നീ തങ്കമാടാ തനിത്തങ്കം
ആഡംമ്ബരത്തിന്റെ കെട്ടുമാറാപ്പുകള്‍ പേറി റിയോയിലെക്കു പോയ രണ്ടുപേരൊഴികെ ബാക്കിയെല്ലാവരും വെറും കൈയ്യോടെ മടങ്ങിയ ഒളിമ്പിക്സ് നടന്ന സ്റ്റേടിയത്തില്‍ തന്നെ മറ്റൊരു ഒളിമ്പിക്സ് ഇപ്പോള്‍ നടക്കുന്നുണ്ട് വികലാന്ഗരുടെ ഒളിമ്പിക്സ് . അവിടെ ചരിത്രം രചിച്ചിരിക്കുകയാണ് മാരിയപ്പന് തങ്കവേലു . ഹൈ ജമ്പില്‍ ഇന്ത്യയിലേക്ക് ആദ്യത്തെ വ്യക്തിഗത സ്വര്‍ണമെഡല്‍ നേടിക്കൊണ്ട് നമ്മുടെ ഈ തനിത്തങ്കവേലു രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയ ആ മുഹൂര്‍ത്തം കാണൂ …
തന്റെ ഒരു കാലുമായി 1 .86 മീറ്റര്‍ ചാടിയാണ് തങ്കവേലു സ്വര്‍ണം കരസ്ഥമാക്കിയത് .
ഇത് കൂടാതെ ഇന്ത്യയ്ക്ക് ഇന്ന് ഒരു വെങ്കലം കൂടിയുണ്ട് ,ഹൈജമ്പ് T -42 വിഭാഗത്തില്‍ വരുണ്‍ ഭാട്ടിയാണ് വെങ്കലം നേടിയത്.
സ്വര്‍ണം നേടി മടങ്ങുന്ന പാരലിമ്പിക്സിലെ താരങ്ങള്‍ക്ക് 75 ലക്ഷവും , വെള്ളി 5 0 ലക്ഷവും ,വെങ്കലം 30 ലക്ഷവും ആണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
തങ്കവേലുവിനും വരുണ്‍ ഭാട്ടിയക്കും ഓണ്‍മലയാളം ടീമിന്റെ BIG SALUTE .