ആ ചിത്രങ്ങള്‍ ഇവരുടെതായിരുന്നു …
ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം കാഴ്ച്ചകള്‍ക്കും കാലത്തിനുമപ്പുറം യാഥാര്‍ത്ഥ്യങ്ങളെ വരച്ച് കാണിക്കുന്ന ഫോട്ടോഗ്രാഫിയുടെ അനന്ത സാധ്യതകള്‍ നമുക്ക് മുന്പില് തെളിഞ്ഞിട്ട് ഇന്നേക്ക് 177 വര്‍ഷം തികഞ്ഞു. കാമറകള്‍ ഒപ്പിയെടുത്തതില്‍ ചിലത് ലോകത്തിനു മുന്പില് എന്നും ചോദ്യചിഹ്നമായി നിലനില്‍ക്കുന്നതാണ് .അതില്‍ ഇരയാക്കപ്പെടുന്ന കുഞ്ഞുങ്ങളെ ഫോകസ് ചെയ്ത് ഏറെ ശ്രദ്ധേയമായ ചില ചിത്രങ്ങളാണ് നാമിന്നു പരിശോധിക്കുന്നത് …ഒപ്പം ഒരിക്കലും നമ്മള് ശ്രദ്ധിക്കാതെ പോകുന്ന അതിന്റെ സൃഷ്ടാക്കളെയും …
നിക്ക് : വിയെട്നാം യുദ്ധത്തിലെ പെണ്‍കുട്ടി

വിയറ്റ്നാം യുദ്ധകാലത്ത് അമേരിക്ക നടത്തിയ ബോംബാക്രമണത്തില്‍ നിന്നും രക്ഷപ്പെടാന്‍ നഗ്നയായി നിലവിളിച്ച്കൊണ്ടോടുന്ന 9 വയസുകാരി കിംഗ് പുഞ്ചിന്റെ ഫോട്ടോ ആയിരിക്കാം ലോകത്ത് ഒരുപക്ഷെ ഫോട്ടോ ജേണലിസ്ടുകളുടെ പ്രാധാന്യം ലോകത്തിനു കാണിച്ചു കൊടുത്ത ആദ്യത്തെ ചിത്രം നിക്ക് തന്നെയായിരുന്നു ആ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചതും, ആ പെണ്‍കുട്ടിയെ പതിറ്റാണ്ടുകള്‍ക്ക് ശേഷം നിക്ക് കണ്ടെത്തുകയും ചെയ്തിരുന്നു.
കെവിന് കാര്‍ട്ടര്‍ : കഴുകന് പിന്തുടര്‍ന്ന കുഞ്ഞ്

1994 ലെ പുലിറ്റ്സർ പ്രൈസ് ജേതാവും ഛായാഗ്രഹനുമായ കെവിൻ കാർട്ടർതെക്കൻ സുഡാനിൽ ഒരു പ്രദേശത്ത് വച്ച് എടുത്ത വിശന്നു വലഞ്ഞുവീഴുന്ന ഒരു കുട്ടിയുടെയും അതിനടുത്ത് വന്ന് നിൽക്കുന്ന കഴുകന്റെയും പടം ലോകത്തെ ഇന്നും നടുക്കാന്‍ പോന്നതാണ് .
തനിക്കു രക്ഷപ്പെടുത്താൻ കഴിഞ്ഞേക്കാമായിരുന്ന ആ കുഞ്ഞിന്റെ ഓർമ്മകൾ മൂലം വിഷാദരോഗത്തിനടിമപ്പെട്ട കെവിൻ തന്റെ 33 വയസ്സിൽ ആത്മഹത്യ ചെയ്തു.
ഒസമാന്‍ സാഗിരിലി : ക്യാമറ കണ്ടു കയ്യുയര്‍ത്തിയ പെണ്‍കുട്ടി

സിറിയയിലെ അഭയാര്‍ഥി ക്യാമ്പിലേക്ക് ചിത്രം പകര്‍ത്താന്‍ പോയ ഒസമാന്‍ സാഗിലിരി ആദി ഹുദ എന്ന പെണ്‍കുട്ടിയുടെ ചിത്രം എടുക്കാന്‍ തുനിഞ്ഞപ്പോള്‍ തോക്കാണെന്ന് കരുതി കയ്യുയര്തുന്ന ഈ ചിത്രം ഈ പതിറ്റാണ്ടിലെ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നാണ് . സോഷ്യല്‍ മീഡിയ വഴിയായിരുന്നു ഈ ചിത്രം അദ്ദേഹം ആദ്യം പുറത്തു വിട്ടത് തുടര്‍ന്ന് ലോകം അതെറ്റെടുക്കുകയായിരുന്നു..
നിലൂഫെര്‍ ടെമിര്‍ : തീരത്തടിഞ്ഞ കുഞ്ഞു ചേതന

സിറിയയിൽ നിന്നും യൂറോപ്പിലേക്കുള്ള പാലായനത്തിനിടെ ബോട്ട് തകർന്ന് മുങ്ങിമരിച്ച ബാലനായിരുന്നു അലൻ കുർദി (ആദ്യം ഐലൻ കുർദി എന്നാണ് പേര് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്) തുർക്കി കടപ്പുറത്ത് കിടന്ന മൃതദേഹത്തിൻറെ ചിത്രം ബ്രിട്ടനിലെ ഇൻഡിപെൻഡൻറ് പത്രം പുറത്ത് വിട്ടതോടെയാണ് ഈ ചിത്രം ലോകമാധ്യമ ശ്രദ്ധയിൽ ഇടം നേടിയത്.
ഐലനോടൊപ്പം മാതാവ് റിഹാനും അഞ്ചു വയസ്സുകാരനായ സഹോദരൻ ഗാലിബും കടലിൽ മുങ്ങിമരിക്കുകയായിരുന്നു. ഈ ചിത്രം യൂറോപ്പിന്റെ കണ്ണ് തുറപ്പിക്കുകയുo അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ യൂറോപ്പ് തയ്യാറാവുകയും ചെയ്തു. ഫോട്ടോഗ്രഫെര്‍ നിലൂഫെര്‍ ടെമിര്‍ ആയിരുന്നു ഈ ക്യാമറയ്ക്ക് പിറകില്‍ .
മഹ്മൌദ് റസ്ലന് : കണ്ണുനീര് വറ്റിയ കുട്ടി

വടക്കന്‍ സിറിയന്‍ നഗരമായ അലെപ്പോയില്‍ റഷ്യന്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നും സന്നദ്ധപ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തിയ അഞ്ചുവയസ്സുകാരന് ഉമ്രാന് ദഖ്നീഷിന്റെ ഫോട്ടോ ഇന്ന് ലോകത്തിന്റെ മുന്നില്‍ ഒരു ചോദ്യമാണെറിയുന്നത്. ഇന്നലെ നടന്ന ഈ സംഭവം ഫാട്ടോ ഗ്രാഫി ദിനത്തില്‍തന്നെ ലോക മാധ്യമങ്ങള്‍ പുറത്ത് വിട്ടു.
AFP ഫോട്ടോഗ്രാഫെര്‍ മഹ്മൌദ് രസ്ലന് ആയിരുന്നു ഈ ചിത്രം പകര്‍ത്തിയത് ..