ഷാജഹാനും പരീക്കുട്ടിയും ജൂലൈ ആറിനെത്തും
കുഞ്ചാക്കോ ബോബനും, ജയസുര്യയും, അമല പോളും പ്രധാന കഥാപാത്രങ്ങളാകുന്ന ഷാജഹാനും പരീക്കുട്ടിയും ജൂലൈ 6 ന് തിയേറ്ററുകളില്‍ എത്തും. പ്രണയവും കോമഡിയും ഇഴുകിച്ചേര്‍ന്ന കഥയാണ് സിനിമയില്‍ പറയുന്നത്. ബോബന് സാമുവല്‍ ആണ് സംവിധാനം.ജൂലൈ 7 ന് റിലീസ് ചെയ്യുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ തന്നെ ജൂലൈ 6 ന് റിലീസ് എന്ന് പുറത്തുവിടുകയായിരുന്നു. റംസാന് സീസണ് കൂടി ആയതിനാലാണ് ജൂലൈ ആദ്യ വാരം തന്നെ റിലീസ് ചെയ്യാന്‍ ഉദ്ദേശിക്കുന്നത്.
കുഞ്ചാക്കോ ബോബന് ഒരു ബിസിനസ്മാനായും, ജയസുര്യയും കൊമാളിയായുമാണ് അഭിനയിക്കുന്നത്. അമല പോളിന്റെ കഥാപാത്രം എന്തെന്ന് ഇപ്പോഴും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല. ചിത്രത്തില്‍ നിക്കി ഗല്‍റാണിയും ഒരു പ്രഥാന കഥാപാത്രമായി എത്തുന്നുണ്ട്.
ഹിറ്റ് ചിത്രമായ റോമന്‍സില്‍ കുഞ്ചാക്കോ ബോബന്റെയും ബോബന് സമുവലിന്റെയും അസിസ്റ്റണ്‍്റ് ആയിരുന്ന വൈ വി രാജേഷാണ് ഈ സിനിമയുടെ തിരക്കഥ. ബോബന് സമുവലിന്റെ ജനപ്രിയ ചിത്രമായിരുന്ന ജനപ്രിയനില്‍ മികച്ച അഭിനയം കാഴ്ചവെച്ചിരുന്നു ജയസുര്യ.
സുരാജ് വെഞ്ഞാറമൂട്, ലെന, അജു വര്‍ഗീസ് എന്നിവരും ഷാജഹാനും പരീക്കുട്ടിയിലുമുണ്ട്. ഗോപി സുന്ദര്‍ ആണ് സംഗീതം. ആഷിഖ് ഉസ്മാന് പ്രൊഡക്ഷന്റെ ബാനറില്‍ ആഷിഖ് ഉസ്മാനാണ് ചിത്രം നിര്‍മിക്കുന്നത്.