സൈന്യത്തെ ഏല്‍പ്പിക്കണമോ? ഒന്നായി രംഗത്തിറങ്ങണമോ? ഒരു സൈനികന്‍റെ കുറിപ്പ്

Sharing is caring!

”ഇപ്പോള്‍ വേണ്ടത് വിവാദങ്ങളോ രാഷ്ട്രീയ പകപോക്കാലോ അല്ല. ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനമാണ്. മുഖ്യമന്ത്രി പറഞ്ഞത് പോലെ ഭയമല്ല, ജാഗ്രതയാണ് വേണ്ടത്. ഒരു സൈനികന്റെ ഫേസ്ബുക്ക്‌ പോസ്റ്റ്”

കേരളാ സർക്കാരിനോടുള്ള വിരോധം കൊണ്ടാവാം രക്ഷാപ്രവർത്തന നിയന്ത്രണം പൂർണ്ണമായും സൈന്യത്തെ ഏൽപ്പിക്കുക എന്നുള്ള സന്ദേശങ്ങൾ കാണുന്നു. അത്തരം സർക്കാർ വിരുദ്ധവും പോലീസിനെ കളിയാക്കുന്നതുമായ പോസ്റ്റുകൾ share ചെയ്യുന്നവർ ഒന്നു അറിയുക അപകടത്തിൽ പെട്ടിരിയ്ക്കുന്നത് പിണറായിയോ സഖാക്കളോ അല്ല മലയാളികളാണ്, അതേ മലയാളികൾ. ഇവിടെ ഒരുമായാണ് ആവിശ്യം അല്ലാതെ രാഷ്ട്രീയ മത വിവേചനം അല്ല.

യുദ്ധം അല്ല വെള്ളപ്പൊക്കത്തെയാണ് നാം നേരിടുന്നത്, രണ്ടിനും രണ്ടു സ്വഭാവമാണുള്ളത്‌, യുദ്ധത്തിൽ പൂർണ്ണമായും യുദ്ധ മേഖല ഒഴിപ്പിക്കുന്നു, ജീവനിൽ കൊതിയുള്ളവർ സ്വയം ഒഴിഞ്ഞു പോകുന്നു, പട്ടാളത്തിനു സ്വതന്ത്രമായി യുദ്ധം ചെയ്യാനുള്ള സ്ഥലം ഒരുക്കുന്നു, പക്ഷേ ഇവിടെയൊ? ഇവിടെ വീടുകൾക്കുള്ളിൽ അകപ്പെട്ടിരിയ്ക്കുന്നവരെ കണ്ടെത്തി രക്ഷപെടുത്തുകയാണ് ചെയ്യുന്നത്, ഇതിനു പ്രാദേശിക സർക്കാരിന്റെ സഹായം ഇല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല, കാരണം.

പട്ടാളത്തിൽ എന്നത് ഒരു കമാൻഡ് കണ്ട്രോൾ രീതിയാണുള്ളത്, ഇവിടെ സൈനികൻ ഉത്തരവ് മാത്രം അനുസരിയ്ക്കുന്നു, സ്വജീവൻ രക്ഷിക്കുമ്പോൾ അല്ലാതെ സ്വതന്ത്രമായി ഒന്നും ചെയ്യാൻ കഴിയില്ല. അങ്ങനെയുള്ള സൈനികന് guidelines കൊടുക്കേണ്ടത് അത്യാവശ്യമാണ്, അതു സൈനികന്റെ കമാന്ഡറിൽ നിന്നും കിട്ടും പക്ഷേ കമാണ്ടർ ഇൻഫോർമേഷൻ എവിടുന്നു ശേഖരിയ്ക്കും?

ഇവിടെയാണ് സ്റ്റേറ്റ് സർക്കാരിന്റെ ജോലി,
National Disaster Management Authority, State Disaster Management Authority, District Disaster Management Authority എന്നിങ്ങനെ മൂന്നു വിഭാഗങ്ങളുണ്ട് ഇതിന്റെ ചെയർമാൻ പ്രധാനമന്ത്രി, മുഖ്യമന്ത്രി, കളക്ടർ എന്നീ നിലയിലാണ് കൂടാതെ National Disaster Response Force (NDRF) എന്നൊരു കേന്ദ്ര അർദ്ധ സൈനിക വിഭാഗവും അതു കൂടാതെ എല്ലാ സ്റ്റേറ്റ് പോലീസിലും ഡിസാസ്റ്റർ മാനേജ്‌മെന്റ് ടീമുമുണ്ട്,

ഏതു ജില്ലായിലാണോ രക്ഷാ പ്രവർത്തനം നടത്തുന്നത് ആ ജില്ലാ കളക്ടറുടെ കീഴിൽ ആയിരിയ്ക്കും പ്രവർത്തനങ്ങൾ മുഴുവൻ, ജില്ലാ കളക്ടറുടെ മുഖ്യ സപ്പോർട്ട് അതത് ജില്ലയിലെ പോലീസും, കാരണം ഒരു നാടിന്റെ മുക്കും മൂലയും അറിയുന്ന രണ്ടേ രണ്ടു govt ഒഫീഷ്യൽ പോലീസും വില്ലേജ് ഓഫീസറും മാത്രമാണ്,

ഇനി ഇതു മുഴുവൻ പട്ടാളത്തെ എൽപ്പിച്ചെന്നിരിയ്ക്കട്ടെ. പട്ടാളം എന്നാൽ ആർമിയുടെ മദ്രാസ് റജിമെന്റ് ഒഴികെ എയർ ഫോഴ്‌സ്, നേവി, ബാക്കിയുള്ള NDRF ഉൾപ്പെടെയുള്ള പാരമിലിട്ടറികളിൽ മൃഗീയ ഭൂരിപക്ഷവും കമാന്ഡമാർ മലയാളം അറിയാത്ത ഉത്തരേന്ത്യക്കാരും. മിലിട്ടറി ഒഴികെയുള്ളവർ വ്യക്തമായ റൂട്ട് മാപ്പ് ഇല്ലാതെ പ്രവർത്തിക്കുന്നവരുമാണ്, ആർമി ആണെങ്കിൽ പോലും വഴിയും വീടുകളും കണ്ടത്താൻ പ്രാദേശിക സർക്കാരിന്റെ സഹായമില്ലാതെ ബുദ്ധിമുട്ടുള്ള കാര്യമാണ്.

മാത്രമല്ല ഇവിടെ രക്ഷാപ്രവർത്തനത്തിൽ കൂടുതൽ മസ്സിൽ പവർ ഉപയോഗിക്കുന്നത് ഈ പട്ടാളം തന്നെയാണ്, അവരുടെ ഗൈഡ് ആയി പോലീസ്, മറ്റു സ്റ്റേറ്റ് ഒഫീഷ്യൽ നിൽക്കുന്നു എന്നു മാത്രമാണ്, ഇവർ രണ്ടുപേരും തമ്മിലുള്ള വ്യക്തമായ കോർഡിനേഷനിൽ മാത്രമാണ് രക്ഷാപ്രവർത്തനം വിജയിക്കുക, അല്ലാതെ പട്ടാളം മാത്രം വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല. ഒരുകാര്യം ഒരിയ്ക്കൽ കൂടി ശ്രദ്ധിക്കുക, യുദ്ധമല്ലരക്ഷാപ്രവർത്തനം ഒരു ഭാഗത്തു നിന്നും വെട്ടിപിടിച്ചു വെട്ടിപിടിച്ചു മുന്നേറാൻ, ഇവിടെ ഒരുപോലെ മുഴുവൻ ഭാഗത്തും പ്രവർത്തിക്കേണ്ടതുണ്ട് എങ്കിലേ ജീവൻ രക്ഷിയ്ക്കാൻ കഴിയൂ,

പിന്നെ തെറ്റിദ്ധരിയ്ക്കരുത്, സൈനികർ എന്നത് ഒരു ലേബർ യൂണിറ്റ് പോലെയാണ്, സ്വന്തം സുരക്ഷയും, സഹപ്രവർത്തകന്റെ സുരക്ഷയും ഉറപ്പാക്കാതെ ഒരടി മുന്നോട്ട് വെയ്ക്കില്ല എങ്കിൽ മാത്രമേ അവർക്ക് നല്ല പെർഫോമൻസ് കാഴ്ചവയ്ക്കാൻ പറ്റൂ, നമ്മുടെ ജീവൻ രക്ഷിയ്ക്കാൻ കഴിയൂ.

സഹകരിയ്ക്കുക സർക്കാരിനോടൊപ്പം

#I_Am_With_Govt

സജിത് മോഹൻ ദാസ്

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com