സിത്താര മീട്ടിയത് സ്നേഹത്തിന്റെ പൂര്‍ണിമ

Sharing is caring!

കഴിഞ്ഞ ഗുരു പൂര്‍ണിമാ ദിനത്തില്‍ നടന്നു തീര്‍ത്ത വഴികളിലൂടെ മലയാളത്തിന്റെ പ്രിയ ഗായിക സിത്താര ഓര്‍മ്മകള്‍ കുടഞ്ഞെടുതപ്പോള്‍ തെളിഞ്ഞു വന്നത് സ്നേഹത്തിന്റെ  പൂര്‍ണിമ ,

image12ഗുരു പൂര്‍ണിമാ ദിനത്തിലെ സിതാരയുടെ ഫേസ് ബുക്ക്‌ സ്റ്റാറ്റസ് ആണ് ഈ തരത്തില്‍  ഹൃദയം തുറന്നെഴുതിയ വാക്കുകളായി മലയാളിക്കു മുന്നിലെത്തിയത് , തന്റെ പിന്നിട്ട വഴിത്താരകളില്‍ ഓരോ പടവുകളും കൈപിടിച്ചുയര്‍ത്തിയ ഓരോ ഗുരുക്കന്മാരേയും സിത്താര ഓര്‍ക്കുന്നു , തന്റെ ആദ്യത്തെ കണക്കു ടീച്ചറെയും മ്യൂസിക്‌ ടീച്ചറെയും തൊട്ടു തുടങ്ങി തനിക്ക്  ആവേശവും പ്രചോദനവുമായ ഉസ്താദ് ഫയാസ് ഖാന്‍ വരെ ചെന്നെത്തുന്ന സ്നേഹത്തില്‍ പൊതിഞ്ഞ ഓര്‍മകളുടെ എണ്ണമറ്റ നമസ്കാരങ്ങള്‍ , കലയുടെയും അറിവിന്റെയും കുലപതികള്‍ക്കുള്ള ദക്ഷിണ.

സിത്താരയുടെ കുറിപ്പ് വായിക്കാം :-

“ഗുരുപൂര്‍ണിമസന്ദേശങ്ങള്‍ വായിച്ചുകൊണ്ടിരിക്കെ കണ്ണൊന്ന് അടച്ചു പിടിച്ചപ്പോള്‍ പ്രിയഗുരുക്കന്‍മാരെല്ലാം നിറഞ്ഞ സ്നേഹത്തോടെ , മുന്നില്‍ നില്‍ക്കുന്നതായിതോന്നി !! 4 വയസ്സുമുതല്‍ കെെപിടിച്ച് നടത്തി , പാട്ട് പറഞ്ഞുതന്നും , സമ്മാനം നേടിയപ്പോള്‍ ആകാശത്തുയര്‍ത്തിയും , തെറ്റ് പറ്റി ഏങ്ങി കരഞ്ഞപ്പോള്‍ തോളത്തെടുത്ത് ആശ്വസിപ്പിച്ചും ,ഇന്നും അതേ കരുതലോടെ രാമനാട്ടുകര സതീശന്‍ മാസ്റ്റര്‍ ! അമ്മയുടെ മണത്തോളം പരിചിതവും പ്രിയപ്പെട്ടതുമായ വാസനയുള്ള എന്‍റെ ടീച്ചര്‍- ആ വാക്കിന് എനിക്ക് ഒന്നാമതായും പത്താമതായും ഒരര്‍ത്ഥമേ ഉള്ളൂ -”കലാമണ്ഡലം വിനോദിനി ടീച്ചര്‍ ”!! Music studio ഒരു സാങ്കല്പിക സ്ഥലമായി മാത്രം മനസ്സിലുണ്ടായിരുന്ന UP പ്രായത്തില്‍, ഹാര്‍മോണിയത്തില്‍ പാട്ട് പഠിപ്പിച്ച് ,അന്ന് വിദേശത്തോളം ദൂരത്തായിരുന്ന എറണാകുളത്ത് അച്ഛനമ്മമാരോടൊപ്പം കൊണ്ട്പോയി , പരിഭ്രമ പതറിച്ചകളെ കേട്ടില്ലെന്ന് നടിച്ചും ,തിരുത്തിയും , studio microphonil പാടാന്‍ ധെെര്യം തന്ന Sri.N.P.Prabhakaran Master( തരംഗിണിയിലൂടെയും, മറ്റും ”സ്വരരാഗഭാരതപ്പുഴ..” ഉള്‍പ്പടെ നൂറുകണക്കിന് പാട്ടുകള്‍ അദ്ദേഹത്തിന്‍റെതായി നമുക്ക് ലഭിച്ചെങ്കിലും ,അദ്ദേഹത്തിന്‍റെ ഔദ്യോഗികത്തിരക്കുകള്‍ കാരണം നമുക്ക് നഷ്ടപ്പെട്ടത് മികച്ച കുറെ സിനിമാ ഗാനങ്ങളാണ്….)

Singer-Sithara

North Indian Classical music ആണ് പഠിക്കേണ്ടത് എന്ന കലശലായ ആഗ്രഹം മടിച്ച്മടിച്ച് അറിയിച്ചപ്പോള്‍- അവനവന് ഉറപ്പുള്ള കാര്യങ്ങള്‍ ചെയ്യാന്‍ മടിക്കരുതെന്ന് പറഞ്ഞ് പ്രോല്‍സാഹിപ്പിച്ച് , പിന്നീട് ഹിന്ദുസ്താനി കച്ചേരിക്ക് അവസരം വരെ ഒരുക്കിതന്ന് അത്ഭുതപ്പെടുത്തിയ മഹാമനസ്കത, കര്‍ണാടകസംഗീതാചാര്യന്‍ , പ്രിയ ഗുരുനാഥന്‍ ശ്രീ.പാലാ.സി.കെ.രാമചന്ദ്രന്‍…! ഉസ്താദ് .ഫയാസ് ഖാന്‍ എന്ന രക്ഷിതാവ് ,ഗുരുനാഥന്‍ – ഞങ്ങളുടെ തെളിച്ചവും ,വെളിച്ചവും , ആവേശവും , ധെെര്യവുമാണദ്ദേഹം !
റുമിയുടെ പ്രിയ ഷംസ് പറഞ്ഞതോര്‍ത്തുപോയി- ‘There are more fake gurus and false teachers in this world than the number of stars in the visible universe. Don’t confuse power-driven, self-centered people with true mentors. A genuine spiritual master will not direct your attention to himself or herself and will not expect absolute obedience or utter admiration from you, but instead will help you to appreciate and admire your inner self. True mentors are as transparent as glass. They let the light of God pass through them.’ സത്യം – അവനവനെകുറിച്ച് പറയാതെ , വിദ്യകൊണ്ടും വെളിച്ചം കൊണ്ടും ഒരുപക്ഷെ അര്‍ഹിക്കുന്നതില്‍ കൂടുതല്‍ അനുഗ്രഹിച്ച് കൊണ്ടേ ഇരിക്കുന്ന ഈ ഗുരുക്കന്‍മാര്‍ പുണ്യമാണ് !
നമുക്ക് ചുറ്റുമുള്ള എന്തിലും ഏതിലും ഒരറിവുണ്ടല്ലോ!..ആ അര്‍ത്ഥത്തില്‍ ഈ പ്രപഞ്ചം മുഴുവന്‍ ഗുരുക്കന്‍മാരാണ്… ശരികളായും , തെറ്റുകളായും , അവയുടെ ആപേക്ഷികതയെകുറിച്ചുള്ള ബോദ്ധ്യമായും അങ്ങനെ പലവിധ അറിവുകളായും പലഘട്ടങ്ങളിലായി ജീവിതത്തിലേക്ക് കടന്നു വന്ന ഗുരുനാഥ സന്ദര്‍ഭങ്ങള്‍ക്ക് പ്രണാമം !!!

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com