ആര്‍പോ യൂറോ..

download

ഫ്രാന്‍‌സില്‍ നടക്കുന്ന യുറോ കപ് പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നതോടെ ഇനി പോരാട്ടം കടുക്കും. തോല്‍ക്കുന്നവര്‍ക്ക് നാട്ടിലേക്ക് വിമാനം കയറാം. ഇത് മുന്നില്‍ കണ്ടത് കൊണ്ടാകണം ടീമുകളെലാം പോരാട്ടം കടുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. ലീഗുകളില്‍ കനത്ത പ്രതിഫലം വാങ്ങി ഗോളടിച്ച് കൂട്ടുന്ന റയല്‍ മാഡ്രിഡ്രിന്‍റെ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ , പിഎസ്ജിയുടെ ഇബ്രഹിമോവിച് , ബയണ്‍ മ്യുണിക്കിന്‍റെ തോമസ്‌ മുള്ളര്‍ , ലെവന്‍ ഡോസ്കി തുടങ്ങിയ താരങ്ങള്‍ സ്വന്തം രാജ്യത്തിനു വേണ്ടി നിറം മങ്ങിയ പ്രകടനമാണ് ഈ യൂറോയില്‍ കാഴ്ച വെക്കുന്നത്. ഇവര്‍ക്ക് നേരെ കടുത്ത വിമര്‍ശനങ്ങളും ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും കായിക പ്രേമികള്‍ ഉയര്‍ത്തുന്നുണ്ട്.

download (1)

ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ
പോര്‍ച്ചുഗീസ് താരം റൊണാള്‍ഡോ അത്ര മികച്ച ഫോമിലല്ല. മൂന്ന് സമനിലയുമായി ടീം പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നെങ്കിലും റോണോ ഫോമിലല്ലാത്തത് തിരിച്ചടിയായി. ആദ്യ മത്സരത്തില്‍ തന്നെ നിറം മങ്ങിയ പ്രകടനമാണ് റോണോ കാഴ്ചവെച്ചത്. രണ്ടാം മത്സരത്തില്‍ ഐസ്ലാന്റിനെതിരെ ലഭിച്ച പെനാല്‍റ്റി പുറത്തേക്കടിച്ച് വിമര്‍ശനങ്ങള്‍ക്ക് ആക്കം കൂട്ടി. എന്നാല്‍ ഹംഗറിക്കെതിരെ ഇരട്ട ഗോളടിച്ച് ടീമിനെ നയിച്ചെങ്കിലും സമനില തന്നെയായിരുന്നു ഫലം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ബൂട്ടുകളെ ആശയിച്ചായിരിക്കും പോര്‍ച്ചുഗലിന്‍റെ നോക്കൌട്ട് ഭാവി.

തോമസ്‌ മുള്ളര്‍

download (2)ജര്‍മനി പ്രീ ക്വാര്‍ട്ടറിലേക്ക് കടന്നെങ്കിലും തോമസ്‌ മുള്ളറുടെ ബൂട്ടുകള്‍ക്ക് ഇതുവരെ ഗോളടിക്കാനയില്ല. ബയനിന്‍റെ ഗോളടി യന്ത്രം പക്ഷെ ജര്‍മനിക്ക് വേണ്ടി അത്ര സ്ഥിരതയാര്‍ന്ന പ്രകടനമല്ല കഴ;വെക്കുന്നത്. കഴിഞ്ഞ ലോക കപ്പിലെ ഗോളടി മികവ് ഈ യൂറോയിലും തുടര്‍ന്നാല്‍ ജര്‍മനിക്ക് അത് കിരീട പോരാട്ടത്തിന്‍റെ മുതല്ക്കൂട്ടാകും.

download (3)

സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്
ഫ്രഞ്ച് ലീഗിലെ ടോപ്‌ സ്കോറര്‍ക്ക് അതേ മികവ് സ്വന്തം രാജ്യത്തിനു വേണ്ടി നിലനിര്‍ത്താനായില്ല. അതുകൊണ്ട് തന്നെ സ്വീഡന്‍ ആദ്യ റൌണ്ടില്‍ പുറത്ത് പോവുകയും ചെയ്തു. ബെല്ജിയത്തിനെതിരെ തന്‍റെ അവസാന രാജ്യാന്തര മത്സരത്തിനാണ് ഇബ്ര ജേഴ്സിയനിഞ്ഞത്. 116 മത്സരങ്ങളില്‍ നിന്നും 62 ഗോളാണ് ഇബ്രയുടെ ബൂട്ടില്‍ നിന്നും പിറന്നത്.

images (1)

ലെവന്‍ഡോസ്കി
പോളണ്ടിന് യൂറോ കപ്പിലേക്ക് യോഗ്യത നേടിക്കൊടുത്തത് ലെവന്‍ഡോസ്കിയുടെ പ്രകടനമായിരുന്നു. എന്നാല്‍ അതേ ഫോം തുടര്‍ന്നുപോകാന്‍ ഈ മുന്നേറ്റക്കാരന് സാധിച്ചില്ല. പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്സര്‍ലന്റിനെ നേരിടുന്ന പോളണ്ടിന് ലെവന്‍ ഡോസ്കിയുടെ ഇപ്പോഴത്തെ നില തിരിച്ചടിയാകും.

ഈ പറഞ്ഞ താരങ്ങളെല്ലാം പന്ത് കൊണ്ട് ഇന്ദ്രജാലം സൃഷ്ടിക്കുന്നതും കാത്തിരിക്കുകയാണ് ഫുട്ബോള്‍ ആരാധകര്‍ ….

Leave a Reply

Your email address will not be published. Required fields are marked *