റിയോയില്‍ നമുക്കെന്ത് കാര്യം ?

Sharing is caring!

ആഗസ്റ്റ് 5 ന് ഒളിമ്പിക്സ് തുടങ്ങുകയാണ്.ബ്രസീലിലെ റിയോ ഡി ജനീറോയാണ് ഇത്തവണ ലോക കായിക മാമാങ്കത്തിന് വേദിയാകുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ സംഘവുമായിട്ടാണ് ഇന്ത്യ ഇത്തവണ ബ്രസീലിലേക്ക് വിമാനം കയറിയത്.അതിൽ കേരളത്തിന് അഭിമാനിക്കാൻ ഉള്ള മലയാളി സംഘങ്ങളുമുണ്ട്. അവർ ആരൊക്കെയാണെന്ന് ഒന്ന് പരിചയപ്പെടാം.

sreejesh


പി.ആർ.ശ്രീജേഷ്


ഇക്കുറി ഒളിമ്പിക്സിൽ ഇന്ത്യയുടെ ഹോക്കി സ്വപ്നങ്ങൾക്ക് കാവലിരിക്കുന്നതും ടീമിനെ നയിക്കുന്നതും ഈ കൊച്ചിക്കാരനാണ്.പ്രതാപം നഷ്ടപ്പെട്ട ഹോക്കി ടീമിന് ഒരു മെഡൽ ഇത്തവണ ശ്രീജേഷിലൂടെ സാധിക്കുമെന്നാണ് പൊതുവെ വിലയിരുത്തൽ.

280492-tintu-lukka-agmdl-700

ടിന്റു ലൂക്ക

800 മീറ്റർ ഓട്ടത്തിൽ ഇന്ത്യയുടെ പ്രതീക്ഷ വാനോളമുയർത്തുന്ന താരമാണ് ടിന്റു ലൂക്ക .പി ടി ഉഷയ്ക്ക് നഷ്ടമായ മെഡൽ നേടാൻ കഠിന പ്രയത്നത്തിലാണ് താരം.ലണ്ടൻ ഒളിമ്പിക്സിൽ സെമി ഫൈനൽ വരെ മുന്നേറിയ താരമാണ് ടിൻറു.

rtxtcsd_647_072116123347

രഞ്ജിത് മഹേശ്വരി

ട്രിപ്പ്ൾ ജമ്പിൽ ഇന്ത്യയുടെ മുഖമാണ് ഈ കോട്ടയം സ്വദേശി .ഇത്തവണ താരം മികച്ച ഫോമിലാണെന്നത് ഇന്ത്യയ്ക്ക് പ്രതീക്ഷ നൽകുന്നു.

sajan

സജൻ പ്രകാശ്.

ഇന്ത്യയുടെ സ്വർണമത്സ്യം. നീന്തൽകുളത്തിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന ഏക താരമാണ് ഈ ഇടുക്കിക്കാരൻ.”ഇന്ത്യൻ മൈക്കൽ ഫെൽപ്സ് ” എന്നറിയപ്പെടുന്ന ഈ 22 കാരൻ നീന്തൽ കുളത്തിൽ നിന്നും മെഡൽ മുങ്ങിയെടുക്കുമെന്നാണ് പ്രതീക്ഷ.

JISNA MATHEW Over all champion in Senior Girls catogory | TP Sooraj
JISNA MATHEW Over all champion in Senior Girls catogory | TP Sooraj

ജിസ്ന മാത്യൂ

സ്പ്രിന്റിൽ ഇന്ത്യയുടെ ഭാവി താരമെന്ന് വാഴ്ത്തപ്പെടുന്ന താരം 4×400 മീറ്റർ റിലേ ടീമിലാണ് മത്സരിക്കുന്നത്.പി ടി ഉഷയുടെ മറ്റൊരു കണ്ടെത്തലാണ് ജിസ്ന.

53477955

മുഹമ്മദ് അനസ്

12 വർഷത്തിന് ശേഷം 400 മീറ്ററിൽ ഒളിമ്പിക്സിന് യോഗ്യത നേടുന്ന താരമാണ് മുഹമ്മദ് അനസ്.പുരുഷ4×400 മീറ്റർ റിലേ ടീമിലും അംഗമാണ് ഈ താരം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com