തല കുനിച്ചു മടക്കം..
രാജ്യാന്തര ഫുട്ട്ബോളിൽ നിന്നും അർജന്റീനയുടെ എക്കാലത്തെയും മികച്ച ടോപ് സ്കോററും ടീം നായകനുമായ ലയണൽ മെസ്സി വിരമിക്കുന്നു.അന്താരാഷ്ട്ര വാർത്താ ഏജൻസി ആയ റോയിട്ടേഴ്സ് ആണ് വാർത്ത പുറത്തു വിട്ടത്.കോപ്പ അമേരിയ്ക്ക ശതാബ്ദി ടൂർണമെന്റിൽ ഫൈനലിൽ ചിലിക്കെതിരെ തോൽവി വഴങ്ങിയതിടെയാണ് നായകന്റെ വിരമിക്കൽ പ്രഖ്യാപനം. തുടർച്ചയായ 3 ഫൈനലിൽ കളിച്ചെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ മെസ്സിക് സാധിച്ചില്ല.മെസ്സിക്കൊപ്പം സഹതാരങ്ങളിൽ ചിലരും വിരമിക്കാൻ തയ്യാറെടുക്കുന്നു എന്ന സൂചനയും നൽകുന്നു.