ഇവരാണ് ലോക്ക്ഡൗണില്‍ സ്വാതന്ത്ര്യം കിട്ടിയവര്‍
എല്ലാവരും വീട്ടില്‍ അടച്ചിരിക്കുമ്പോള്‍ ചിലര്‍ ലോക്ക്ഡൗണ്‍ ആഘോഷിക്കുകയാണ്. ആളും ബഹളവും ഒഴിഞ്ഞ സമാധാനത്തില്‍ പക്ഷിമൃഗാധികള്‍ സന്തോഷത്തിമിര്‍പ്പിലാണ്.
മുംബൈ സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്കിലെയും തുങ്കരേഷ്വര് വന്യജീവി സങ്കേതത്തിലെയും ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മാനുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങി നടക്കുന്നതായാണ് കാണുന്നത്. 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പാര്‍ക്കുകള്‍ അടച്ചിട്ടിരിക്കുകയാണ്. സന്ദര്ശകരില്ലാതായതോടെയാണ് മൃഗങ്ങളും പക്ഷികളും സ്വാതന്ത്ര്യം ആഘോഷിക്കുന്നത്.



