അമ്മ അവളെ ഉപേക്ഷിച്ചതല്ലെന്ന് നിഷ അറിയണം
“നിഷയിൽ നിന്ന് ഒരു കാര്യവും രഹസ്യമാക്കി വയ്ക്കില്ല. യഥാര്‍ഥ വസ്തുത അവളെ അറിയിക്കുക തന്നെ ചെയ്യും.” മകളെ കുറിച്ച് പ്രശസ്ത ബോളിവുഡ് നടി സണ്ണി സിയോൺ പറഞ്ഞ വാക്കുകളാണിത്. നിഷയെ ദത്തെടുത്ത ശേഷമാണ് ജീവിതം മാറിത്തുടങ്ങിയതെന്നും പ്രസവിച്ചില്ലെങ്കിലും ഒരു അമ്മയുടെ ജീവിതപാഠങ്ങളിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നതെന്നും താരം പറഞ്ഞു.
നാലുവയസ്സുകാരിയായ മകള്‍ നിഷയ്ക്കൊപ്പമുള്ള വീഡിയോ പങ്കുവച്ച് കൊണ്ടാണ് നടി ഇക്കാര്യം പറഞ്ഞത്. ”നിഷ, നീ എന്തൊരു സുന്ദരിയാണ്, ഞാന്‍ ഭാഗ്യവതിയായ അമ്മയാണ്” എന്ന് താരം കുറിച്ചു.
മഹാരാഷ്ട്രയിലെ ലാത്തൂരിലെ ഒരു അനാഥാലയത്തില്‍ നിന്ന് ഇരുപത്തിയൊന്ന് മാസം പ്രായമുള്ളപ്പോഴാണ് നിഷയെ സണ്ണി ലിയോൺ ദത്തെടുത്തത്. നിഷയെ തങ്ങള്‍ ദത്തെടുത്തതാണെന്ന് അറിയിച്ചു തന്നെ വളര്‍ത്തുമെന്ന് സണ്ണി പറഞ്ഞിരുന്നു.
“നിഷയിൽ നിന്ന് ഒരു കാര്യവും രഹസ്യമാക്കി വയ്ക്കില്ല. യഥാര്‍ഥ വസ്തുത അവളെ അറിയിക്കുക തന്നെ ചെയ്യും. ദത്തെടുത്തതിന്റെ രേഖകള്‍ ഉള്‍പ്പടെ അവളെ സംബന്ധിക്കുന്ന ഓരോ കാര്യങ്ങളും അവളെ കാണിക്കും. അവളുടെ അമ്മ അവളെ ഉപേക്ഷിച്ചതല്ലെന്ന് നിഷ അറിയണം. അവരവളെ ഒന്‍പത് മാസം ചുമന്നതാണ്. ഞാനവളുടെ യഥാര്‍ഥ അമ്മയല്ല. പക്ഷെ അവളുടെ ആത്മാവുമായി ഞാന്‍ വളരെയേറെ അടുത്ത് കിടക്കുന്നു. അവളെ ദത്തെടുത്തതിന് ശേഷമാണ് ഞാനവളുടെ അമ്മയായി മാറിയതെന്ന് നിഷ അറിയണം.”-സണ്ണി പറഞ്ഞു.