കൊറോണ : ചില പൊതു നിർദേശങ്ങൾ

Sharing is caring!

1, വൃത്തി ശീലമാക്കൂ :

-ഷേക്ഹാന്‍ഡ് ഒഴിവാക്കുക, പരസ്പരം സ്പർശിക്കാതെയുള്ള അഭിവാദ്യങ്ങള്‍ ശീലമാക്കുക.

സ്ഥാപനത്തിന്‍റെ വാതില്‍ക്കല്‍ കൈകള്‍ വൃത്തിയാക്കാനോ അണുവിമുക്തമാക്കാനോ സംവിധാനമേർപ്പെടുത്തുക, സഹ പ്രവ‍ർത്തകരെ നിശ്ചിത സമയത്ത് ഇതുപയോഗിക്കാന്‍ ഓർമപ്പെടുത്തുക. ഇ മെയില്‍ വഴിയോ, ബെല്‍ മുഴക്കിയോ ഒക്കെ ഓർമപ്പെടുത്താം.

പരസ്പരം സ്പർശിക്കുന്നത് ഒഴിവാക്കാം, സ്വന്തം മുഖം സ്പർശിക്കുന്നത് പരമാവധി കുറയ്ക്കുന്നതിനും , തുമ്മുന്പോഴും ചുമയ്ക്കുന്പോഴും മുഖം മറയ്ക്കാനും സഹപ്രവർത്തകരെ ഇടയ്ക്കിടെ ഓർമപ്പെടുത്താം.

കൂടുതല്‍പേർ നിരന്തരം ഉപയോഗിക്കുന്ന വാതില്‍പിടികള്‍‍, മേശകള്‍, ഹാന്‍ഡ്റെയിലുകള്‍ എന്നിവ ഇടയ്ക്കിടെ അണുവിമുക്തമാക്കാം. കറന്‍സിയുടെ ഉപയോഗം പരമാവധി കുറയ്ക്കാം. ഇന്‍റർനെറ്റ് വഴി ഇടപാടുകള്‍ നടത്താം.

ജോലി സ്ഥലങ്ങളില്‍ ആവശ്യത്തിന് വായുപ്രവാഹം ഉറപ്പുവരുത്തുക. വാതില്‍ തുറന്നിട്ടോ എസി അഡ്ജസ്റ്റ് ചെയ്തിട്ടോ വേണ്ടത്ര വായു പുറത്തുനിന്നും അകത്തേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.

2, യാത്രയിലും മീറ്റിങ്ങുകളും ശ്രദ്ദിക്കുക :

യാത്രകള്‍ പരമാവധി ഒഴിവാക്കാം

സാധ്യമെങ്കില്‍ മീറ്റിങ്ങുകള്‍ വീഡിയോ കോൺഫറന്‍സ് വഴിയാക്കാം, ആള്‍ക്കൂട്ടം ഒഴിവാക്കാം.

വേണ്ടത്ര വായുപ്രവാഹമുള്ള തുറന്നയിടങ്ങളില്‍ മീറ്റിങ്ങുകള്‍ നടത്താം.

കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന മീറ്റിങ്ങുകള്‍ തല്‍കാലം മറ്റൊരുദിവസത്തേക്ക് മാറ്റിവയ്ക്കാം.

3, ഭക്ഷണം കൈകാര്യം ചെയ്യുന്പോള്‍ ശ്രദ്ദിക്കാം

ഭക്ഷണം പങ്കുവയ്ക്കുന്നത് നിയന്ത്രിക്കുക

ജോലി സ്ഥലത്തെ അടുക്കളയില്‍ പണിയെടുക്കുന്നവരുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക, വൃത്തി കർശനമായി പാലിക്കുക, അവരുമായി അടുത്തിടപഴകുന്നവരെ നിയന്ത്രിക്കുക.

4, ജോലി മാറ്റിവച്ച് വീട്ടില്‍ തുടരുക

രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരോട് സ്ഥാപനത്തിലേക്ക് വരേണ്ടതില്ലെന്ന് നിർദേശിക്കുക

വീട്ടില്‍ രോഗബാധിതരോ രോഗലക്ഷണങ്ങളുള്ളവരോ അംഗമായിട്ടുള്ളവരും ജോലിക്ക് വരേണ്ടതില്ലെന്ന് തീരുമാനിക്കുക.

5, യാത്രകളില്‍

ടാക്സികളിലും മറ്റും ഒരുമിച്ച് യാത്ര ചെയ്യുന്പോള്‍ ജനലുകള്‍ തുറന്നിട്ട് വായുപ്രവാഹം ഉറപ്പാക്കാം. രോഗ സാധ്യത കുറയ്ക്കാം. വാഹനം വൃത്തിയുള്ളതെന്ന് ഉറപ്പാക്കുക

6, വീട്ടില്‍ ഗുരുതര രോഗികള്‍ ഉണ്ടെങ്കില്‍

വൃദ്ദരോ ഹൃദയ സംബന്ധമായോ കിഡ്നി സംബന്ധമായോ മറ്റോ ഗുരുതര രോഗം ബാധിച്ചവരോ വീട്ടിലുണ്ടെങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ദിക്കാം.

*പൂർണ ആരോഗ്യവാനായ വീട്ടിലെ ഒരംഗം രോഗികളായവരെ പരിചരിക്കാന്‍ വീട്ടിലുണ്ടെന്ന് ഉറപ്പുവരുത്തുക. ഇവരുടെ ആരോഗ്യസംരക്ഷണം ഉറപ്പാക്കാനുള്ള സജ്ജീകരണങ്ങള്‍ ഉറപ്പാക്കുക. ഉദാ : രോഗികളുമായി ഇടപഴകുന്നതിന് മുന്പേ കൈകഴുകുന്നതും അണുവിമുക്തമാക്കുന്നതും ഉറപ്പുവരുത്താം.

*രോഗികള്‍ക്കായി സുരക്ഷിതമായ പ്രത്യേക മുറി ഒരുക്കുക.

*വീട്ടിലുള്ളവരുപയോഗിക്കുന്ന പാത്രങ്ങളും വസ്തുക്കളും വൃത്തിയാണെന്ന് ഉറപ്പുവരുത്തുക

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com