പട്ടിക്കൂടു പോലും ഉണ്ടാക്കാൻ തികയാത്ത 72000 കൊടുത്ത മോദിക്കു ക്രെഡിറ്റ് കൊടുക്കുന്ന ലജ്ജയില്ലാ പരിഷകളെ എന്തു വിളിക്കണം..?

Sharing is caring!

കേരള സർക്കാരിന്‍റെ ലൈഫ് മിഷൻ പദ്ധതിയിൽ രണ്ട് ലക്ഷം വീടുകൾ ഉദ്ഘാടനം ചെയ്തതോടെ അവകാശവാദങ്ങളുമായി കോൺഗ്രസും ബിജെപിയും എത്തിയിരിക്കുകയാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുള്ള മറുപടി മുഖ്യമന്ത്രി തന്നെ നൽകിയെങ്കിലും അവകാശവാദം തുടരുകതന്നെയാണ്. ബിജെപി പ്രവർത്തകർ ഇത് കേന്ദ്രത്തിന്‍റെ പദ്ധതി പേര് മാറ്റി നടപ്പിലാക്കിയതാണെന്ന പ്രചരണമാണ് നടത്തുന്നത്.

എന്താണ് വസ്തുത.? എം ബി രാജേഷിൻറെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം..

ഇന്നു മുതൽ രണ്ട് ലക്ഷത്തി പതിനാലായിരത്തി ഒരു നൂറ്റി നാൽപ്പത്തിനാല് വീടുകളിൽ ജീവിതവും സ്വപ്നങ്ങളും തളിർക്കും. പകയുടേയും വിദ്വേഷത്തിൻ്റേയും തീ ആളിക്കത്തുന്ന രാജ്യത്തിന് കേരളം സൃഷ്ടിപരമായ ഒരു ബദൽ മാതൃക സൃഷ്ടിച്ചിരിക്കുന്നു.കേരള സർക്കാരിൻ്റെ ലൈഫ് പദ്ധതിപ്രകാരം ഇത്രയും വീടുകൾ പണി പൂർത്തിയാക്കിയതിൻ്റെ പ്രഖ്യാപനം മുഖ്യമന്ത്രി സ: പിണറായി നിർവ്വഹിച്ചു കഴിഞ്ഞു.

ചിത്രത്തിൽ കാണുന്നതുപോലുള്ള ഗുണമേൻമയും വൃത്തിയുമുള്ള വീടുകൾ എങ്ങിനെ സാദ്ധ്യമായി? ഒരു ഗുണഭോക്താവിന് കേന്ദ്രം നൽകുന്ന വെറും 72000 ( അതും എല്ലാവർക്കമില്ല) രൂപയുടെ സ്ഥാനത്ത് കേരള സർക്കാർ 3.28 ലക്ഷം കുടി ചേർത്ത് ആകെ 4 ലക്ഷം രൂപ നൽകിയാണ് മാന്യമായ വീടുകൾ നിർമിച്ചത്.എന്നിട്ടും മോദിയുടെ പണം കൊണ്ട് പിണറായി പണിതു കൊടുത്തതല്ലേ എന്ന നാണമില്ലാത്ത നുണയുമായി അവരിറങ്ങിയിട്ടുണ്ട്. മോദിയുടെ PMAY പേരു മാറ്റിയതാണ് ലൈഫ് എന്ന് നുണ പ്രചരിപ്പിക്കുകയാണ്.

നോക്കു എന്താണ് വസ്തുത ?ഗ്രാമ പ്രദേശത്ത്രു വീട് വെക്കാൻ മോദി സർക്കാർ ആകെ കണക്കാക്കിയ ചെലവ് 1.20 ലക്ഷം രൂപ. മാത്രം!അതിൽ കേന്ദ്ര വിഹിതം 72000സംസ്ഥാന വിഹിതം 48000. എന്നാൽ കേരളത്തിലെ LDF സർക്കാർ കണക്കാക്കിയ ചെലവ് 4 ലക്ഷം രുപ. അതിൽ സംസ്ഥാന സർക്കാർ നൽകുന്നത് 3.28 ലക്ഷം രൂപ. പട്ടികവർഗ്ഗത്തിന് വീടിന് സംസ്ഥാന സർക്കാർ ആകെ നൽകുന്നത് 6 ലക്ഷം!. എന്നിട്ട് പട്ടിക്കൂടു പോലും ഉണ്ടാക്കാൻ തികയാത്ത 72000 കൊടുത്ത മോദിക്കു ക്രെഡിറ്റ് കൊടുക്കുന്ന ലജ്ജയില്ലാ പരിഷകളെ എന്തു വിളിക്കണം?

ഇനി ഈ 72000 പോലും എല്ലാവർക്കുമില്ല എന്നറിയണം. സോഷ്യോ ഇക്കണോമിക് കാസ്റ്റ് സെൻസസ് (SE CC) ലിസ്റ്റിൽ ഉൾപ്പെട്ടവർക്കേ PMAY പ്രകാരമുള്ള തുഛമായ 72000 പോലും ലഭിക്കാനർഹതയുള്ളൂ. അതായത് ലൈഫിൽ പൂർത്തിയായ 214 144 വീടുകളിൽ 63784 വീടുകൾക്കു മാത്രമേ ഈ തുഛമായ കേന്ദ്ര വിഹിതം പോലും കിട്ടിയിട്ടുള്ളു. അതായത് മുന്നിലൊന്നിനു പോലും കേന്ദ്ര വിഹിതമില്ല. മോദിയുടെ PMAYയിൽ നഗര പ്രദേശത്ത് 50000 രൂപ ഗുണഭോക്താവ് വഹിക്കണം. മറ്റെല്ലാ സംസ്ഥാനങ്ങളിലും അങ്ങിനെയാണ്. കേരളത്തിൽ മാത്രം ആ വിഹിതം കൂടി സംസ്ഥാന സർക്കാർ വഹിക്കും. ഗുണഭോക്താവിന് ഒരു ബാദ്ധ്യതയുമില്ല. ഇതാണ് ഇടതുപക്ഷ ബദൽ.

ഈ വരികളെഴുതുമ്പോൾ വരുന്ന വാർത്ത ദില്ലിയിൽ സംഘപരിവാരം കത്തിച്ച വീടുകളിൽ ഒരു ബി.എസ്.എഫ്. ജവാൻ്റെ വീടുമുൾപ്പെടും എന്നാണ്. അവിടെ രാജ്യ തലസ്ഥാനത്ത് വീടുകൾ കത്തിയമരുമ്പോൾ ഇവിടെ രണ്ട് ലക്ഷത്തിലേറെ സ്നേഹ സൗധങ്ങൾ ഒരു സർക്കാരിൻ്റെ തണലിൽ ഉയർന്നിരിക്കുന്നു. കഴിഞ്ഞ യു.പി. തെരഞ്ഞെടുപ്പ് പ്രചരണത്തിന് മോദി നടത്തിയ പ്രസംഗം ഓർമ്മ വരുന്നു. “അഖിലേഷ് സർക്കാർ മുസ്ലീങ്ങൾക്ക് മാത്രം ഖബറിസ്ഥാന് സ്ഥലം നൽകി. വിവേചനമാണത്. ബി.ജെ.പി. യു പിയിൽ വിജയിച്ചാൽ ഹിന്ദുക്കൾക്ക് ശ്മശാനമുണ്ടാക്കാൻ സ്ഥലം നൽകും”. അവർ അവിടെ ശ്മശാനം വാഗ്ദാനം ചെയ്തു. നാം ഇവിടെ ലൈഫ് വാഗ്ദാനം ചെയ്തു. രണ്ടു ലക്ഷം വീടുകളിലിന്ന് ജീവിതം തളിർത്തു. ഇതാണ് കേരള മാതൃക. ഇതാണ് ഇടതു ബദൽ.

ഇന്നു മുതൽ രണ്ട് ലക്ഷത്തി പതിനാലായിരത്തി ഒരു നൂറ്റി നാൽപ്പത്തിനാല് വീടുകളിൽ ജീവിതവും സ്വപ്നങ്ങളും തളിർക്കും. പകയുടേയും…

Gepostet von MB Rajesh am Samstag, 29. Februar 2020

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com