നായകനായി ശ്രീശാന്ത് : മറാത്തി സിനിമയുമായി മലയാളി സംവിധായകര്‍
ക്രിക്കറ്റ് ജീവിതത്തിലും അഭിനയമേഖലയിലും കൈമുദ്രപതിപ്പിച്ച ശ്രീശാന്ത് മറാത്തി സിനിമയില്‍ പരീക്ഷണത്തിനൊരുങ്ങുന്നു. മുന്തിരിമൊഞ്ചന് എന്ന സിനിമ ഒരുക്കിയ പരസ്യചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ മെഹറലി പൊയ്ലുങ്കല്‍ ഇസ്മയില്‍, നിര്‍മ്മാതാവ് പി കെ അശോകന് എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് നായകനായി ശ്രീശാന്ത് അഭിനയിക്കുന്നത്.
‘മുംബൈയ്ച്ച വട പാവ്’ എന്ന് പേരിട്ട ചിത്രം ഏപ്രില്‍ ആദ്യവാരം മഹാരാഷ്ട്രയില്‍ ചിത്രീകരണം ആരംഭിക്കും. ഒരു നോവലില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട കഥയാണ് സിനിമയാക്കുന്നതെന്ന് സംവിധായര്‍ പറഞ്ഞു. മറാത്തി സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു പ്രമേയമായിരിക്കുമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.
ശ്രീശാന്തിന് പുറമെ മറാത്തി, മലയാളം ചലച്ചിത്ര മേഖലയിലെ പ്രശസ്തരായ അഭിനേതാക്കളും പിന്നണിപ്രവര്‍ത്തകരും സിനിമയോടൊപ്പമുണ്ട്.