ബെയ്ൽ V/s റൊണാൾഡോ
യുറോ കപ്പ് സെമിയിലേക്ക് കടന്നതോടെ ഫുട്ബോൾ ആരാധകരും ആവേശത്തിലാണ്. രണ്ട് കളികൾ കൂടി ജയിച്ച് വൻകരയുടെ ചാമ്പ്യന്മാരാവാൻ ലോക ചാമ്പ്യന്മാരായ ജർമനി, ഫ്രാൻസ്, പോർച്ചുഗൽ, വെയ്ൽസ് തുടങ്ങിയ 4 രാജ്യങ്ങളാണ് സെമി പോരാട്ടത്തിറങ്ങുന്നത്.
ആദ്യ സെമിയിൽ കരുത്തരായ പോർച്ചുഗൽ യുറോയിലെ കറുത്ത കുതിരകളായ വെയ്ൽസിനെ നേരിടും. രണ്ടാം സെമിയിൽ ജർമനി ആതിഥേയരായ ഫ്രാൻസിനെ നേരിടും.
എന്നാൽ മറ്റൊരു പോരാട്ടത്തിനാണ് ആദ്യ സെമി സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. റയൽ മാഡ്രിഡിന് വേണ്ടി ഒരേ ജഴ്സിയിൽ കളിക്കുന്ന ബെയ്ലും റൊണാൾഡോയും ഇരു രാജ്യങ്ങളിലായി അങ്കത്തിനിറങ്ങുന്നു. 3 ഗോളുകളുമായി ഇരു താരങ്ങളും മികച്ച ഫോമിലാണ്.
ആദ്യ ടൂർണമെന്റിൽ തന്നെ ഫൈനൽ ബർത്ത് ലക്ഷ്യം വെക്കുന്ന വെയ്ൽസിന് നാനി, പെപ്പെ , പീറ്റർ കാർവാലോ തുടങ്ങിയ പോർച്ചുഗീസ് പടയാളികൾക്ക് മുന്നിൽ പിടിച്ച് നിൽക്കൻ സാധിക്കുമോ എന്നാണ് ഫുട്ബോൾ ആരാധകർ ഉറ്റുനോക്കുന്നത് . ബുധനാഴ്ച രാത്രി 12.30 നാണ് ആദ്യ സെമി പോരാട്ടം..
Good report