ത്രില്ലടിപ്പിക്കാൻ കീ വരുന്നു : ട്രെയിലർ കാണാം

ജീവ നായകനാവുന്ന തമിഴ് സിനിമ “കീ” മെയ് 10 ന് പ്രദർശനത്തിനെത്തുന്നു. സിനിമയുടെ ത്രില്ലടിപ്പിക്കുന്ന ട്രെയിലർ ഇതിനകം തന്നെ ഹിറ്റായി കഴിഞ്ഞു. സാങ്കേതിക വിദ്യയുടെ വളർച്ചയും മനുഷ്യന്‍റെ തെറ്റായ ഉപയോഗവുമാണ് സിനിമ ചർച്ച ചെയ്യുന്നത്. തമിഴ് സിനിമാ ഇന്‍റസ്ട്രിയിൽ അടുത്തകാലത്തായി ആധുനിക സാങ്കേതിക വിദ്യകളുടെ തെറ്റായ ഉപയോഗം സിനിമയുടെ പ്രധാന വിഷയമായി വരുന്നുണ്ട്. വൻ വിജയങ്ങൾ കരസ്ഥമാക്കിയ ഇത്തരം സിനിമകളുടെ പാതയിൽ തന്നെയാണ് കീയും നമുക്ക് മുന്നിലെത്തുന്നത്.

സ്മാർട് ഫോണില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന അവസ്ഥിലേക്ക് നീങ്ങുന്ന പൊതുസമൂഹത്തെ അതിന്‍റെ അപകടങ്ങൾ കാണിച്ചുകൊടുക്കുക എന്ന ഉദ്ദേശത്തിലാണ് കീ വരുന്നത്. നമ്മളുടെ രഹസ്യങ്ങളുടെ സൂക്ഷിപ്പ് പെട്ടി ഇന്ന് കയ്യിലെ സ്മാർട് ഫോണുകളാണ്. എന്നാൽ യാതൊരു സുരക്ഷയും മൊബൈൽ ഫോണുകൾ നൽകുന്നില്ല. സമൂഹ മാധ്യമങ്ങളിലൂടെ വഞ്ചിക്കപ്പെടുന്നത് എങ്ങനെ? സമൂഹ മാധ്യമങ്ങൾ കൈകാര്യം ചെയ്യുമ്പോൾ എങ്ങനെ ജാഗ്രത പുലർത്തണം? തുടങ്ങി ഒട്ടേറെ മുന്നറിയിപ്പും നിർദ്ദേശങ്ങളും ഒപ്പം  ഇവ നൽകുന്ന ദോഷങ്ങളും പ്രതിപാദിക്കുന്ന, ഇന്നത്തെ യുവ തലമുറയും രക്ഷിതാക്കളും കാണേണ്ട ഒരു സയൻസ് ഫിക്ഷൻ ആക്ഷൻ ത്രില്ലർ സിനിമയാണ് ജീവ നായകനായി അഭിനയിച്ച “കീ”.

വെറും സയൻസ് ഫിക്ഷൻ സൈക്കോളജിക്കൽ സിനിമ മാത്രമല്ലാതെ കളി തമാശയും, പ്രണയവും, ആക്ഷനും, സസ്പെൻസുമൊക്കെ ഉള്ള രസകരമായ എന്‍റർടെയിനറായിരിക്കും കീ എന്ന് സംവിധായകൻ കാലീസ് പറയുന്നു. ഇന്ന് സമൂഹത്തിന് വളരെ അത്യാവശ്യമായിട്ടുള്ള ഒരു സന്ദേശമായിരിക്കും ‘കീ’ പകർന്നു നൽകുക. നമ്മൾ സമൂഹ മാധ്യമങ്ങളിലൂടെ നൽകുന്ന ഓരോ ലൈക്കും, ഷെയറും,കമന്റും എന്തൊക്കെ പ്രത്യാഘാതങ്ങളും അപകടങ്ങളും സൃഷ്ടിക്കുന്നു എന്ന് ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട ആധുനിക കാഘട്ടമാണിത്. അതു കൊണ്ട് തന്നെ ചതിക്കുഴികളിൽ വീഴാതിരക്കാൻ നാല് വയസുള്ള കുട്ടികൾ മുതൽ എഴുപത് വയസുകാരായ വൃദ്ധർ വരെ നിർബന്ധമായും കണ്ടിരിക്കേണ്ട സിനിമയാണിതെന്നും അണിയറ പ്രവർത്തകർ പറയുന്നു.

ജീവയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളികളുടെ പ്രിയങ്കരനായ അവതാരകൻ ജീ പീ എന്ന ഗോവിന്ദ് പത്മസൂര്യയാണ്‌ വ്യത്യസ്തമായ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.  നിക്കി ഗൽറാണിയാണ് നായിക.

Leave a Reply

Your email address will not be published. Required fields are marked *