കോപ്പയില്‍ ലഹരി നുരയുമ്പോള്‍

Sharing is caring!

copa-america-tv-schedule-700x408
ലോക ഫുട്ബോളിനെ ഹരിശ്രീ പഠിപ്പിച്ച കളിത്തട്ടാണ് കോപ്പ അമേരിക്ക. ഇതൊരു സാധാരണ ഫുട്ബോള്‍ ടൂര്‍ണമെന്‍റല്ല. രാജ്യങ്ങള്‍ തമ്മില്‍ കളിച്ച് തുടങ്ങിയ ആദ്യത്തെ അന്താരാഷ്ട്ര ടൂര്‍ണമെന്‍റാണ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ടൂര്‍ണമെന്‍റ് കൂടിയാണ് കോപ്പ അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പ്. ഈ വര്‍ഷം ശതാബ്ദി ടൂര്‍ണമെന്‍റിനാണ് അമേരിക്ക ആതിഥേയത്വം വഹിക്കുന്നത്. 4 ഗ്രൂപ്പുകളിലായ് 16 ടീമുകളാണ് ഇത്തവണ കോപ്പയ്ക്ക് മാറ്റുകൂട്ടുന്നത്.

കോപ്പഅമേരിക്കയുടെപിറവി
1916 ല്‍ അര്‍ജന്‍റീന അവരുടെ സ്വാതന്ത്രത്തിന്‍റെ ശതാബ്ദി ആഘോഷത്തിനായി സംഘടിപ്പിച്ച ചതുര്‍രാഷ്ട്ര ടൂര്‍ണമെന്‍റാണ് കോപ്പ അമേരിക്കയുടെ പിറവിക്ക് കാരണമായത്. 1910 ല്‍ ഒരു ത്രിരാഷ്ട്ര ടൂര്‍ണമെന്‍റ് നടന്നെങ്കിലും അതിന് ലാറ്റിന്‍ അമേരിക്കന്‍ ഫുട്ബോള്‍ ഫെഡറേഷന്‍റെ (കോണ്‍മെബോള്‍) അംഗീകാരം ലഭിച്ചില്ല. ചിലിയും ഉറുഗ്വായും ബ്രസീലും

download (1)

അര്‍ജന്‍റീനയുമായിരുന്നു1916 ലെ ടൂര്‍ണമെന്‍റിലെ അംഗങ്ങള്‍.അവല്ലെനെഡോയിലെ റേസിങ് ക്ലബ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മല്‍സരത്തില്‍ അര്‍ജന്‍റീനയും ഉറുഗ്വായും ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞു. പക്ഷേ മറ്റു മല്‍സരങ്ങളിലെ വിജയങ്ങളുടെ മൂന്‍തൂക്കത്തില്‍ ഉറുഗ്വായ് ലാറ്റിനമേരിക്കയിലെ ആദ്യ ചാമ്പ്യന്‍മാരായി. ടൂര്‍ണമെന്‍റ് വിജയമായതോടെ കോണ്‍മെബോള്‍ ശക്തമായി. ഇതോടെ ടൂര്‍ണമെന്‍റിന് കൂടുതല്‍ സംഘടിത സ്വഭാവം കൈവന്നു. 1917 ല്‍ ഉറുഗ്വായ് വീണ്ടും ചാമ്പ്യന്‍മാരായി. എന്നാല്‍ 1919 ല്‍ ബ്രസീലില്‍ വെച്ച് നടന്ന ടൂര്‍ണമെന്‍റില്‍ ഉറുഗ്വായെ തോല്‍പ്പിച്ച് ബ്രസീല്‍ ആദ്യ അന്താരാഷ്ട്ര കിരീടം നേടി. ആദ്യ 11 ടൂര്‍ണമെന്‍റുകളില്‍ 6 തവണയും കിരീടം നേടിയ ഉറുഗ്വായാണ് ഏറ്റവും കൂടൂതല്‍ തവണ (15) കോപ്പ ജേതാക്കളായത്. തൊട്ടു പിന്നില്‍ അര്‍ജന്‍റീനയും(14) ആണ്.

bolivia-1949-sudamericano-3-11കോപ്പവെറുമൊരുടൂര്‍ണമെന്‍റല്ല
ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ ഫുട്ബോള്‍ ഒരു മാധ്യമമായും സംസ്കാരമായും വളര്‍ത്തിയത്. അതിന്‍റെ ഓരോ പതിപ്പും പ്രതിഭകളെ കൊണ്ട് സമ്പന്നമായിരുന്നു.പെലെയും മറഡോണയും നെയ്മറും മെസ്സിയും അടങ്ങുന്ന ലാറ്റിന്‍ അമേരിക്കന്‍ ചക്രവര്‍ത്തികള്‍ വളര്‍ന്നു വന്നതും ഈ കളിത്തട്ടിലൂടെയാണ്.

നൂറിന്‍റെനിറവില്‍ഇനിആര്..??
കിരീട ദാഹികളായ ബ്രസീലും ഉറുഗ്വായും ആദ്യ റൗണ്ടില്‍ പുറത്ത് പോയത് ഫുട്ബോള്‍ ആരാധകരെ തെല്ലൊന്നുമല്ല നിരാശപ്പെടുത്തിയത്.എന്നാല്‍ മുന്‍ ചാമ്പ്യന്‍മാരായ ചിലിയും റണ്ണര്‍അപ്പ് ആയ അര്‍ജന്‍റീനയും കിരിടപ്പോരാട്ടത്തില്‍ മുന്നിട്ട് നില്‍ക്കുന്നു.അട്ടിമറി സൃഷ്ടിക്കാന്‍ കൊളംബിയയും ആതിഥേയരായ അമേരിക്കയും ഉള്ളപ്പോള്‍ കിരീടപ്പോരാട്ടം കടുക്കുമെന്ന് ഉറപ്പ്.ഈ കോപ്പയില്‍ ആരു ലഹരി നുണയുമെന്ന് ജൂണ്‍ 26 വരെ കാത്തിരിക്കാം.

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com