്‍ നടത്തുന്ന ശ്രമത്തെ നിരാശപ്പെടുത്തരുത്..’ ഇറ്റലിയിലെ നഴ്സ് പറയുന്നു

Sharing is caring!

ലോകം മുഴുവന്‍ ഭീതിയിലാഴ്ത്തി കൊറോണ പടര്‍ന്നുപിടിക്കുമ്പോള്‍ രോഗികളെ കുറിച്ചും രോഗത്തെ കുറിച്ചും മാത്രമാണ് നാം ചര്‍ച്ച ചെയ്യുന്നത്. രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ ജീവിതത്തെ കുറിച്ച് നമുക്ക് ആശങ്കകളേതുമില്ല. കാരണം, അത് അവരുടെ ജോലിയാണെന്ന നമ്മുടെ ബോധ്യമാണ്. കര്‍ത്തവ്യം കൃത്യമായി നിര്‍വ്വഹിക്കുന്ന ആരോഗ്യപ്രവര്‍ത്തകരോട് നാം നീതി കാണിക്കുന്നുണ്ടോ.

ഇറ്റലിയില്‍ നിന്നുള്ള നഴ്സ് അലെസ്സിയ ബൊണാരി പങ്കുവച്ച കുറിപ്പ് ലോകം മുഴുവന്‍ ചര്‍ച്ചയായിരിക്കുകയാണ്.
അലെസ്സിയ ബൊണാരി എഴുതിയ കുറിപ്പില്‍ നിന്നും അവര്‍ക്ക് ഇറ്റലി ഭരണകൂടം നല്‍കിയ വസ്ത്രങ്ങള്‍ അത്ര സുരക്ഷിതമല്ലെന്നാണ് സൂചിപ്പിക്കുന്നത്. കണ്ണിനു താഴെയും നെറ്റിയിലും മാസ്ക് ഉരഞ്ഞുണ്ടായ മുറിപ്പാടുകള്‍ ഇവർ പങ്കുവെച്ച ചിത്രത്തില്‍ കാണാം. മിലനിലെ ഗ്രോസെറ്റോ ഹോസ്പിറ്റലിലാണ് അലസ്സിയ ജോലി ചെയ്യുന്നത്.

“ഞാന്‍ ഒരു നഴ്സാണ്, ഇപ്പോള്‍ ഞാന്‍ ഈ മെഡിക്കല്‍ അടിയന്തരാവസ്ഥ നേരിടുന്നു. എനിക്കും ഭയമാണ്. പക്ഷേ ഷോപ്പിംഗിന് പോകുന്നില്ല. ജോലിക്ക് പോകാന്‍ ഞാന്‍ ഭയപ്പെടുന്നു. മുഖംമൂടി മുഖത്തോട് നന്നായി പറ്റിനില്‍ക്കില്ലായിരിക്കാം, അല്ലെങ്കില്‍ വൃത്തികെട്ട കയ്യുറകളാല്‍ ഞാന്‍ അബദ്ധത്തില്‍ എന്നെ സ്പര്‍ശിച്ചിരിക്കാം, അല്ലെങ്കില്‍ ലെന്‍സുകള്‍ എന്‍റെ കണ്ണുകളെ പൂര്‍ണ്ണമായും മറയ്ക്കില്ല..

സംരക്ഷണ ഉപകരണങ്ങള്‍ മോശമായതിനാല്‍ ഞാന്‍ ശാരീരികമായി ക്ഷീണിതയാണ്, ലാബ് കോട്ട് കാരണം വിയര്‍ക്കുന്നു. ഒരിക്കല്‍ വസ്ത്രം ധരിച്ചാല്‍ അത് അഴിച്ചുവെക്കും വരെ എനിക്ക് ബാത്ത്റൂമില്‍ പോകാനോ ആറു മണിക്കൂറോളം വെള്ളം കുടിക്കാനോ കഴിയില്ല. ഞാന്‍ മാനസികമായി ക്ഷീണിതയാണ്. എന്‍റെ എല്ലാ സഹപ്രവര്‍ത്തകരും ആഴ്ചകളായി ഇതേ അവസ്ഥയിലാണ്. എന്നാല്‍ ഇത് ജോലി ചെയ്യുന്നതില്‍ നിന്ന് ഞങ്ങളെ തടയില്ല.

ഞാന്‍ എന്‍റെ രോഗികളെ പരിചരിക്കുന്നതും പരിപാലിക്കുന്നതും തുടരും. കാരണം ഈ ജോലി എനിക്ക് അഭിമാനമാണ്. എന്‍റെ ജോലിയോട് എനിക്ക് സ്നേഹമാണ്. ഈ പോസ്റ്റ് വായിക്കുന്ന എല്ലാവരോടും എനിക്ക് പറയാനുള്ളത്, ഞങ്ങള്‍ നടത്തുന്ന ശ്രമത്തെ നിരാശപ്പെടുത്തരുത്, നിസ്വാര്‍ത്ഥരായിരിക്കുക, വീട്ടില്‍ തന്നെ തുടരുക, അങ്ങനെ ഏറ്റവും ദുര്‍ബലരായവരെ സംരക്ഷിക്കുക. ചെറുപ്പക്കാരായ ഞങ്ങള്‍ കൊറോണ വൈറസില്‍ നിന്ന് മുക്തരല്ല, നമുക്കും അസുഖം വരാം, നമുക്ക് രോഗം വരാം. എനിക്ക് ജോലിക്ക് പോയി എന്‍റെ ഭാഗം ചെയ്യണം…” – അലസ്സിയ കുറിച്ചു..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com