ദൃശ്യങ്ങള്‍ സംബന്ധിച്ച വാര്‍ത്ത മാധ്യമപ്രവര്‍ത്തനത്തിന് നിരക്കാത്തത് : വുമണ്‍ ഇന്‍ സിനിമ കളക്ടീവ്

Sharing is caring!

നടിയെ അക്രമിച്ച സംഭവത്തില്‍ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചെന്ന വാര്‍ത്തയോട് അനബബന്ധിച്ച് ദൃശ്യ-പത്ര-ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ മാധ്യമ പ്രവര്‍ത്തനത്തിന്‍റെ മൂല്യം തന്നെ ചോദ്യം ചെയ്യപ്പെടുന്നതാണെന്ന് വുമണ്‍ ഇന്‍ സിനിമാ കളക്ടീവ്. അക്രമം നേരിട്ടത് മുതല്‍ നടിയെ സംബന്ധിച്ചും സിനിമാ മേഖലയിലെ പ്രമുഖരെ സംബന്ധിച്ചും നിരവധി കെട്ടുകഥകളാണ് പ്രചരിച്ചത്. ഇപ്പോള്‍ ദൃശ്യങ്ങളുമായി ബന്ധപ്പെട്ട് പോലീസ് സ്ഥിതീകരണം വരുന്നതിന് മുന്‍പ് തന്നെ അതിനെ സംബന്ധിച്ച് അശ്ലീലച്ചുവയുള്ള വാര്‍ത്തകള്‍ കൊടുക്കുന്ന നിലപാട് സ്ത്രീവിരുദ്ധമാണെന്ന് നേരത്തെ അഭിപ്രായമുയര്‍ന്നിരുന്നു. ശക്തമായ താക്കീതുമായാണ് ഒടുവില്‍ നടികളുടെ സംഘടനയും വന്നിരിക്കുന്നത്.

വുമണ്‍ ഇന്‍ കളക്ടീവ് പ്രസ്ഥാവന :

നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് പോലീസിനു ലഭിച്ച ദൃശ്വങ്ങളെ സംബന്ധിച്ച് പത്രങ്ങളിലും ടെലിവിഷനിലും ഓൺലൈൻ മാധ്യമങ്ങളിലും വരുന്ന വാർത്തകൾ മാധ്യമ പ്രവർത്തനത്തിന്റെ മൂല്യങ്ങളുടെ ലംഘനമാണ്. വായനക്കാരെ ത്രസിപ്പിച്ച് വാർത്ത കച്ചവടം ചെയ്യാൻ ഉദ്ദേശിക്കുന്നവർ മാന്യതയോടെയും മര്യാദയോടെയും ഈ വിഷയത്തെ കൈകാര്യം ചെയ്യുന്നില്ലാ എങ്കിൽ അത്തരം റിപ്പോർട്ടുകൾക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരേ ഞങ്ങൾക്ക് നിയമ നടപടികൾ സ്വീകരിക്കേണ്ടി വരും. ഒപ്പം സർക്കാരും പോലീസ് സംവിധാനങ്ങളും ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രത പാലിക്കണം എന്നും ഞങ്ങൾ ആവശ്യപ്പെടുന്നു .

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com