രാഘവന്‍ മാസ്റ്റർക്ക് വേണം ഒരു സ്മാരകം; സിതാരയുടെ ഓര്‍മ്മകള്‍ വൈറലാകുമ്പോള്‍

Sharing is caring!

കായലരികത്ത് വള കിലുക്കുന്ന ഓര്‍മകളുമായി മലയാളി മനസിനെ കുളിരണിയിച്ച രാഘവന്‍ മാസ്റ്റർ നമ്മെ വിട്ടു പിരിഞ്ഞിട്ട് മൂന്നു വർഷം കഴിയുന്നു, എല്ലാരും ചൊല്ലണ്…, കായലരികത്ത് വള കിലുക്കിയ… ,കുയിലിനെ തേടി …., മാനെന്നും വിളിക്കില്ല മയിലെന്നും വിളിക്കില്ല… , കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം…. തുടങ്ങി ഇന്നും ഓര്‍മ്മകളില്‍ മലയാളത്തം  ഇരമ്പിയെത്തുന്ന ഒരുപിടി നല്ല ഗാനങ്ങള്‍ സമ്മാനിച്ച ആ മഹാത്മാവിന്റെ ഓര്‍മകള്‍ കണ്ണൂര്‍ ജില്ലയിലെ തലശ്ശേരിയില്‍ മാത്രം ഒതുങ്ങിയാല്‍ മതിയോ ?…ചോദിക്കുന്നത് നമ്മുടെ പ്രിയ ഗായിക സിത്താര യാണ് …

സിത്താരയ്ക്ക് പറയാനുള്ളത് ….

14051595_1069984583050910_8550860545780982804_n

3 വർഷങ്ങൾക്ക് ശേഷം മാഷില്ലാത്ത ആ വീട്ടിൽ എത്തിയപ്പോൾ തോന്നിയതെന്തെന്ന് കൃത്യമായി പറയുക പ്രയാസം….അദ്ദേഹത്തിൻറെ കുടുംബത്തോടൊപ്പം കുറച്ച് നല്ല സമയം…!!
ഒരു കാര്യത്തിലെ വേദന പങ്കുവയ്കാതെ നിവർത്തിയില്ല… രാഘവൻമാസ്റ്റർ എന്ന മഹാഗുരു ഉറങ്ങുന്ന മണ്ണുണ്ട് തലശ്ശെരി നഗരത്തിൽ… മാസ്റ്റർ അവിടെ ഉണ്ടെന്നതിനുള്ള ഒരേയൊരു അടയാളം ചുറ്റിനുമുള്ള തുരുമ്പിച്ചു തുടങ്ങിയ ചങ്ങലമാത്രമാണ്….3വർഷങ്ങൾ ഒരുപാട് വലിയ സമയമല്ലെ…., ഒരു ഷോപ്പിങ്ങമാളോ, അമ്പലമോ, പള്ളിയോ ,മസ്ജിദോ പണിയുന്നതിൻറെ നൂറിലൊന്ന് ചിലവും വരില്ലെന്ന് തോന്നുന്നു ഒരു സ്മാരകം പണിയാൻ…. രാഘവൻ മാസ്റ്ററെ ഓർമി്ക്കാൻ കേവലം ഒരു സിമൻറ് കെട്ടിടത്തിൻറെ ആവശ്യമില്ലെന്നത് വാസ്തവം തന്നെ…

M_Id_430892_Raghavan

പക്ഷെ നാളെ എന്നെങ്കിലും ഒരുനാൾ ,മാസ്റ്ററെ പോലൊരു നന്മ ഉറങ്ങുന്ന മണ്ണൊന്ന് തൊട്ടു വണങ്ങുന്നതാണ് പ്രാർത്ഥന പുണ്യം എന്ന് തിരിച്ചറിയുന്ന വിവേകശാലികളായ ഒരുകൂട്ടം കുട്ടികൾ വന്ന് നമ്മളോട് അവിടം ഒന്ന് കാണിച്ചുതരാൻ പറഞ്ഞാൽ പ്ളാസ്റ്റിക്കും പേപ്പറും നിറഞ്ഞ ആ മണ്ണിൽ ജാള്യതയോടെ നിൽക്കേണ്ടിവരും നമുക്ക്….. മാസ്റ്ററുടെ സ്നേഹത്തിൻറെയും വാൽസല്യത്തിൻറെയും കഥകൾ മാത്രമാണ് നമ്മൾ കേട്ടിട്ടുള്ളത്,അതുകൊണ്ടുതന്നെ അദ്ദേഹം ശപിക്കുമെന്ന പേടിവേണ്ട…പക്ഷെ ഈകാലഘട്ടത്തിൽ ഇന്നാട്ടിൽ ജീവിച്ചവർ എന്ന കണക്കിൽ ചരിത്രം നമ്മളോട് പൊറുക്കാൻ സാധ്യതയില്ല….അധികൃതരെ കുറ്റപ്പെടുത്തി തലയൂരുക എന്ന പതിവൊന്ന് മാറ്റി നമുക്കാരുമിച്ച് എന്തു ചെയ്യാനാവും ?പ്രത്യേകിച്ചും നമ്മുടെ സംഗീതകൂട്ടുകാർക്ക്…..! അധികപ്രസംഗമായി തോന്നിയവർ ക്ഷമിക്കുക, പറയാതിരിക്കാൻ കഴിഞ്ഞില്ല !…

 

സംഗീത ലോകത്തോടും സമൂഹത്തോടും ഓൺമലയാളവും  അപേക്ഷിക്കുകയാണ്.. രാഘവൻ മാസ്റ്ററുടെ ഓർമകൾ തുരുമ്പെടുക്കരുത്..

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

WP2Social Auto Publish Powered By : XYZScripts.com