പ്രായം തളർത്താത്ത പോരാളി

Sharing is caring!

1420111867 (1)

പേര് മിസ്ബാഹുൽ ഹക്ക്, വയസ്സ് 42 എന്നാൽ പ്രായത്തെ വെല്ലുന്ന പ്രകടനവുമായി ആരാധകരെയും പാക്ക് ടീമിനെയും അമ്പരപ്പിച്ച് കൊണ്ട് മുന്നേറുകയാണ് ഈ പാക്ക് നായകൻ.സഹതാരങ്ങൾ ഓരോരുത്തരായി ഇംഗ്ലീഷ് ബൗളർമാർക്ക് മുന്നിൽ അടിയറവ് പറഞ്ഞപ്പോൾ നായകൻ മുന്നിൽ നിന്ന് നയിച്ചു.അവിശ്വസനീം എന്നു വിശേഷിപ്പിക്കേണ്ടി വരും  ഇംഗ്ലണ്ടിനെ 179 പന്തിൽ 18 ബൗണ്ടറികളുടെ സഹായത്തോടെ പുറത്താകെ 110 റൺസാണ് മിസ്ബാഹ് നേടിയത്.ഇതോടെ ടെസ്റ്റിൽ സെഞ്ച്വറി നേടിയ ഏറ്റവും പ്രായം കൂടിയ ക്യാപ്റ്റൻ എന്ന റെക്കോഡും മിസ് ബായ്ക്ക് സ്വന്തമായി.
തന്റെ 16 വർഷത്തെ അന്താരാഷ്ട്ര കരിയറിനിടെ 61 ടെസ്റ്റ് മത്സരവും 162 ഏകദിനവും പാക്ക് ടീമിനായി കളിച്ച മിസ്ബാ ടെസ്റ്റിൽ 48.89 ശരാശരിയിൽ 4352 റൺസും ഏകദിനത്തിൽ 43.40 ശരാശരിയിൽ 5122 റൺസും നേടിയിട്ടുണ്ട്. ടെസ്റ്റിൽ ഇതുവരെ 10 സെഞ്ച്വറി നേടിയ താരത്തിന് ഇതുവരെ ഏകദിനത്തിൽ സെഞ്ച്വറി നേടാനായിട്ടില്ല.

ജാതി വര്‍ഗ മത ഭേദങ്ങള്‍ മറന്ന് നമ്മുടെ  ഈ അയല്‍ക്കാരന് നല്‍കാം ഒരായിരം പൂച്ചെണ്ടുകള്‍ .

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com