നാടുണരണം, ഈ കുരുന്നു ജീവനായി

Sharing is caring!

chikilsa sahayam - adharsh kandondhar kadannappalli

കണ്ണൂര്‍ ജില്ലയിലെ കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ കണ്ടോന്താര്‍ ചെങ്ങളം ഗ്രാമം ഇന്ന് പ്രാര്‍ഥനയില്‍ മുഴുകിയിരിക്കുകയാണ്. പങ്കജാക്ഷന്‍റെയും ഷൈനിയുടെയും മകന്‍ നാല് വയസുള്ള ആദര്‍ശിന്‍റെ ജീവന് വേണ്ടിയാണ് ഒരു ഗ്രാമം മുഴുവന്‍ ഒരുമിച്ചത്. ന്യൂറോ ബ്ലാസ്റ്റം എന്ന ഗുരുതര രോഗം ബാധിച്ച് മംഗലാപുരം കെഎംസിസി ആശുപത്രിയില്‍ ചികില്‍സയിലായ ആദര്‍ശിന്‍റെ ജീവന്‍ രക്ഷിക്കാന്‍ ഭീമായ പണം വേണം. 80 തവണ കീമോ തെറാപ്പി ചെയ്തതിന് ശേഷം ഓപ്പറേഷന്‍ നടത്തി മാത്രമെ കുരുന്ന് ജീവനില്‍ നിന്നും രോഗത്തെ ഭേദപ്പെടുത്താന്‍ സാധിക്കു. കൂലിപ്പണിക്കാരനായ പങ്കജാക്ഷന്‍ മകന്‍റെ ജീവന് വേണ്ടി ഉള്ളതെല്ലാം വിറ്റ് ചികില്‍സ നടത്താനും തയ്യാറാണ്. എന്നാലും തികയില്ല ഈ കുരുന്നിന്‍റെ ജീവന്‍റെ വില. നിലവിലെ ചികില്‍സാ ചിലവ് തന്നെ കുടുംബത്തിന്‍റെ താളം തെറ്റിക്കുന്ന നിലയിലാണ്. നിര്‍ധന കുടുംബത്തെ സഹായിക്കാനായി നാടൊന്നിച്ച് രംഗത്തിറങ്ങിയിരിക്കുകയാണ്. നാട് മുഴുവന്‍ പണം തേടിയും പ്രാര്‍ഥനയിലും മുഴുകിയിരിക്കുന്ന കാഴ്ചയാണ് കണ്ടോന്താറിലെത്തിയാല്‍ കാണാന്‍ സാധിക്കുക. പാടിച്ചാല്‍ പയ്യന്നൂര്‍ റൂട്ടിലോടുന്ന ശ്രീമുത്തപ്പന്‍ ബസ് ഒരു ദിവസം സര്‍വീസ് നടത്തിയത് ആദര്‍ശിന് വേണ്ടിയായിരുന്നു. കണ്ടോന്താറിലെ ധ്വനി പുരുഷ സ്വയം സഹായ സംഘത്തിന്‍റെ നേതൃത്വത്തിലാണ് സംഘത്തിന്‍റെ പ്രസിഡന്‍റ് പി നാരായണന്‍റെ ഉടമസ്ഥതയിലുള്ള ബസ് ഒരു ദിവസം സാന്ത്വന സര്‍വീസ് നടത്തിയത്. ബസിന്‍റെ ഒരു ദിവസത്തെ കളക്ഷന്‍ ചികില്‍സാ ചിലവിലേക്ക് നല്‍കി.

Sreemuthappan bus sandhwana sarvice flag of E P Balan - Adharsh chikilsa sahayam
ചികില്‍സ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങി. മൂന്ന് ലക്ഷത്തോളം ഇതുവരെ ചിലവഴിച്ചു. തുടര്‍ ചികില്‍സയ്ക്ക് 15 ലക്ഷം രൂപയോളം ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. ചികില്‍സാ സഹായ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കടന്നപ്പള്ളി-പാണപ്പുഴ സര്‍വീസ് സഹകരണ ബാങ്ക് കണ്ടോന്താര്‍ സായാഹ്ന ശാഖയില്‍ എക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. 2559 ആണ് എക്കൗണ്ട് നമ്പര്‍.0 കണ്ടോന്താര്‍ എന്ന ചെറു ഗ്രാമം വിചാരിച്ചാല്‍ സാധിക്കുന്നതല്ല ഈ വലിയ തുക. പഞ്ചായത്ത് മുഴുവന്‍ അലഞ്ഞാലും സുമനസുകളുടെ സാന്നിധ്യം മാത്രമാണ് ഇവര്‍ക്ക് ഈ തുക കണ്ടെത്തുന്നതിനുള്ള ഏക ആശ്രയം. ആദര്‍ശിന്‍റെ ജീവന്‍ നിലനിര്‍ത്താനും നിര്‍ധന കുടുംബത്തിന് താങ്ങാകാനും നാടുണരണം. കുരുന്ന് ജീവനുകള്‍ ദാരിദ്ര്യത്തിന്‍റെ പടിവാതിലില്‍ അക്ഷമരായി നില്‍ക്കാതിരിക്കാന്‍ നമ്മളുണരണം. സുമനസുകളുടെ സഹായമാണ് ഈ നാടിന്‍റെ പ്രതീക്ഷയും സ്വപ്നങ്ങളും.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com